Sunday 24 May 2015

അല്മായശബ്ദം: യോഗയും ഹൈന്ദവ ദർശനവും

അല്മായശബ്ദം: യോഗയും ഹൈന്ദവ ദർശനവും: By ജോസഫ് പടന്നമാക്കൽ ഹിന്ദുവെന്ന പദം തികച്ചും ആധുനികമാണ്. സിന്ധുനദി തടത്തിലെ സംസ്ക്കാരമെന്ന അർത്ഥത്തിൽ ഭാരതീയ ജനതയെ ഹിന്ദുക്കളെന്ന് വിദ...



ബ്ലോഗിൽ വരുന്ന ഈമാതിരി കമന്‍റുകള്‍, "ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത് മോക്ഷം കിട്ടുന്നത് ദൈവ കൃപ കൊണ്ടാണെന്നാണു. നാമ്മുടെ യോഗ്യതയോ പ്രവര്‍ത്തിയോ കൊണ്ടല്ല. ഒന്നും ചെയ്യാതെ യോഗയും ചെയ്തിരുന്നാല്‍ മോക്ഷം ലഭിക്കുമോ? യോഗ എന്ന വില കൊടുത്ത് വാങ്ങാവുന്നതാണോ മോക്ഷ പ്രാപ്തി?" വായിക്കുമ്പോള്‍ അറിയാതെ പ്രതികരിച്ച്ചുപോവുകയാണ് ഞാന്‍ !

 ഒന്നാമതായി "മോക്ഷം" എന്ന പദം ,"മോഹങ്ങള്‍ ക്ഷയിക്കുക" എന്നതാണ് ! മോഹങ്ങള്‍ ഉണ്ടാകുന്നത് മനസിന്റെ ആലോചനകളിലാണല്ലോ! മനസിനെ സ്വയം മെരുക്കിയെടുത്തതില്‍ വന്നുപോകുന്ന ചിന്തകളെ ഇല്ലാതെയാക്കുക എന്നതാണ് യോഗയിലൂടെ, ധ്യാനത്തിലൂടെ ഒരുവന്‍ ആര്ജിക്കെണ്ടതും !  വി.മത്തായി ആറില്‍ ക്രിസ്തു മൊഴിഞ്ഞ "മനസാകുന്ന അറയില്കയറി ഇന്ദ്രിയങ്ങളാകുന്ന വാതിലുകള്‍ അടച്ചു രഹസ്യത്തിലുള്ള പിതാവും "....ഇതുതന്നെയാണ് ! വിവരദോഷികള്‍ കത്തനാരായി,നശിപ്പിച്ചു ഉന്മൂലനം ചെയ്ത ഒരു തലമുറയാണ് നാം എന്നതിന് ഇതുപോരേ സാക്ഷ്യം ? "അവനവന്റെ പ്രവർത്തികൾക്ക് അനുസരണമായി അവസാന ന്യായവിധിയുടെ നാളിലാണ് സ്വര്‍ഗനരകങ്ങള്‍ ലഭിക്കുന്നത്" എന്നും കത്തനാര് പള്ളിയില്‍ ചെന്നപ്പോള്‍ ചെവിയിലോതിത്തന്നില്ലയോ?

അച്ചായന്മാരെ ,ഇതിനൊക്കെ ഒരു പോമ്വഴിയെ ഉള്ളൂ ,'ഭഗവത് ഗീത' മനസിലേറ്റുക ,'ഉദ്ദവഗീത' ഒരുവട്ടമെങ്കിലും വായിക്കുക ! തന്‍റെ നിറയൌവനത്തില്‍ കൃഷ്ണന്‍ അര്‍ജുനനോടും ,വയസാംകാലത്ത് സ്നേഹിതനായ ഉദ്ദവരോടും ഉപദേശിച്ചത്തിന്റെ വെറുമൊരു നുറുങ്ങാണ് ക്രിസ്തു നമ്മോടു(വി, മത്തായി 6)  മൊഴിഞ്ഞതും ! ആത്മീകത എന്നാല്‍ ആത്മാവിനെ അറിയുക എന്നതാകയാല്‍ ,ആത്മാവിനെ സ്വയമറിയുവാന്‍ യോഗ/ധ്യാനത്തിലൂടെ മനസിനെ മെരുക്കി മോഹങ്ങളേ ക്ഷയിപ്പിക്കുക ,ഇല്ല്ലാതെയാക്കുക (ആശ/നിരാശ ,ദു:ഖമില്ലാതെയാവുക) എന്നതാണ് കരണീയം ...കിണറ്റിലെ തവളകളാകാതെ ബൈബിളില്‍നിന്നും കരകയറി ഭാരതീയ വേദാന്ത രഹസ്യങ്ങൾ ഇനിയെങ്കിലും  മനസിലാക്കൂ..(അപ്പെന്മാര്‍ക്കോ പറ്റിയില്ല )

പിന്നെ ജോബി ജോര്‍ജ് ന്‍റെ എരിവും അരിശവും  മാര്‍ അങ്ങാടിയത്തിനെ തിന്നുകളയുമോ ആവൊ ?! പിണറായിയുടെ "നികൃഷ്ട" പ്രയോഗം മലയാളി മറക്കും മുന്‍പേ ജോബി എത്രനല്ല പദങ്ങളാണ് അന്ഗാടിയത്തിനിട്ടു താങ്ങിയത് ? അയ്യാളുടെ വി.ഗര്‍ഭവും ?! കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേട്ട് അനുകരിക്കട്ടെ ,അലാത്തവൻ സ്വര്‍ഗസ്ഥനായ  പിതാവിന് പകരം അങ്ങാടിയത്തിനെ വിളിച്ചാരാധിക്കട്ടെ ...ദൈവത്തെ അറിഞ്ഞവന്‍ സമയംകിട്ടുംപോഴൊക്കെ ധ്യാനിക്കട്ടെ !

No comments:

Post a Comment

Note: only a member of this blog may post a comment.