Thursday 3 December 2015

അല്മായശബ്ദം: കത്തോലിക്കാസഭയിൽ നവീകരണം സാധ്യമോ?







ജന്മം കൊണ്ട് ഓരോ മതത്തില്‍ (അഭിപ്രായത്തില്‍) അകപ്പെട്ടുപോയ മനസുകളാണ് മാനവകുലമാകെ! 'വിശ്വാസങ്ങളും'  'അനുഭവങ്ങളും' തമ്മില്‍ വേര്‍തിരിക്കാന്‍ മനസിനെ പരിശീലിപ്പിക്കാൻ അറിവുള്ള ഗുരുക്കന്മാര്‍ ഇല്ലാതെപോയതാണ് പലമതങ്ങളുടെയും എന്നത്തെയും മൂല്യച്യുതിക്ക് കാരണമായത്‌ !

"ഈശനുള്ളില്‍ ഉണ്ടെന്നാരും പറഞ്ഞുതന്നില്ലാപ്പള്ളീല്‍ ,

പഠിപ്പുള്ളോരുണ്ടാകേണ്ടേ ഗുരുക്കളാകാൻ?"   എന്ന (അപ്രിയയാഗത്തിലെ ) ചോദ്യം ഇവിടെ പ്രസക്തമാണ്!  അതാതു മതങ്ങളവതരിപ്പിക്കുന്ന ഈശ്വരസങ്കല്പങ്ങളെ വിശ്വസിക്കാൻ ജനത്തെ പരിശീലിപ്പിച്ചതിനു പകരം, ആ ഈശ്വരനെത്തന്നെ സ്വയം ഉള്ളിലറിയാൻ അവരെ മൌനത്തിലൂടെ ധ്യാനശീലരാക്കിയിരുന്നെങ്കിൽ ഈ മതങ്ങളുടെ ഇന്നത്തെ കുരുക്ഷേത്രയുദ്ധം ഭൂമിയിൽ  സദാ ഉണ്ടാകുമായിരുന്നില്ല! ഈശ്വരൻ വിശ്വസിക്കപ്പെടെണ്ടാതല്ല പിന്നെയോ, അനുഭവവേദ്യമാകേണ്ട "ബോധമാണ്" !     

എവിടാണ് നീ, നിന്റെ സ്ഥിരവാസമെവിടെ? പേർ പറയൂ , ഞാനാരോടും പറയുകില്ല ;

മനുജർ ഹാ തേടട്ടെ പലവഴിക്കായ്‌ നിന്നെ, അവനിലേയ്ക്കൊരുവട്ടം നോക്കിടാതെ " (സാമസംഗീതം) എന്ന് ഓരോ മനസും പണ്ടേ പാടണമായിരുന്നു! 

യേശു എന്നും വിളിച്ചിരുന്ന "പിതാവിനെ " സ്വയം ഉള്ളില്നെയുള്ളിൽ കണ്ടെത്തി, എന്നും സ്വയം സ്വർഗവാസിയായിരിക്കേണ്ട മനുഷ്യനെ, അനുഷ്ടാനങ്ങളുടെ ചതിക്കുഴിയിൽ തള്ളിയിട്ടു , "മരണാനന്തര സ്വര്ഗം" പറഞ്ഞു മോഹിപ്പിച്ചു അവശരാക്കിയ പൌരോഹിത്യമാണ് സകലമതങ്ങളുടെയും, കാലത്തിന്റെയും ശാപം! 



"പലരാണ് ദൈവങ്ങള്‍ എന്നു വന്നാകിലോ കലഹം സുലഭമാണുയരത്തിലും,

അവരുടെ അടിപിടിയോശയോ ഇടിനാദം? അറിവൂറും ശാസ്ത്രങ്ങള്‍ അപപാഠമോ ?"(സാമസംഗീതം ) എന്നും സംശയിക്കേണ്ടിയിരുന്നു ! മനുഷ്യന് എന്നും ഉണ്ടാകാവുന്ന സകല സംശയങ്ങൾക്കും ചോദ്യങ്ങള്ക്കും ശരിയുത്തരം ശ്രീമത് ഭഗവത് ഗീതയിലുണ്ടല്ലോ ! മനുഷ്യാ ഒരുവട്ടം നീയതൊന്നു മനസിലേറ്റൂ ..ലോകം ശന്തമാകട്ടെ ..ഓം ശാന്തി ...   അല്മായശബ്ദം: കത്തോലിക്കാസഭയിൽ നവീകരണം സാധ്യമോ?: കത്തോലിക്കാസഭയിൽ കാലോചിതമായ നവീകരണം വരുത്തണമെന്ന് ആവശ്യപ്പെട്ട് 476 ദൈവശാസ്ത്രജ്ഞന്മാർ ഒപ്പിട്ട ഒരു മെമ്മോറാണ്ടം സഭാധികൃതർക്ക് കുറ...

No comments:

Post a Comment

Note: only a member of this blog may post a comment.