Thursday 21 July 2016

അല്മായശബ്ദം: നാം മനസാണ് , ബോധമാണ് , ചൈതന്യമാണ് പ്രിയരേ ..

അല്മായശബ്ദം: നാം മനസാണ് , ബോധമാണ് , ചൈതന്യമാണ് പ്രിയരേ ..: നാം മനസാണ് , ബോധമാണ് , ചൈതന്യമാണ് പ്രിയരേ ..                                          



 തെക്കൻനാട്ടിൽ മരിച്ചു, പക്ഷെ ശവസംസ്‌കാരം വടക്കൻ തിരുവിതാംകൂറിലും! കുന്നംകുളത്തെ കത്തോലിക്കനെ വത്തിക്കാനിൽ കൊണ്ടുപോയി അടക്കണം എന്നു കർദ്ദിനാൾ കൽപ്പിച്ചാലെന്നപോലെ, പാസ്റ്ററുടെ സഭയുടെ ആസ്ഥാനനഗരിയിലേക്കു ശവമഞ്ചം ചുമന്നുകൊണ്ടൊരു അതിദീർഘയാത്ര ആ കുടുംബവും ബന്ധുമിത്രാദികളും കൂടി നടത്തേണ്ടിവന്നപ്പോൾ ഞാനോർത്തു, "പാസ്റ്ററെ വീട്ടിൽകയറ്റിയാലുള്ള കുഴപ്പമേ"യെന്ന് ! ശവത്തിന്റെമേലുള്ള പൂർണ്ണ അവകാശം ഇവന്മാർക്ക് ആരോ തീറെഴുതിക്കൊടുത്തപോലൊരു ധിക്കാരം ! പിന്നീട് ഇവന്മാര് "ഉപായരൂപേണ ദീർഘമായി പ്രാര്ത്ഥിച്ചീ" വിധവയെ ഒരു വശത്താക്കും! ഏദനിലെ പാതിരിപ്പാമ്പുകളാണിവറ്റകളെന്നും സംശയമില്ല! കർത്താവിന്റെ ഒരു ദൂരക്കാഴ്ചയെ നാം സമ്മതിക്കണം! "നിങ്ങൾ യാചിക്കും മുൻപേ നിങ്ങൾ യാചിക്കുന്നതു ഇന്നതെന്നു നിങ്ങളുടെ പിതാവറിയുന്നുവല്ലോ" എന്ന കർത്താവിൻനെ മുന്നറിവീ ജനമെന്നു മനസിലാക്കുമോ ആവോ? അനന്യമായ ദൈവത്തെ അന്യനാക്കിയ അന്യായക്കാരാണിവർ !
കഴിഞ്ഞയാഴ്ച തലസ്ഥാനത്തൊരു കല്യാണം! 'റിസീപ്‌ഷൻ' ഒക്കെ 'ഈവൻ മാനേജ്മെന്റിനെ' വീട്ടുകാർ ഏൽപ്പിച്ചുവെങ്കിലും ,കത്തനാർ അതിലും കയ്യിട്ടു സംഗതി കൊളമാക്കി ! ,മൈക്രോഫോൺ "ഈവൻകാരി" പെങ്കൊച്ചിന്റെ കയ്യിൽനിന്നും കത്തനാര് തട്ടിപ്പറിച്ചൊരെക്ട്രാ കസർത്ത് അവസരോചിതമല്ലാതെകാഴ്ചവച്ചു ! പ്രവാസികളായ മാതാപിതാക്കൾക്കരിസം മൂത്തു കത്തനാരോട് 'അച്ഛൻ മര്യാദയ്ക്കു പോയിരിക്കാൻ" കത്തനാരെ ശാസിക്കേണ്ടിയും വന്നു! ഈ പോക്ക് പോയാൽ പാസ്റ്ററും കത്തനാരുംകൂടി കേറി സാറുകളിച്ചു ക്രിസ്ത്യാനിയെ വെറും ആടിന്റെ പൂടയാക്കും ! ജാഗ്രതൈ ! samuelkoodal
LikeShow more reactions
Comment                                                    ...

No comments:

Post a Comment

Note: only a member of this blog may post a comment.