Friday 8 May 2015

അല്മായശബ്ദം: മനുഷ്യന് സ്വബോധമില്ലെങ്കിൽ

അല്മായശബ്ദം: മനുഷ്യന് സ്വബോധമില്ലെങ്കിൽ: Wilson Mathew ‎  SATHSANKU - സത് സംഘ്‌ ഉള്ളവൻ ഇല്ലാത്തവന് കൊടുക്കാൻ പറഞ്ഞ ജീസസിന്റെ ലാളിത്യത്തിന്റെ തനി അനുകരണം.... പാപ്പയുടെ ലള...

പാതിരിപ്പടയുടെ മതതീവ്രവാദത്തില്‍നിന്നും അടിമത്തത്തില്‍നിന്നും രകഷപെടാന്‍ സാധാരണക്കാരന് ഓരോ ഒരുവഴിയെയുള്ളൂ ! നമ്മുടെ മക്കള്‍ ഭാരതത്തിലെ സനാതനമതത്തിലേക്ക് ഒരു മടക്കയാത്ര നടത്തിയെ മതിയാകൂ.. അതിനായി ഒന്നാമതായി അവരുടെ തലമുറയുമായി നമ്മുടെ  'തലമുറ' വിവാഹബന്ധത്തില്‍ ഏര്‍പ്പെടണം ! അപ്പോള്‍ പാതിരിയുടെ വിവാഹകൂദാശ ,അതിലൂടെ ഉണ്ടാകുന്നതലമുറക്കുള്ള മാമോദീസ /അവരുടെ വിവാഹം /കാലമാകുമ്പോള്‍ മരണാനന്തര കൂദാശതട്ടിപ്പുകള്‍ എല്ലാം കത്തനാര് കീശയില്‍ വയ്ക്കേണ്ടിവരും !  ഒടുവില്‍ കൂദാശപ്രാന്തുമൂത്തു പാതിരിമാര്‍ ,തങ്ങളെ ഈ പഴ്വേലയ്ക്ക്, തട്ടിപ്പിന്പറഞ്ഞയച്ച അപ്പന്മാര്‍ക്കിട്ടു കൈവശമുള്ള മുഴുവന്‍ കൂദാശയും ചെയ്യേണ്ടിയും വരും ! ജനമോ,അയല്‍ക്കാരനെ സ്നേഹിക്കാന്‍ തുടങ്ങും ! അവന്റെ രാജ്യം ഓട്ടോമാറ്റിക്ക് ആയി ഇവിടെ നടമാടും!

ഈ ഏപ്രില്‍ ഇരുപത്തിയഞ്ചിനു പാലയ്ക്കടുത്തു ഉഴവൂരില്‍ വച്ച് നടന്ന  ക്നാനായകത്തോലിക്കാസഭയുടെ നവീകരണ ക്യാമ്പിന്‍റെസമാപനസമ്മേളനത്തില്‍, നമ്മുടെ പഴയ ചീഫ് വീപ് ശ്രീ പീ സീ ജോര്‍ജ് ഉത്ഘാടനപ്രസംഗം നടത്തിയശേഷം, ദൈവകൃപയാല്‍ ക്ഷണിതാവായ എനിക്കും നാലുവാക്ക്‌ പറയാന്‍ അവസരം ലഭിച്ചു !  വിവരദോഷികളും ദൈവത്തെ അറിയാത്തവരുമായ പുരോഹിതര്‍ കാരണം,പത്തും നാല്പത്തിയന്ച്ചും വയസായിട്ടും വിവാഹം കഴിക്കാനാകാതെ അവരുടെ "തലമുറ" പടുവൃക്ഷമാകുന്നു !! ആ ദൈവമക്കളോട്  മിശ്രവിവാഹത്തിലൂടെ "ഘര്‍ വാപ്പസികളാകാന്‍" ഞാന്‍ ആഹ്വാനംചെയ്തു! എങ്കിലേ നാം അബ്രഹാമ്യരാകൂ ... അയക്കാരനെ സ്നേഹിക്കാന്‍ പറഞ്ഞ ക്രിസ്തു വിജയിക്കുകയുള്ളൂ ....പാതിരിപ്പടയുടെ  ഈ അടിമത്തത്തിലേക്കു സ്വയം ഹോമിക്കാന്‍ ജീവിതം വിട്ടുകൊടുക്കുന്ന നാം ഓരോരുത്തരും നിക്രിഷ്ട ജീവികളാണന്നാണ് എന്റെ വാദം ! അല്ലാതെ 'പിണറായി' പറഞ്ഞ പുരോഹിതരല്ല നിക്രിഷ്ടജീവികള്‍ !!

No comments:

Post a Comment

Note: only a member of this blog may post a comment.