Wednesday 20 July 2016

അല്മായശബ്ദം: നാം മനസാണ് , ബോധമാണ് , ചൈതന്യമാണ് പ്രിയരേ ..

അല്മായശബ്ദം: നാം മനസാണ് , ബോധമാണ് , ചൈതന്യമാണ് പ്രിയരേ ..: നാം മനസാണ് ,



നാം മനസാണ് , ബോധമാണ് , ചൈതന്യമാണ് പ്രിയരേ ..                                                                                                                                     പുരോഹിതരെ ചുട്ടുകരിക്കുന്നു, തട്ടിക്കൊണ്ടുപോകുന്നു, എന്നൊക്കെയുള്ള വാർത്ത ഇന്ന് കേരളത്തിലെ പെണ്വാണിഭക്കഥകൾപോലെ, ഇന്ത്യയുടെ സ്ത്രീപീഡനങ്ങൾ പോലെ വെറും സാധാരണ വാർത്തയാകുമ്പോൾ, ഇതിനൊക്കെ കാരണമെന്തെന്നുകൂടി [ആടുകളായ നാം  അല്പബുദ്ധികളാണെങ്കിലും] തിരയേണ്ടിയിരിക്കുന്നു !

'സദാചാരം' എന്നവാക്കുകൂടി ഭാരതത്തിൽ ആർക്കും മനസിലാകാത്ത എന്തോ ആണെന്ന് വന്നിരിക്കുന്നു! കാരണം, ഒരു ഫ്‌ളാറ്റിൽ താമസിക്കുന്ന മുസല്മാന് പത്തുകെട്ടാമെങ്കിൽ / എതിർവശത്തെ ഫ്‌ളാറ്റിൽ താമസിക്കുന്ന പാഞ്ചാലിക്കു അഞ്ചുപേരെ ഭർത്താക്കന്മാരാക്കാമെങ്കിൽ, "കുമ്പസാരിച്ചൊരെൻ പാപങ്ങൾ വീണ്ടും ഞാൻ കുമ്പസാരിക്കുവാൻ ചെയ്തിടുന്നു "  എന്നു പാട്ടുംപാടിക്കൊണ്ടു ക്രിസ്ത്യാനിക്കും ഏതു പാപവും ചെയ്യാമെന്നായി!  അപ്പോൾപിന്നെ കുമ്പസാരിപ്പിക്കുന്ന / പാപങ്ങൾ മോചിപ്പിച്ചുകൊടുക്കുന്ന പാതിരിക്കു മതിവരുവോളം പാപം ചെയ്യാം; പിന്നെ പാതിരിക്കു എന്തിനൊരു 'പാപബോധം' എന്നാകില്ലെ? സോദോമ്യപാപം [സ്വവർഗരതി] പൗരോഹിത്യത്തിന്റെ സദാചാരമാണെന്നു വന്ന കത്തോലിക്കാസഭയിൽ കർത്താവുതന്നെ ഈ നിക്രിഷ്ടജീവികളെ ഉന്മൂലനം ചെയ്യാൻ വല്ല കുറുക്കു പദ്ധതിയും ഇട്ടതാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു ! യദുകുലരതിദേവൻതന്നെ പണ്ട് യദുകുലത്തെ ഭൂമിയിൽനിന്നും തുടച്ചുനീക്കാൻ പണിതതും പണിയെടുപ്പിച്ചതും നാം കണ്ടതല്ലേ?



പുരോഹിത, മഹാപുരോഹിത മ്ലേച്ഛതകൾ അമ്പരപ്പിക്കുമാറ്  ഇന്ന് പെരുകിയപ്പോൾ കാലത്തിനു വേണ്ടാത്ത ഈ മ്ളേച്ചജീവികളെ ഇല്ലാതെയാക്കാൻ ] പഴയനിയമത്തിലെ ഫറവോന്റെ മനസിനെ കഠിനപ്പെടുത്തിയ യഹോവതന്നെ] ഇവറ്റകളോടുള്ള വെറുപ്പും പകയും മാനവഹൃദയങ്ങളിൽ നിറക്കുന്നു എന്നു മാത്രം നമുക്ക് ഇപ്പോൾ സമാധാനിക്കാം! കുറ്റം പറയരുതേ, ഈയിടെ തട്ടികൊണ്ടുപോയ ഒരു പാതിരിയുടെ പഴയ ചെത്തുഫോട്ടോയും ഇപ്പോൾ താടി വളർത്തിയ പടവും ടീവിയിൽ കണ്ടപ്പോൾ എനിക്കിങ്ങനെ എഴുതാൻ തോന്നിപ്പോയി! പരിണാമത്തിനു വിധേയമായ വെറും ശരീരത്തെ നാം എന്തിനിത്ര മാനിക്കുന്നു ? നാം മനസാണ് , ബോധമാണ് , ചൈതന്യമാണ് പ്രിയരേ ..ബോധമാണ് , ചൈതന്യമാണ് പ്രിയരേ ..                                                                                               ...

No comments:

Post a Comment

Note: only a member of this blog may post a comment.