Tuesday 1 December 2015

അല്മായശബ്ദം: കന്യാസ്ത്രീസഹോദരിമാരുടെ ആത്മഹത്യകള്‍

അല്മായശബ്ദം: കന്യാസ്ത്രീസഹോദരിമാരുടെ ആത്മഹത്യകള്‍: (ഓശാന മാസികയില്‍ 2003 ഫെബ്രുവരിയില്‍ ശ്രീ ജോസഫ് പുലിക്കുന്നേല്‍ എഴുതിയ ഈ ലേഖനം ഇന്നും എത്ര പ്രസക്തമാണെന്ന് ചിന്തിക്കുക) ചാഞ്ഞോടി എസ്.എച്...



അന്ത്യകാലത്തിന്റെ ചിത്രീകരണ വേളയില്‍ ക്രിസ്തു "പ്രസവിക്കാത്ത ഉദരങ്ങളും കുടിപ്പിക്കാത്ത മുലകളും ഭാഗ്യമുള്ളതു " എന്നു പറഞ്ഞതായി ഓര്‍ക്കുന്നു ! എന്നാല്‍,                  "പുഷ്പിണിയാകാത്ത കന്യാസ്ത്രീകളെക്കുറിച്ചു ഈയുള്ളവന്‍ ഇതാദ്യമായാണ് കേള്‍ക്കുന്നത് ! ഒരു ബാലിക 'സ്ത്രീ' ആകുന്നതുതന്നെ അവള്‍ പുഷ്പിണിയാകുന്നതോടെയാണല്ലോ! "പാതിരിമാരാകാന്‍ ഒരുങ്ങുന്ന ബാലന്മാര്‍ക്ക് കടുക്കാകഷായം കൊടുക്കും" എന്നു (പുരോഹിതനാകാന്‍ മുന്നീര്‍ക്കുടത്തില്‍വച്ചേ അമ്മ നേര്‍ന്ന) ഞാന്‍ കേട്ടിരുന്നു ! ആ കഷായം കുടിക്കാനുള്ള മടികാരണം അമ്മപറഞ്ഞ "ദൈവവേല" വേണ്ടാ എന്നു ചെറുപ്രായത്തിലെ ഉറപ്പിച്ച എനിക്കിതെല്ലാം പുതിയ അറിവിന്റെ തലങ്ങളാണ് ലോകമേ!



ഒമ്പതാം ക്ലാസില്‍ പഠിച്ചിരുന്നപ്പോള്‍ ഗ്ലോറിയ പുഷ്പിണിയായി. ചുവന്ന ദിവസങ്ങള്‍ അവള്‍ക്ക് ഭീതിദമായിരുന്നു. പ്രൊഫ. മറ്റം സിസ്റ്റര്‍ ഗ്ലോറിയായുടെ മനസ്സ് തുറക്കുന്നു: ''അതു വരാതിരിക്കാന്‍ പ്രാര്‍ഥിച്ചിട്ടുണ്ട്. പത്ത് 'ആകാശങ്ങളിലിരിക്കുന്നതും' പത്ത് 'നന്മനിറഞ്ഞമറിയവും' ചൊല്ലി മാതാവിന് കാഴ്ചവച്ചിട്ടുണ്ട്. കുമ്പസാരിച്ചു ദിവ്യകാരുണ്യം ഉള്‍ ക്കൊണ്ട് 'അതൊഴിവാക്കിത്തരണ'മെന്നു മാതാവിനോടു പ്രാര്‍ഥിച്ചിട്ടുണ്ട്.

എന്നിട്ടും അത് ആവര്‍ത്തിച്ചു. പ്രാര്‍ഥിച്ചിട്ട് ഒരു ഫലവുമില്ല. അങ്ങനെയിരിക്കെ കൂട്ടുകാരികളാരോ ഒരിക്കല്‍ പറഞ്ഞു.

'കന്യാസ്ത്രീയമ്മമാര്‍ക്ക് ഇങ്ങനെയൊണ്ടാകുകേല. കന്യാസ്ത്രീയായാല്‍ ഇതു നിറുത്തുന്ന ഏര്‍പ്പാടുണ്ട്.'

എങ്കില്‍ തനിക്കും കന്യാസ്ത്രീയാകണം. ആ ദിവസങ്ങളെ, വേദനയുടെയും നാണക്കേടിന്റെയും ദിവസങ്ങളെ ഒഴിവാക്കാന്‍വേണ്ടി കന്യാസ്ത്രീയാകാന്‍ താന്‍ ആഗ്രഹിച്ചു.

ഇന്ന് എല്ലാം ഓര്‍മിക്കുമ്പോളാണ് താനെന്തൊരു പൊട്ടിപ്പെണ്ണായിരുന്നുവെന്ന് മനസ്സിലാകുന്നത്. പ്രകൃതിയെയും അതിന്റെ വഴികളെയും കുപ്പായംകൊണ്ടു മൂടിപ്പൊതിഞ്ഞു നടക്കാമെന്നും പ്രാര്‍ഥനകൊണ്ട് അതിന്റെ ഗതിയെ നിരോധിക്കാമെന്നും വ്യാമോഹിച്ചിരുന്ന വിഡ്ഢിത്തത്തിന്റെ ദിവസങ്ങള്‍ (ലോകം, പിശാച്, ശരീരം, പേജ് 10, 11) .



ഈ അന്ധതകല്ക്കെല്ലാം കാരണം "പ്രാര്‍ഥിക്കാന്‍ നിങ്ങള്‍ പള്ളിയില്‍ പോകരുതേ"എന്ന ക്രിസ്തുവിന്റെ അരുള്‍ ,അതിന്റെ പൊരുള്‍ മനസിലാക്കാന്‍ ഒറ്റക്രിസ്ത്യാനിക്കും ഇന്നയോളം കഴിഞ്ഞില്ല എന്നത് തന്നെയാണ് സത്യം!

No comments:

Post a Comment

Note: only a member of this blog may post a comment.