Monday 27 February 2017

അല്മായശബ്ദം: മാര്‍പ്പാപ്പാ മെത്രാന്മാര്‍ക്കയച്ച കത്ത്

അല്മായശബ്ദം: മാര്‍പ്പാപ്പാ മെത്രാന്മാര്‍ക്കയച്ച കത്ത്: 2017 ഫെബ്രുവരി ലക്കം സത്യജ്വാലയില്‍നിന്ന് [കുട്ടികള്‍ക്കുമേല്‍ പുരോഹിതര്‍ നടത്തിയ ലൈംഗികാതിക്രമങ്ങളെപ്രതി പശ്ചാത്താപിച്ചു ക്ഷമായാചനം..



"യേശു കണ്ണുനീർ വാർത്തു " ബൈബിളിലെ ഏറ്റവും ചെറിയ വാചകമായിരിക്കെ ,"മാർപാപ്പ കണ്ണുനീർ വാർത്തു " എന്ന കലികാല  വചനത്തിനു  ഒരു അക്ഷരമല്ലേ കൂടിയിട്ടുള്ളൂ, വെറും ഒരു "മാർ" അത്രതന്നെ ! എന്ന് ചിന്തിച്ചു തള്ളാവുന്ന ഒരു ലേഖനമാണിത് ! എങ്കിലും ക്രിസ്ത്യാനി, നീ ഒരു വട്ടം ഇത് വായിക്കൂ..പ്ളീസ് ..

                                                                                                                        നമ്മുടെ പോപ്പിന്റെ വിലാപം :-  ''ഈ കുട്ടികളുടെ വേദനയിലുയരുന്ന വിലാപസ്വരം നമ്മള്‍ കേള്‍ക്കുന്നു. ഏറ്റവും ഇളംപ്രായത്തിലുള്ള തന്റെ ആണ്‍മക്കളും പെണ്‍മക്കളും അനുഭവിച്ച വേദനയെക്കുറിച്ചു മാത്രമല്ല; അതിനു കാരണക്കാര്‍ സഭയിലെതന്നെ ചിലരാണെന്നറിഞ്ഞ്, ഈ കുട്ടികളുടെ കഷ്ടപ്പാടുകള്‍ക്കും ദുരിതാനുഭവങ്ങള്‍ക്കും വേദനയ്ക്കും കാരണം അവരെ ലൈംഗികമായി ദുരുപയോഗിച്ച പുരോഹിതരാണെന്നറിഞ്ഞ്, അവരുടെ പാപത്തെക്കുറിച്ചുകൂടി ഓര്‍ത്ത് നമ്മുടെ അമ്മയായ സഭ കരയുന്നതും നാം കേള്‍ക്കുന്നു. ഇത് നമ്മെ ലജ്ജിപ്പിക്കുന്ന ഒരു പാപമാണ്. ഈ കുട്ടികള്‍ക്കു സംരക്ഷണം നല്‍കാന്‍ കടപ്പെട്ടവര്‍തന്നെ അവരുടെ അന്തസ് നശിപ്പിച്ചു. ഇതില്‍ ഞങ്ങള്‍ അഗാധമായി പശ്ചാത്തപിക്കുകയും മാപ്പപേക്ഷിക്കുകയും ചെയ്യുന്നു. പീഡനത്തിനിരയായവരോടൊപ്പം ഞങ്ങളും അവരുടെ വേദനയില്‍ പങ്കുകൊള്ളുകയും ഈ പാപത്തെയോര്‍ത്തു വിലപിക്കുകയും ചെയ്യുന്നു. സംഭവിച്ചുകഴിഞ്ഞ പാപത്തിലും, സഹായിക്കുന്നതില്‍ വീഴ്ചവരുത്തിയെന്ന പാപത്തിലും, തെറ്റുമൂടിവയ്ക്കുകയും നിഷേധിക്കുകയുംചെയ്ത പാപത്തിലും ഞങ്ങള്‍ പശ്ചാത്തപിക്കുകയും വിലപിക്കുകയും ചെയ്യുന്നു. സഭയും, തന്റെ മക്കള്‍ ചെയ്ത പാപത്തെപ്രതി അഗാധമായ ദുഃഖത്തോടെ വിലപിക്കുന്നു.

വിശുദ്ധ പൈതങ്ങളുടെ തിരുനാള്‍ ആഘോഷിക്കുന്ന ഇന്നേദിവസം, ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ ഇനിയൊരിക്കലും നമ്മുടെയിടയിലുണ്ടാവുകയില്ലെന്ന് ഉറപ്പുനല്‍കാന്‍, ഇക്കാര്യത്തിലുള്ള നമ്മുടെ ദൃഢനിശ്ചയം തികഞ്ഞ ആത്മാര്‍ത്ഥതയോടെ പുതുക്കി പ്രഖ്യാപിക്കാന്‍, നമുക്കു കഴിയട്ടെ എന്നു ഞാനാഗ്രഹിക്കുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ ഇനിയൊരിക്കലും ആവര്‍ത്തിക്കുകയില്ലെന്ന് നമുക്ക് ഉറപ്പാക്കണം. അതിനാവശ്യമായ സര്‍വ്വവിധ നടപടികളും സ്വീകരിക്കാനുള്ള ധീരത നമുക്കാര്‍ജിക്കാം. ഈ രംഗത്ത് ഒരുവിധത്തിലുമുള്ള വിട്ടുവീഴ്ചയും പാടില്ലെന്ന (zero tolerance) നയത്തില്‍ സുവ്യക്തമായും ആത്മാര്‍ത്ഥതയോടുകൂടിയും പിടിമുറുക്കാന്‍ നമുക്കു കഴിയട്ടെ.''



വായിച്ചതിനു നന്ദി ..ഈശോമിശിഹായിക്കു സ്തുതിയായിരിക്കട്ടെ !   samuelkoodal

No comments:

Post a Comment

Note: only a member of this blog may post a comment.