Saturday 16 July 2016

അല്മായശബ്ദം: പെണ്ണും കൂട്ടരോടു ചോദിക്കുക !

അല്മായശബ്ദം: പെണ്ണും കൂട്ടരോടു ചോദിക്കുക !: എന്തുകൊണ്ടാ ചൈനയിലെ വന്മതിൽ ലോകാത്ഭുതങ്ങളിലൊന്നായി മാറിയതെന്ന് ചോദിച്ചതിന് ഒരു കുഞ്ഞു പറഞ്ഞത്, അതു മാത്രമേ ചൈനയിൽ ഗാരന്റി പീരിഡ് കഴിഞ്...

മനുഷ്യനിലെ 'മനുഷ്യത്വം' നഷ്ടമായതിനാലാണ്  മിടുക്കൻ കത്തനാർ അവനെ കാലാന്തരത്തിൽ പള്ളിയമുറ്റത്തെ 'വെറും ആടാക്കി' മാറ്റിയത്  ! ആത്മീയമായ മനുഷ്യൻ [ദൈവത്തിന്റെ സമഭാവമുള്ളവൻ ], ലൗകീകതയിൽ ഭ്രമിച്ചതുമൂലം  [അവന്റെ ആത്മീകാവരണം നഷ്ടപ്പെട്ടതുകാരണം], കുറുനരിയായ കത്തനാർക്കു/പാസ്റ്റർക്കു  അവനെ ഭോഗവസ്തുവാക്കാൻ കാരണമായി! വെറും പത്തോ മുപ്പതോ കുടുംബങ്ങളെയാണ് ഒരു പോഴൻ പാസ്റ്റർ, ഒരു കൂട്ടായ്മ എന്ന പേരിൽ തിന്നു മുടിക്കുന്നതു! എന്റെ ഒരു അടുത്ത സ്നേഹിതന്റെ മകൻ എങ്ങിനെയോ അവന്റെ പിതാവിന്റെ "ഓർത്തോഡോസ് സഭ" പോരാതെവരികയാൽ വിവാഹത്തിന് ശേഷം [അവന്റെ ഔവയെന്ന ചതിക്കുഴികാരണം ] പാസ്റ്ററിൽ രക്ഷ തേടി ! ഒടുവിൽ പാസ്റ്ററന്മാർ പ്രാർത്ഥിച്ച പ്രാർത്ഥിച്ചവനെ രോഗശയ്യലാക്കി , നിർത്താത്ത പാസ്റ്ററുടെ പ്രാർത്ഥന ഒടുവിലവനെ 'മയ്യത്താക്കി' / ധർമ്മാധർമ്മ വിവേചനമില്ലാത്ത പാസ്റ്ററുടെ "ഓത്തുകാരണം" അവൻ  'അധർമ്മിയുമായി' !  ''പ്രാര്ത്ഥനയോളം  ശക്തി പ്രാക്കിനുണ്ട് '' എന്ന പരമസത്യം  പാസ്റ്റർമാക്കറിയില്ലേ ? ഭോഷന്മാരെ, ഇതു രണ്ടും മനുഷ്യമനസ്സിന്റെ നിർഗ്ഗലീത ശക്തിതന്നെയാണ് ! ചതിക്കപ്പെട്ടവന്റെ ദുഃഖത്തോടെയുള്ള കണ്ണീരിന്റെ 'വിതുമ്പൽ' ചക്രവാളങ്ങൾക്കുമപ്പുറം , ആകാശഗംഗകൾക്കുമപ്പുറം , സ്വർഗാധിസ്വർഗ്ഗത്തിനും അപ്പുറമെത്തും എന്നുതും മൂഢന്മാരായ നിങ്ങൾക്കറിയില്ലയോ ? നിങ്ങളുടെ ഈ കപടത ഈ മണ്ണിൽനിന്നും തുടച്ചുനീക്കാൻ, നിങ്ങൾ കള്ളസാക്ഷ്യം പറയുന്ന വിശ്വാസഗോപുരങ്ങളിൽനിന്നും / 'വിശ്വാസക്കൂട്ടായ്മയിൽനിന്നും'  ദൈവമക്കൾ നാളെ താനേ എഴുനേറ്റു നിങ്ങളെ തച്ചുടക്കും നിശ്ചയം ! കുരിശിതന്റെ പുനർജനികളായി അനേകർ നാളെ ഉണർന്നെഴുനേൽക്കും ! ഇതു കാലത്തിന്റെ പോര്വിളിയാണ് ; കണ്ണടച്ചു ഇരുട്ടാക്കുന്നവരെ കണ്ണുതുറക്കൂ ... ക്രിസ്തു അവരിലൂടെ വീണ്ടും വരും , നേരിന്റെ തേരു തെളിക്കാൻ , സത്യത്തിന്റെ ദീപം തെളിക്കാൻ , ദൈവജനത്തെ ആത്മചൈതന്യത്തിൽ   മടക്കിക്കൊണ്ടുവരാൻ ! ഏദനിലെ പാതിരി പാമ്പുകളെ / പാസ്റ്റർ പാമ്പുകളെ, നിങ്ങൾ ഇല്ലാതെയാക്കിയ 'മനുഷ്യനിലെ ദൈവീകത' വീണ്ടും പുനർജനിക്കുമവനിൽ, സംശയമില്ല !

തകരുന്ന ക്രിസ്തീയതുടെ അവസാനക്കൊലയാളികളാണീ വിശ്വാസഗോപുര സംരക്ഷകരായ ഈ 'കിരാതചൂഷകർ' ! കാലമേ. കാതോർക്കുക ; നാളെ ഇവരുടെയീ കപടസാക്ഷ്യപ്രകാശങ്ങൾ കേട്ടു കോപിച്ചു ആക്രോശിക്കേണ്ടതാണ് നീ ..

No comments:

Post a Comment

Note: only a member of this blog may post a comment.