Sunday 12 February 2017

അല്മായശബ്ദം: ഇല്ലം ചുട്ടു പള്ളി വാങ്ങുന്നവർ!

അല്മായശബ്ദം: ഇല്ലം ചുട്ടു പള്ളി വാങ്ങുന്നവർ!: BY: Joseph Stephen Thottananiyil   വിദേശങ്ങളി ൽ വസിക്കുന്ന മലയാളിക ൾ ക്കിടയി ൽ അവരവരുടെ സഭകളുടെ പേരി ൽ സ്വന്തമായ പള്ളിക ൾ വാങ..

കൂദാശത്തട്ടിപ്പ് !

ദൈവം ഏകനെങ്കിൽ അവനെ സ്തുതിക്കാനും സുഖിപ്പിക്കാനും ഇക്കിളി കൊള്ളിക്കുവാനും മാനവരാശിക്ക് ഒരു കൂദാശ മാത്രം മതി / ഒരു ആരാധനാ സമ്പ്രദായവും  മതിയെമതി! പക്ഷെ ഇവിടെ പുരോഹിതൻ അവന്റെ സൗകര്യാർത്ഥം സ്വാർത്ഥതയ്ക്കായി പലദൈവങ്ങളെ കാലം തോറും മണ്ണിൽ / മനുഷ്യമനസ്സിൽ ഉണ്ടാക്കി ! പലകൂദാശകൾ, പല ആരാധനാ രീതികൾ, പല ജല്പനമുറകൾ ഒക്കെ ഒകെ രചിച്ചു മനനമില്ലാത്ത  മടിയന്മാരായ വിശ്വാസ സമൂഹത്തെ ചൂഷണംചെയ്തു കാലാകാലമായി രാജാപാർട്ട്  കളിക്കുന്നു! ഇതിനൊരു അറുതി വരുത്തുവാൻ ''സംഭവാമി യുഗേ യുഗേ '' എന്ന് മൊഴിഞ്ഞവൻതന്നെ  വീണ്ടും വീണ്ടും ഇവിടെ അവതരിച്ചു മനുഷ്യനെ ഉപദേശിക്കുന്നു ! പക്ഷെ പുരോഹിതന്റെ അടിമത്ത ലഹരിയിൽ അലിഞ്ഞു സ്വയം ബോധം നശിച്ചുപോയ ഇരുകാലി ആടുകൾ ഇന്നും ഓരോ മതത്തിന്റെ അടിമകളായി ഓമനത്തമുള്ള വിശ്വാസികളായി കഴിഞ്ഞു കൂടുന്നു തലമുറകളായി എവിടെയും ! പുരോഹിതൻ അവനു തലയിൽ വച്ചുകെട്ടിയ 'പാപബോധം' എന്ന മുടിയുമായി മണ്ടിനടക്കുന്ന വിധിയുടെ ബലിമൃഗങ്ങളെ നമുക്ക് ഏതു മതത്തിലും എന്നും കാണാം..

ഇതിനൊരു വിടുതൽ സ്വയം അവനവൻ തന്നെ അറിയുക എന്നത് മാത്രമാണെന്റെ മാളോരേ ...ഒരുവന് സ്വയമറിയാൻ ഇന്നീ ഭൂമി മലയാളത്തിൽ ഒരുപുസ്തകമേ അച്ചടിച്ചു ഞാൻ കണ്ടിട്ടുള്ളൂ "ശ്രീമദ്   ഭഗവത് ഗീത"  ഒന്ന് മാത്രം ! വായിക്കൂ പഠിക്കൂ ..സ്വയം ബോധമെന്ന ഈശ്വരനെ ഉള്ളിന്റെ ഉള്ളിൽ താനേ കണ്ടെത്തൂ ..അവനിൽ അലിഞ്ഞു 'ഞാൻ' എന്ന ബോധമില്ലാതെയാകട്ടെ...ഇതാണ്  സ്വർഗം ! ഇതിനെന്തിനു പള്ളി ? പാതിരി? അവന്റെ പറിഞ്ഞ കൂദാശ?  samuelkoodal

No comments:

Post a Comment

Note: only a member of this blog may post a comment.