Monday 11 July 2016

അല്മായശബ്ദം: ഇടുങ്ങിയ വൃത്തങ്ങളിൽ തടഞ്ഞു കിടക്കുന്നവർ

അല്മായശബ്ദം: ഇടുങ്ങിയ വൃത്തങ്ങളിൽ തടഞ്ഞു കിടക്കുന്നവർ: ചാക്കോ കളരിക്കൽ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സ്വതന്ത്രചിന്തകർ‍ക്ക്‌  പള്ളിക്കകത്ത്‌ സ്ഥാനം ഇല്ലെന്നു പറഞ്ഞാൽ അതൊരു കപട പ്രസ്താവനയാകി...



"നേരറിയാൻ സിബി " എന്നതുപോലെ ഇന്നത്തെ ക്രിസ്തീയ സഭകളും, അവയെ കയ്യാളുന്ന നിക്രിഷ്ട ജീവികളായ പുരോഹിത, കൂദാശത്തൊഴിലാളികളും, പ്രസംഗത്തൊഴിലാളികളും, അവരെ തീറ്റിപ്പോറ്റേണ്ടുന്ന ദുർവിധിയിലായ പാവം ദൈവജനവും എന്തെന്ന് , അമേരിക്കക്കാരൻ ചാക്കോ കളരിക്കൽ വിശദീകരിക്കുന്ന ഈ രചന ഒരുവട്ടം വായിച്ചില്ലായെങ്കിൽ , എന്റെയച്ചായന്മാരെ നിങ്ങൾ നേരറിയാതെ ചത്തുപോകുമേ.. ഒരു വാചകം സാമ്പിളിന് ചുവടെ ചേർക്കുന്നു !
"യേശുവിലും അദ്ദേഹത്തിന്‍റെ വചനങ്ങളിലും അടിയുറച്ചു വിശ്വസിക്കുന്ന സഭാനവീകരണക്കാർ സഭയുടെ സംഘിടിതശ്രേണിയെയും അതിന്‍റെ കൊള്ളരുതായ്മകളെയും മാത്രമാണ് എതിർക്കുന്നത്. ദൈവവിശ്വാസത്തിലും മനുഷ്യസ്നേഹത്തിലും ഉറച്ച ക്രൈസ്തവതയെ അവർ എതിർക്കുന്നില്ല;. മറിച്ച് ഉയർത്തിപ്പിടിക്കുകയാണ് ചെയ്യുന്നത്. സഭാവിമർശന തൂലികയുമായി ഇറങ്ങുന്നവരെ അവിശ്വാസികളെന്ന് മുദ്രയടിക്കാൻ പ്രതിലോമകക്ഷികൾ എന്നും തയ്യാറാണ്. വിമർശനങ്ങളുടെ ശരങ്ങൾ പാഞ്ഞുവരുമ്പോൾ അതിനെ നേരിടാൻ തക്കവിധം കാണ്ടാമൃഗത്തിന്‍റെ തൊലിക്കട്ടി ആവശ്യമാണ്. മദമിളകി വരുന്ന കാട്ടാനയെയും വെട്ടാൻ വരുന്ന കാട്ടുപോത്തിനെയും തിരിച്ചറിയാനുള്ള വിവേചന ബുദ്ധിയും സഭാവിമർശകർക്കുണ്ടാകണം. സഭാനവീകരണത്തെ മുൻകണ്ട് ചില പുസ്തകങ്ങൾ ഞാൻ പ്രസിദ്ധീകരിച്ചപ്പോൾ എന്നെ വട്ടനും, വിഡ്ഢിയും, വിവരദോഷിയും, കിണറ്റിൽ കിടക്കുന്ന തവളയും, ഭീരുവും, പാമരനും, അധഃപതിച്ചവനും എന്നെല്ലാം ചിത്രീകരിച്ചു. സമീപകാലത്ത് സാമൂഹിക പരിഷ്കർത്താവും അനുഗ്രഹീത കവിയും എഴുത്തുകാരനുമായ ശ്രീ സാമുവൽ കൂടലിന് വധഭീഷണി ഉണ്ടായെന്ന് അല്മായശബ്ദം ബ്ലോഗിലും ഫേസ്ബുക്കിലുമെല്ലാം വായിക്കാനിടയായി. സഭാമേലധികാരികളുടെ കൊള്ളരുതാത്ത പ്രവൃത്തികളെ വിമർശിച്ചതിനുള്ള ശിക്ഷ ഫാത്വാ (Fatwa) വഴി കൂടലിനെ ഇല്ലാതാക്കുകയാണോ? ഇവരിലും ഇവരുടെ ശിങ്കിടികളിലും കുടികൊള്ളുന്ന താലിബാനിസവും കപട ആത്മീയതയും പത്തിവിടർത്തുന്നതിൻറെ ലക്ഷണമാണ് ഇത്തരം വധശിക്ഷ ഭീഷണികൾ. മെത്രാന് തൻറെ രൂപതയിലും വികാരിക്ക് തൻറെ ഇടവകയിലും ഏതു തോന്യാസവും ചെയ്യാം. വിശ്വാസിക്രിമികൾക്ക് ഒന്നും എതിർത്തുപറയാൻ പാടില്ല.
ക്രിസ്തുവിന്‍റെ വചനങ്ങളെ പിന്തുടരുന്ന സഭാനവീകരണക്കാരുടെ ശ്രമങ്ങളെ ആദരിക്കുകയും അവരുടെ പ്രവർത്തനങ്ങൾക്ക് വേണ്ട പ്രോത്സാഹനങ്ങൾ നല്കുകയും അവരോട് സഹകരിക്കുകയുമാണ് സാധാരണ സഭാപൗരർക്ക് ഇന്നു ചെയ്യാവുന്ന കാര്യം."
“നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.” യോഹ. 8:32 (KCRM ഒരുക്കുന്ന ചര്ച്ചാവേദി)
ALMAYASABDAM.BLOGSPOT.COM|BY ചാക്കോ കളരിക്കല്‍
LikeShow more reactions
Comment
Comments
Samuel Koodal Koodal
Write a comment...

No comments:

Post a Comment

Note: only a member of this blog may post a comment.