Sunday 6 December 2015

അല്മായശബ്ദം: അദാനിയും പാറേപ്പള്ളിയും

അല്മായശബ്ദം: അദാനിയും പാറേപ്പള്ളിയും: പണ്ടേ ഞാൻ പറഞ്ഞതാ മെത്രാന്മാരുടെ മടയലേഖനങ്ങൾ വല്ലാത്ത പ്രശ്നമുണ്ടാക്കുമെന്ന്. ഇപ്പോ വെള്ളാപ്പള്ളി സാർ ചോദിക്കുന്നതിനാരാ മറുപടി പറയാൻ പോകുന...





"ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് "എന്ന് നാടാകെ ഇന്നലെവരെ പാടിനടന്ന പാവം ഹിന്ദുക്കളെ, ഇന്ന് ജാതിസ്പര്ദ്ദയിലേക്ക് വഴിതെറ്റിച്ചത് കേരളത്തിലെ ക്രിസ്തവ പുരോഹിതന്മാരാണന്നതിൽ  ഒരു സംശയവുമില്ല ! നാലാംക്ലാസിൽ തോറ്റവൻ വരെ സുറിയാനി കൊത്തകൂവി കാതോലിക്കയായി, കോടികളുടെ കാറില്‍ കൊടിവച്ചു പറക്കുമ്പോള്‍, ദൈവത്തെക്കുരിച്ച് ഒരുചുക്കും അറിയാത്ത ഈ നിക്രിഷ്ട ജീവികള്‍ അരമനകളില്‍ രാജാപ്പാര്‍ട്ട് കളിക്കുമ്പോള്‍, ഏതയല്‍ക്കാരനാണ്  അസൂയപ്പെടാത്തത്? ന്യൂനപക്ഷം (വോട്ടുബാങ്ക് ) കാണിച്ചു നാട്ഭരിക്കുന്നവരെ കാലാകാലമായി ഭയപ്പെടുത്തി,വിദ്യാഭ്യാസ/ആതുരാലയ 'സ്വകാര്യസ്വത്തു' കൈക്കലാക്കിയ പള്ളിമുതലാളിത്തത്തിനെതിരെ ഉറങ്ങിക്കിടന്ന ഹിന്ദു മൈത്രിയെ ഉണര്‍ത്തി, ശത്രുപക്ഷത്താക്കി ഈ നാട്ടില്‍ കലാപത്തിന്റെ വിഷവിത്തുകള്‍ വിതച്ചതാരാണന്നതില്‍ ആര്‍ക്കാണ് സംശയം ? അയല്‍ക്കാരനെ  "ശുദ്ധരക്ത വാദത്തിന്റെ" പേരില്‍ സ്നേഹിക്കരുതെന്നു വിലക്കിയത്  ഈ  കലാപത്തിന്റെ ളോഹയാണ് ! കള്ളന്മാരുടെ ഗുഹകളാണിവരുടെ ഹൃത്തടമാകെ എന്നതില്‍ ക്രിസ്തുവിനൊരു സംശയവും പണ്ടേ  ഇല്ലായിരുന്നു !



സക്കറിയാസ് നെടുംകനാലിന്റെ വിദേശ മലയാളികളോടുള്ള ഈ ഉപദേശം ഏവര്ക്കും ചിന്തനീയമാണ്  :- "വിദ്യാഭ്യാസവും ലോകപരിചയവും ഉണ്ടെങ്കിലും കാര്യകാരണസഹിതം മതപരമാരായ കാര്യങ്ങളെ കാണാൻ നിങ്ങളിൽ ഭൂരിഭാഗം പേരും മടിക്കുന്നു. അല്പം ബുദ്ധിയും ചിന്തയും എന്തുകൊണ്ട് ഇക്കാര്യത്തിലും ഉപയോഗിക്കുന്നില്ല? ചോദിക്കുംപോളെല്ലാം പിരിവുകൊടുക്കാൻ നിങ്ങൾക്ക് ഡോളറും യൂറോയും വെറുതേ കിട്ടുന്നുണ്ടോ ? മൈനസ് 20-ലും 30-ലും ജോലിയെടുത്തിട്ടല്ലേ, ഭാര്യയും ഭർത്താവും പരസ്പരം കാണാൻ പോലും സമയമില്ലാതെ ജോലി ചെയ്തിട്ടല്ലേ നിങ്ങൾ പണമുണ്ടാക്കുന്നത്? ഗൾഫിൽ ഉള്ളവരാകട്ടെ, നാടിനെയും കുടുംബത്തെയും വിട്ട് 40-50 ഡിഗ്രി ചൂടിൽ കഷ്ട്ടപെട്ടല്ലേ കഴിയുന്നത്‌? അപ്പോഴൊക്കെ ഏതെങ്കിലും വിധത്തിൽ സീറോമലബാർ സഭ നിങ്ങളെ താങ്ങുന്നുണ്ടോ? നിങ്ങൾക്ക് എന്താണ് ഇവരോടുള്ള ബാധ്യത ? ഈയിടെ രൂപതയിലെ ഓഡിറ്ററുമായി സംസാരിക്കേണ്ടിവന്നു. അദ്ദേഹം പറഞ്ഞത് ഓരോ വിദേശയാത്രകൾക്കും മെത്രാന്റെ ചെലവ് 30 - 35 ലക്ഷമാണെന്നാണ്. ഈ കാശെല്ലാം എവിടെനിന്ന്? വിശ്വാസിയുടെ നേർച്ചക്കാശല്ലേ? പല മെത്രാന്മാരും വിദേശത്ത്‌ കാട്ടിക്കൂട്ടുന്ന വിക്രിയകൾ, പ്രത്യേകിച്ച് തനിയെ താമസിക്കുന്ന സ്ത്രീകളോടുള്ള പെരുമാറ്റത്തിൽ, നാട്ടിലുള്ളവർ കേട്ടാൽ നാണിക്കും."


No comments:

Post a Comment

Note: only a member of this blog may post a comment.