Tuesday 19 July 2016

അല്മായശബ്ദം: തന്തയില്ലാ ലേഖനം

അല്മായശബ്ദം: തന്തയില്ലാ ലേഖനം: (ഊരും പേരുമില്ലാത്ത 'സത്യ വിശ്വസിയെന്ന' ഒരു ഭീരുവിന്റെ 'സത്യജ്വാലയോ അതോ അഞ്ചാംപത്തിയോ' എന്ന ലേഖനത്തിനുള്ള മറുപടി. ആ സരസന്റ...



 ചാക്കോ കളരിക്കലച്ചയായന്റെ ഭാഷയിൽ "തന്തയില്ലാത്ത ലേഖനം" എഴുതിയ മഹാന്റെ കൈകൾമുത്തി വന്ദിക്കാൻ ഇവിടെയടുത്തൊരു മെത്രാനുണ്ട്! എന്നെ ചീത്തപറഞ്ഞോണ്ടൊരു പയ്യൻസ് വഹട്സപ്പില് ഒന്നെഴുതിയപ്പോൾ ,പ്രസ്തുത മെത്രാൻ ആ പയ്യന് 'സിന്ദാബാദും വാഴ്വുകളും' കൊടുത്തു, ഉടൻ വാട്സാപ്പിൽ മെത്രാന്റെ കൈപ്പട വന്നു! ഞാൻ ഞെട്ടിപ്പോയി! "തിന്മയെ പ്രോത്സാഹിപ്പിക്കുന്ന നിക്രിഷ്ട ജീവികൾ എല്ലാ സഭകളിലും കലികാല വൈഭവമെന്നോണം ളോഹയ്ക്കുള്ളിൽ കയറിക്കൂടിയിട്ടുണ്ടല്ലോ" എന്നെൻ മനം തപിച്ചു !                                                                                                                                                                                              

"ലേഖകൻ ഒന്നു മനസ്സിലാക്കുക: സത്യജ്വാലക്കോ സഭാനവീകരണ പ്രസ്താനക്കാർക്കോ സഭയിൽ യാതൊരു വിശ്വാസവുമില്ല. അവരുടെ നേതാവും വഴികാട്ടിയും യേശുവാണ്".എന്ന ചാക്കോ കളരിക്കലിന്റെ 'പ്രൊക്ലമേഷൻ' സത്യമാണവസാന നാൾവരെയും  !

                                                                                                                                                                         

"ശ്രീ സാമുവൽ കൂടൽ ബ്ലോഗിലോ ഫേസ്ബുക്കിലോ എന്തെഴുതിയാലും കൊല്ലാനുള്ള ഫാത്വ (Fatwa) ഇറക്കിയതിൽ തെറ്റില്ലന്നു പറയുന്ന പേരില്ലാലേഖകനും ഭീകരാനുഭാവിതന്നെ.

ലോകത്തിൽ കോടിക്കണക്കിന് പുസ്തകങ്ങൾ കാണും. ഓരോ എഴുത്തുകാരനും അവരവരുടെ ആശയങ്ങൾ കുത്തിക്കുറിക്കുന്നു. ഒരു മാസികയായാൽ പല വിഷയങ്ങളെ സംബന്ധിച്ചും ലേഖനങ്ങൾ കാണും. കത്തോലിക്കാ സഭയിലെ ചോദ്യം ചെയ്യാൻ പാടില്ലാത്ത സിദ്ധാന്തങ്ങൾ (Dogmas) ഉൾക്കൊള്ളുന്ന ലേഖനങ്ങൾ മാത്രമെ പ്രസിദ്ധീകരിക്കാവു എന്നാണ് ലേഖകൻറെ പക്ഷം. അല്ലാത്ത പ്രസിദ്ധീകരണങ്ങളും സഭയിലുണ്ടെന്ന് ലേഖകന് ഇപ്പോൾ മനസ്സിലായികാണുമെന്ന് കരുതുന്നു" "സത്യമേവ      ജയതേ" .ചാക്കോച്ചായ കൈക്കൊരുമ്മ !


No comments:

Post a Comment

Note: only a member of this blog may post a comment.