Tuesday 1 December 2015

അല്മായശബ്ദം: കത്തോലിക്കാസഭയിൽ നവീകരണം സാധ്യമോ?

അല്മായശബ്ദം: കത്തോലിക്കാസഭയിൽ നവീകരണം സാധ്യമോ?: കത്തോലിക്കാസഭയിൽ കാലോചിതമായ നവീകരണം വരുത്തണമെന്ന് ആവശ്യപ്പെട്ട് 476 ദൈവശാസ്ത്രജ്ഞന്മാർ ഒപ്പിട്ട ഒരു മെമ്മോറാണ്ടം സഭാധികൃതർക്...



"ആത്മാവില്‍ ദാരിദ്ര്യമില്ലാത്ത" പുരോഹിതപുങ്കന്മാര്‍ നയിക്കുന്ന ഒരു പ്രസ്ഥാനവും ആരാലും ഒരിക്കലും നന്നാക്കുവാന്‍/നവീകരിക്കുവാന്‍ സാധ്യമല്ല എന്ന അറിവിന്റെ നിറവിലാണ്  ക്രിസ്തു  "കള്ളന്മാരുടെ ഗുഹകളെ വിട്ടോടുവാന്‍ നമ്മോടാഹ്വാനം ചെയ്തത്! യഹൂദമതത്തെ ഒന്ന് നന്നാക്കിക്കളയാം എന്ന ദുര്‍മോഹമായിരുന്നു നസരായാണ് വിനയായത് ! ദൈവത്തെക്കാളും അറിവുള്ള പാതിരിയെ/അവന്‍ നയിക്കുന്ന സഭയെ  ഒരുവനും നവീകരിക്കുവാന്‍ മിനക്കെടെണ്ടാ എന്നതാണ് കുരിശിലെ വിലാപസത്യം ! "ഇവര്‍ ചെയ്യുന്നത്  ഇന്നതെന്നു ഇവര്‍ അറിയുന്നില്ല " എന്ന ക്രിസ്തുവിന്റെ അന്തിമ കണ്ടെത്തൽ നമുക്കും ചിന്തനീയമാണ് !സഭയെ നവീകരിക്കാന്‍ വൃഥാ ശ്രമിക്കാതെ ,പള്ളിയില്‍ പോകാതെയിരിക്കുകയാണ് വരുംതലമുറകള്‍ക്ക് ഉത്തമം ...പോപ്പിന്റെ ളോഹ അണിഞ്ഞ നാള്‍മുതല്‍ പാവം ഫ്രാന്‍സിസ് മാര്‍പാപ്പാ  കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുന്നു, പക്ഷെ ഫലമില്ലാതാനും ! ഒറ്റ കർദ്ദിനാളും നാളിതുവരെ എളിമയാല്‍ മനം നനച്ചില്ല ! "രാജകീയ പൌരോഹിത്യം" എന്ന പാഴ്വാക്ക് ചുമന്നവര്‍, കാലത്തെ ഫൂളാക്കാന്‍ നോക്കുന്ന ഫൂളുകളുടെ കലാപഭൂമിയാണ് സഭകള്‍ ആകമാനം !

No comments:

Post a Comment

Note: only a member of this blog may post a comment.