Saturday 26 December 2015

അല്മായശബ്ദം: കത്തോലിക്കാ സഭക്കെന്തു പറ്റി?

അല്മായശബ്ദം: കത്തോലിക്കാ സഭക്കെന്തു പറ്റി?: ജോസഫ് മ റ്റ പ്പള്ളി  വളരെ അഭിമാനകരമായ ഒരു പൈതൃകവും പാരമ്പര്യവും ഉണ്ടെന്നഭിമാനിച്ചുകൊണ്ട്, റോമിൽ നിന്നു മതിയായ സ്വാതന്ത്ര്യവും നേടി ഒരു...





"തന്നെപ്പോലെതന്നെ തന്റെ അയല്‍ക്കാരനെയും സ്നേഹിക്കാന്‍" സ്വതന്ത്രനായി ദൈവം സൃഷ്‌ടിച്ച ഒരു ചെരുപ്പക്കാരനെകൂടി ഇന്നലെ തിരുപനന്തപുരത്തുവച്ച് "പട്ടം " കൊടുത്ത് അതിയാന്റെ സഭ മെനകേടിലാക്കി! മനുഷ്യസേന്ഹിയായിരിക്കേണ്ട ആ ജന്മം അന്നേരം മുതല്‍ സഭാസ്നേഹിയായി ചുരുങ്ങി ! ദൈവത്തെക്കുറിച്ച് ഒരു ചുക്കും അറിയാത്ത ഈ യുവാവു, ഉടന്‍ സ്വയം ദൈവത്തിന്റെ പ്രതിപുരുഷനായി, ചിലപ്പോള്‍ ദൈവത്തിന്റെ സ്രഷ്ടാവുമാകുന്നത് നാം കാണേണ്ടിവരുന്നു ! "പട്ടംകൊട"യെന്ന 'കുരുതി' കാണാന്‍ എന്നെയും സ്നേഹപൂവം ആകുടുംബം ക്ഷണിച്ചിരുന്നു , പട്ടംകൊടയെന്ന 'ക്രിസ്ത്യന്‍തട്ടിപ്പ്' "ബിരുദദാന ചടങ്ങില്‍" പങ്കെടുക്കുന്നതുതന്നെ എനിക്കു ഓര്‍ക്കാന്മേലാത്തത് കാരണം ഞാന്‍ പോയില്ല...

"വൈദീകമെന്നത് കൈത്തൊഴിലാക്കിയ ദൈവീകമില്ലാത്തോരേറി ,

ളോഹതന്‍ കീശയില്‍ കാണാ മനസാക്ഷി ,ത്രോണോസില്‍ വച്ചേച്ചു പോരും!"(സാമസംഗീതം) എന്ന മട്ടിലായ ദൈവമില്ലാത്ത ഇടയന്മാരാണീ സഭയുടെ ശാപം /കാലത്തിന്റെ ശാപം !

"കത്തോലിക്കാ സഭക്കെന്തു പറ്റി?"എന്ന ജോസഫ് മറ്റപ്പള്ളിസാറിന്റെ ദുഖചിന്ത ഉണര്‍ത്തുന്ന ചോദ്യത്തിനു ഒരു ഉത്തരം ഇതുതന്നെയാണ്!

 "സഭ, ക്രിസ്തുവിന്റെ മണവാട്ടി" എന്നൊരു ചൊല്ലുണ്ടല്ലോ ? ആ'മണവാട്ടി ലിസ്റ്റില്‍'നിന്നും ഒരുസഭകൂടി ഇതാ നിലംപൊത്തി വീണു മരിക്കുന്നു ! ക്രിസ്തുവിന്റെ മണവാട്ടികളല്ലാത്ത സഭകളെ നിങ്ങള്‍ ജനിക്കാതെയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു ?

 ഈ സഭയില്‍ വിശ്വസിച്ചു മണ്ണില്‍ അലിഞ്ഞുപോയ നമ്മുടെ പരേതരുടെ ആത്മാക്കള്‍ ഇന്ന് വിലപിക്കുകയാവും "കുരുടന്മാരായ വഴികാട്ടികളെന്നു" ക്രിസ്തു വിശേഷിപ്പിച്ച പാതിരിപ്പുറകെ നടന്നു ദൈവത്തെ അറിയാതെപോയ, ജീവിത കാലത്തെയോര്‍ത്തു "! 'ക്രിസ്തുവിന്റെ രണ്ടാംവരവ്' വത്തിക്കാനിലെ കത്തനാരന്മാര്‍ റദ്ദാക്കിയതുകാരണം അന്ത്യവിധി കാണാതെ ഇനിയെത്ര കാലം, സ്വര്‍ഗം വ്യാമോഹിച്ചു പ്രേതങ്ങളായി അനന്തസീമകളില്‍ അലഞ്ഞുതിരിഞ്ഞു ഇവര്‍ അവശരാകണം ?!

No comments:

Post a Comment

Note: only a member of this blog may post a comment.