Thursday 10 December 2015

അല്മായശബ്ദം: നിന്റെ സ്വരൂപം

അല്മായശബ്ദം: നിന്റെ സ്വരൂപം: നീ മറ്റെല്ലാവരിലുംനിന്ന് വ്യത്യസ്തനാണെന്ന് സ്വയം കരുതുന്നത് അഹത്തിന്റെ ഒരു രക്ഷാകവചം മാത്രമാണ്. നിന്റെ ദേഹീദേഹങ്ങൾ ആണ് നീ എന്ന ചിന്ത...





"ഹൃദയ ശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ ,അവർ ദൈവത്തെ കാണും! " (വി മത്തായി 5/6)എന്നതിനെ സാധൂകരിക്കാൻ (ഒന്നും പഠിക്കേണ്ട; മനഃശുദ്ധിയുണ്ടായാൽ മതി. അപ്പോൾ അവിടെ നിറയേണ്ടത്‌ നിറയും എന്നാണ് ശ്രീബുദ്ധൻ കണ്ടെത്തിയത്) എന്ന്   പറഞ്ഞവസാനിപ്പിക്കുന്ന ഈ രചന ഒരുവട്ടം വായിച്ചാല്‍ ഭഗവത് ഗീതയിലെ  700 ഗീതികള്‍ വായിച്ച സുഖം കിട്ടും!

"അജനും അനന്യനും നീ, അറിവും അമരനും നീ;

അടിയനില്‍ അമൃതമാം ഈ ചലനം നീയേ!

സ്തുതി പാദമായ് ഉണരും വചനം നീ ,

സ്വര-രാഗ-ലയം ,ആത്മാ പ്രഭയും നീ !" എന്ന (സാമസംഗീതത്തിലെ) സാമഗാനത്തിന്റെ  അനുപല്ലവിക്കു സമാനമായ്‌,

"കറുനീലപ്പുടവയിൽ

സുഗമനാം മയിലും നീ

ഇളം പച്ചത്തൂവലാട്ടും

ചെങ്കണ്ണൻ തത്തയും നീ

പിഞ്ചു കുഞ്ഞിന്നോമനത്തം

നിന്നുള്ളിൽ തുടിക്കുന്നു

കാലാന്തരങ്ങളും മഹാ

സമുദ്രങ്ങളും നീ ..."

('അന്ധന്റെ ആവൃതികൾ', സ. നെടുങ്കനാൽ)എഴുതിയവനും അമരനായി !



(പണം, അധികാരം, ജനപ്രീതി എന്നിവകൊണ്ട് സംതൃപ്തമാകുന്ന മനസ്സ് വളർച്ചയില്ലാത്തതാണ്. കാരണം, അകത്തുള്ള ധന്യതയൊഴികച്ച് മറ്റെല്ലാം ഏതു സമയത്തും നഷ്ടപ്പെടാം. ആദ്ധ്യാത്മികതയുടെ ഏകാഗ്രതയിൽ മാത്രമാണ് ഈ തിരിച്ചറിവുണ്ടാവുക. അവിടെ മാത്രമേ 'ഞാൻ' ഇല്ലാതാകാനുള്ള സാദ്ധ്യതയുള്ളൂ. എകാഗ്രതയെന്ന ഏകാന്തതയിൽ മാത്രമേ ഒരാൾക്ക്‌ ഓർമകളുടെ ധാരാളിത്തത്തിൽനിന്ന് രക്ഷപ്പെടാനാവൂ.

"എന്റെ ജീവിതത്തിലെ ഏറ്റവും അസാധാരണമായ അനുഭവം: ഒരു മനുഷ്യൻ റോഡുപണി ചെയ്യുകയായിരുന്നു. അത് ഞാനായിരുന്നു. അയാൾ ഉപയോഗിച്ചിരുന്ന പിക്കാക്സും ഞാനായിരുന്നു. അയാൾ ഉടച്ചിരുന്ന കല്ലും ഞാനായിരുന്നു. അവിടെ മൃദുവായി വീശിയിരുന്ന കാറ്റും ഞാൻ തന്നെ. ചിലച്ചുകൊണ്ടിരുന്ന പക്ഷികളും പുൽത്തുമ്പിൽ കയറിയിറങ്ങുന്ന എറുമ്പും ഞാനായിരുന്നു. ആ പക്ഷികളുടെ ശബ്ദംപോലും ഞാനല്ലാതെ മറ്റൊന്നുമായിരുന്നില്ല! അപ്പോൾ അവിടേയ്ക്കുവന്ന കാറും അതിന്റെ ഡ്രൈവറും മോട്ടോറും ചക്രങ്ങളും ഞാൻ തന്നെയായിരുന്നു. അവിടെ കാണാമായിരുന്ന പർവ്വതം എനിക്കുള്ളിലായിരുന്നു. ജീവനുള്ളതും ഇല്ലാത്തതുമെല്ലാം എനിക്കുള്ളിൽ!" 1922ൽ തനിക്കനുഭവപ്പെട്ട ആത്മീയ ഉണർവിനെ ജെ. കൃഷ്ണമൂർത്തി വിവരിച്ചത് ഇങ്ങനെയായിരുന്നു. ഇങ്ങനെയൊരനുഭവം ഒഷോയ്ക്കും സദ്‌ഗുരു Jaggi Vasudevനും ഉണ്ടായിട്ടുള്ളതായി അവർതന്നെ പറയുന്നുണ്ട്.) ഭഗവത് ഗീതയിലെ സാരാംശമടങ്ങുന്ന ഈ രചന പലകുറി വായിക്കൂ സഹോദരാ...."സ്വയം അറിഞ്ഞാല്‍ അറിവായ്‌,അറിവുതാന്‍ ആത്മ മോദം"

No comments:

Post a Comment

Note: only a member of this blog may post a comment.