Wednesday 2 December 2015

അല്മായശബ്ദം: കത്തോലിക്കാസഭയിൽ നവീകരണം സാധ്യമോ?

അല്മായശബ്ദം: കത്തോലിക്കാസഭയിൽ നവീകരണം സാധ്യമോ?: കത്തോലിക്കാസഭയിൽ കാലോചിതമായ നവീകരണം വരുത്തണമെന്ന് ആവശ്യപ്പെട്ട് 476 ദൈവശാസ്ത്രജ്ഞന്മാർ ഒപ്പിട്ട ഒരു മെമ്മോറാണ്ടം സഭാധികൃതർക്ക് കുറ...







മനയത്തെ ത്രേസിയാമ്മചി അവതരിപ്പിച്ച ( എന്റെ പ്രിയതമന്റെ 'അണ്ണാർക്കണ്ണി')എന്ന ഗദ്യ കവിത വായിച്ചാല്‍ , 'ഉത്തമഗീതം' വായിച്ച ലഹരി ഓരോ വിവാഹനിഷേധി മെത്രാനും  പാതിരിക്കും അവരുടെ മണവാട്ടിമാര്‍ക്കും കിട്ടും സംശയമില്ല ! എന്റെ കുട്ടിക്കാലത്ത് ദിവസവും സന്ധ്യയ്ക്ക് ഒരു പഴയനിയമഅദ്ധ്യായവും ഒരു പുതിയനിയമഅദ്ധ്യായവും ഒരു സങ്കീർത്തനവും വായിച്ചശേഷമേ കുടുംബപ്രാര്‍ഥനയും അത്താഴവും ഞങ്ങളുടെ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ .. ...അബദ്ധവശാല്‍ പഴയനിയമത്തിലെ 'ഉത്തമഗീതം' ഒന്നു വായിച്ചാല്‍,  അമ്മ ഓടിവന്നതു നിര്‍ത്തല്‍ ചെയ്യും ! കൌമാരക്കാരനായ എനിക്കന്നു കാര്യം പിടികിട്ടിയിട്ടില്ലായിരുന്നു ! പിന്നെപ്പിന്ന്നെ ഒരു 'അണ്ണാര്‍കണ്ണി' കവിതയല്ലേ ജീവിതംതന്നെ എന്നും ഓര്‍ത്തുപോയി ! വിശുദ്ധമായ 'സെക്സ്' പാപമാക്കി, പള്ളിയില്‍ അതിനെ കൂദാശ ചെയ്തു സൂക്ഷിച്ച പുരോഹിതകുബുദ്ധിയെ നമിക്കാതെ തരമില്ല ! ഈ സഭകളെ ജനം പിരിച്ചുവിടുന്ന കാലം വരുന്നു !  അന്നു പള്ളികളില്‍ ഹൊമൊസെക്സിനായി അല്ത്താരകുഞ്ഞുങ്ങളോ, പുറത്തു 'ആമ്മീന്‍' ചൊല്ലി അത്താഴമൂട്ടാന്‍ കര്‍ത്താവിന്‍റെ കിണ്ണന്‍കാച്ചി  മണവാറ്റിമാരോ ഇല്ലാതാവുന്നതുമൂലം, കള്ളപ്പാതിരിമാര്‍ "മലകളെ ഞങ്ങളെ മൂടുവീന്‍" എന്നുറക്കെ കരയും ! "മരണം വരദാനമായ് ഒന്നിരന്നാലും, കരച്ചില്‍  കാണാ ദൈവം പറയുംപോലുമന്നു;  " എന്നെ നീ അറിഞ്ഞീല ,നിന്നെ ഞാന്‍ അറിയീല ;നീതിയിന്‍ സൂര്യന്‍ അന്ധകാരത്തെ അറിയീല"....

No comments:

Post a Comment

Note: only a member of this blog may post a comment.