Wednesday 23 December 2015

അല്മായശബ്ദം: കുടുംബക്കല്ലറകളുടെ കാലപരിധി അമ്പതു വർഷമായി നിശ്ചയി...

അല്മായശബ്ദം: കുടുംബക്കല്ലറകളുടെ കാലപരിധി അമ്പതു വർഷമായി നിശ്ചയി...: കുടുംബക്കല്ലറകളുടെ കാലപരിധി അമ്പതു വർഷമായി നിശ്ചയിച്ചു കൊണ്ടുള്ള താമരശേരി ബിഷപ്പിന്റെ കൽപ്പനയിൽ വ്യാപക പ്രതിഷേധം; കുടുംബക്കല്ലറയിൽ സംസ്‌കരിക..."മാറ്റങ്ങൾക്ക് മാത്രം മാറ്റമില്ല , മറ്റുള്ള എല്ലാറ്റിനും 'മാറ്റം' അനിവാര്യമാണുതാനും" എന്ന മഹാസത്യം ഇവിടെ ചിന്തനീയമാണ് ! "മാറ്റുവീൻ ചട്ടങ്ങളെ "// മാറ്റുവീൻ മതങ്ങളെ // മാറ്റുവീൻ ആചാരങ്ങളെ //മാറ്റുവീൻ വിശ്വാസങ്ങളെ//മാറ്റുവീൻ 'വിലവിവരപ്പട്ടിക' //എന്നാണെങ്കിൽ , ഉടനെ പള്ളിപ്പറമ്പിന്റെ വിലയും മാറ്റുവീൻ// കല്ലറ വാടകയും, പിന്നെ കാലാവധിയും മാറ്റുവീൻ എന്നകുമല്ലോ ! ആദാമിന്റെ കാലത്തു, പിന്നെ കര്ത്താവിന്റെ കാലത്തും പള്ളിക്കല്ലറയും  കാലവധിവച്ച 'വാടകയും'. പുതുക്കിയ വാടകയും ഇല്ലായിരുന്നല്ലോ! പക്ഷെ ദേവാലയം കര്ത്താവിന്റെ തിരുനാവിൽ  "കള്ളന്മാരുടെ ഗുഹ" ആയതോടെ , ദേവാലയത്തിൽ "പരിശുദ്ധ ചന്ത" തുടങ്ങിയതോടെ, സംഗതിക്കാകെ മാറ്റമായി ! കുർബാനപ്പീീസു കാലാകാലമായി കത്തനാരുകൂട്ടി , ആരും വാദിച്ചില്ല; "മാനിഷാദാ" "അരുത് കാട്ടാളാ " എന്ന് ഒരുവന്പോലും ആക്രോശിച്ചുമില്ല! എന്നാലിപ്പോൾ കല്ലറ വാടകയും, കാലാവധിയും കൂട്ടിയപ്പോൾ എന്നാത്തിന്  വെറുതെയീ നാണംകെട്ട പൊല്ലാപ്പിനായി കുറെ അവിശ്വാസികളായ ജനം കലഹിക്കുന്നു ?ഛെ ..ചേ..

പരിശുദ്ധ പള്ളിച്ഛന്തയിലെ, എന്നും വിലകൂട്ടാവുന്ന ഏക സാധനമാണ് കല്ലറയ്ക്കുള്ള 'ഭൂമി' (ഇടം)! ഇടം കൊടുക്കുന്നവൻ "ഇടയൻ",എന്ന് ചിന്തിക്കുന്നവൻ "ഇടത്തിന് "വിലയും വാടകയും തോന്ന്യവാസിയായി കൂട്ടുന്ന ആർത്തിമൂത്ത കത്തനാരെ 'ഇടയൻ' എന്ന് വിളിക്കാമോ?  ഇവന്റെ തോന്യാസ ജല്പനങ്ങളെ 'ഇടയ ലേഖന'മെന്നു കരുതാമോ?  

മനനമുള്ള മനുഷ്യാ ,"ഘര് വാപ്പസി"യാണ് നിനക്കുത്തമം! സനാതന ഭാരതീയ മതത്തിൽ കത്തനാരുടെ കൊള്ളയ്ക്കും കൊള്ളയിടീലിനും ഇടമില്ല ! അഗ്നിയിൽ നിന്നും ഉരുവായതിനെ (ദേഹത്തെ) അഗ്നിയിൽത്തന്നെ അമര്ത്തി,അതിനെ ഇല്ലാതെയാക്കാതെ പലതാക്കുന്നതാണ് ഉത്തമം !!          

 

No comments:

Post a Comment

Note: only a member of this blog may post a comment.