Wednesday 13 July 2016

അല്മായശബ്ദം: ക്രൈസ്തവസഭാ ചട്ടങ്ങള്‍ ഇന്ത്യന്‍ഭരണഘടനയ്ക്ക് വിധേ...

അല്മായശബ്ദം: ക്രൈസ്തവസഭാ ചട്ടങ്ങള്‍ ഇന്ത്യന്‍ഭരണഘടനയ്ക്ക് വിധേ...: ഇന്ത്യയിലെ സകല നിയമങ്ങളുടെയും നിയമസംവിധാനങ്ങളുടെയും സ്രഷ്ടാവിന്റെ സ്ഥാനമുള്ള ഇന്ത്യന്‍ ഭരണഘടനയ്ക്ക് സകല മതനിയമങ്ങളും വിധേയമാക്കേണ്ടതുണ്ടെന...



" സവർണ്ണരെ ഭയന്നന്നു സനാതന മതം വീട്ടീ

സ്രേയസെന്തെന്നറിയാത്ത സഭയിലെത്താൻ,

ഭാരതത്തിന് ഉപനിഷത്ത് ഉപേക്ഷിച്ച്ചെൻ വല്യപ്പച്ഛൻ

തലമുറയ്ക്കാത്മജ്ഞാന ദാഹമില്ലാതായ്  "    

 എന്ന [അപ്രിയയാഗങ്ങളിലെ] എന്റെ രോദനം സത്യമായെന്നു ഈ കുറിപ്പുകൾ താനേ സാക്ഷ്യം വരിക്കും !

'സ്രേയസെ'ന്തെന്നു അറിയാത്ത ,'ആത്മീകത'എന്തെന്നും അറിയാത്ത ഒരുപറ്റം "നിക്രിഷ്ടജീവികൾ" കുപ്പായത്തിൽ/ളോഹയിൽ കയറിക്കൂടിയതാണിന്നിന്റെ ശാപം !

വൈദീകാമെന്നത് കൈത്തൊഴിലാക്കിയ ദൈവീകമില്ലാത്തോരേറി ;

ളോഹതൻ കീശയിൽ കാണാ മനസാക്ഷി ,ത്രോണോസിൽ വചേച്ചു പോരും " [അപ്രിയയാഗങ്ങൾ]  എന്നപോലെ , താൻ ശരീരമാകുന്നു' എന്ന ശരീരാഭിമാനത്തിൽ ജീവിക്കുന്ന കത്തനാർക്കും അതിയാൻ മൂത്ത മെത്രാനും എങ്ങിനെ ആത്മബോധമുണ്ടാകും ? ധനസമ്പാദനത്തിന്റെ/പ്രേയസിന്റെ പുറകെ പോകുന്ന സഭയും കത്തനാരും സാദാ ജനത്തിനെന്നും ഒരു വെള്ളാന തന്നെയാണ് ! ഒരു  രൂപാതാ / ഭദ്രാസന ചുമതലയേറ്റയുടൻ ആടുകളുടെ അടുക്കിലിടിച്ചു ചോര പിഴിഞ്ഞു നാലരക്കോടിയുണ്ടാക്കി റബ്ബർതോട്ടം വാങ്ങിയ കളർ  ളോഹയെ എനിക്കു നേരിട്ടറിയാം ! പാവം ജനം മെത്രാന് സംഭവനയായും, കടമായിയും,  പണയം വയ്ക്കാൻ സ്വര്ണമായും, [ദൈവത്തിനു കൈക്കൂലിയും] കൊടുത്തു സ്വർഗ്ഗവാസികളാകാൻ കാത്തിരിക്കുകയാണ് കുറെ ഇരുകാലി ആടുകൾ! പറന്നു നടന്നു കൂദാശ ചെയ്യാൻ കൂടുതൽ കരുത്തുള്ള കാറിനു കോടികൾ !മാറിമാറി കാറുകൾ വാങ്ങി കൊടിക്കൂറ പറത്തി വിലസുക! ഈ ആർഭാടം കണ്ടാൽ ഇവർ എളിമയുടെ കാലിത്തൊഴുത്തോ, അവിടെ ജനിച്ച ക്രിസ്തുവിനെയോ അറിയുന്നവരെയല്ല എന്നു ഏതു പൊട്ടനും മനസ്സിലാവില്ലേ? എന്നാൽ ഇത്രയും ചിന്തയില്ലാത്ത ഒരുവക മനമാണ് പള്ളിമുറ്റം ചവിട്ടിമെത്തിക്കാൻ വെമ്പല്കൊള്ളുന്നതു ! ഇവരെ നിയന്ത്രിക്കാൻ,ഇവരുടെ നികുതിയില്ല പിരിവ്‌പണം കണക്കിലാക്കാൻ, ഒരു സർക്കാർ ഇവിടെ ഉണ്ടായേ മതിയാവൂ.. അധികംവൈകാതെ അതുണ്ടാകും എന്ന പ്രത്യാശയോടെ സാമുൽകൂടൽ.

No comments:

Post a Comment

Note: only a member of this blog may post a comment.