Wednesday 13 July 2016

അല്മായശബ്ദം: റെന്റ് എ പ്രീസ്റ് / പാസ്റ്റർ !

അല്മായശബ്ദം: റെന്റ് എ പ്രീസ്റ് / പാസ്റ്റർ !: റെന്റ് എ പ്രീസ്റ് / പാസ്റ്റർ !                                                                                                             ...



റെന്റ് എ പ്രീസ്റ് / പാസ്റ്റർ !                                                                                                                     കഴിഞ്ഞ ദിവസം ശ്രീ. റെജി ഞള്ളാനി KCRM  ഓർഗനൈസിംഗ് ചെയര്മാനുമായി സംസാരിക്കവെ ഒരു പുതിയ ആശയം [ഇന്ന് യൂറോപ്പിലാകെ നിലവിലുള്ളതുമായ] അദ്ദേഹത്തിന്റെ വചങ്ങളിലുണ്ടായി ! റെന്റ് എ പ്രീസ്റ്  / പാസ്റ്റർ !

"റെന്റ്  എ കാർ" യൂറോപ്പില്നിന്നും കേരളത്തിലും ലോകമാകെയും പടർന്നതുപോലെ, "റെന്റ് എ പ്രീസ്റ് / പാസ്റ്റർ" ലോകമാകെയും പ്രത്യകിച്ചു പൊട്ടൻ കുഞ്ഞാടുകളുടെ നാട്ടിൽ, [കത്തനാര് കൃഷി നൂറുമേനി വിളയുന്ന] മലങ്കരയിലെ മനസ്സുകളിലും പടരട്ടെ ,നിറയട്ടെ എന്ന കർത്താവിൽ പ്രത്യാശയോടെ ഇതു കുറിക്കുന്നു !

നാടാകെ നാനൂറു വെറയിറ്റി പള്ളികളും വിശ്വാസ / പ്രാർത്ഥനാ ഹാളുകളും പണിയിച്ചു പാവം ജനത്തിന്റെ കാശു പിടുങ്ങുന്ന , പിന്നീടവരെ ആ "കള്ളന്മാരുടെ ഗുഹ"യിലിട്ടു ഊറ്റിപ്പിഴിയുന്ന നിക്രിഷ്ടരായ പൗരോഹിത്യത്തിന്റെ / കപടദൈവദാസരുടെ കരുണയില്ലാത്ത കരങ്ങളിൽ നിന്നും ഒരിക്കലായി വിടുതൽ പ്രാപിക്കുവാൻ ഈ "റെന്റ് എ പ്രീസ്റ് / പാസ്റ്റർ " സമ്പ്രദായം വളരെയേറെ ഉപകരിക്കും എന്നെനിക്കു ഉറപ്പുണ്ട് !

കത്തോലിക്കാ/യാക്കോബായ /ഓർത്തോഡോസ് /csi /മാർത്തോമ്മാ /പെന്തക്കോസ്‌/എന്നു വേണ്ടാ ഏതു സഭയുടെയും കൂദാശാ തട്ടിപ്പികൾ, പുസ്തകം വായിച്ചും  അല്ലാതെയും, ഇന്ന് നിലവിലുള്ളവരെക്കാളും ഭക്തിയോടെ ചൊല്ലാന്, [ഫീസായി നാലുകാശുപോലും വാങ്ങാതെയുമിരിക്കുന്ന] നല്ല ഒന്നാംതരം ദൈവമക്കൾ ഏതു ഗ്രാമത്തിലും ആവശ്യാനുസരണം 'സപ്ളെ' ചെയ്യാൻ ഈ കേരളക്രിസ്ത്യൻ നവീകരണപ്രസ്ഥാനത്തിനു കഴിയും നിശ്ചയം ! അതിനായി നടയാനാടുകൾ ഒന്നിക്കുവാനും ഓരോനാട്ടിലും 'ക്രിസ്തീയ നാട്ടുക്കൂട്ടങ്ങൾ" രൂപീകരിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു !  

കൂദാശകൾ ഏറ്റുവാങ്ങേണ്ടവർ മാമോദീസ /വിവാഹം [കുമ്പസാരമൊഴികെ} തുടങ്ങി ശവസംസ്‌കാരം വരെ / പോരാ ആണ്ടുചൊല്ലൽ ഒക്കെ സമയാസമയങ്ങളിൽ നടത്തിത്തരുവാൻ നിറയൗവനത്തിന്റെ നിറക്കൂട്ടുകളെ നമുക്ക് പരീശീലിപ്പിക്കാം! കൂട്ടക്കല്ലറയെന്ന നരകക്കുഴികളും ,കല്ലറപ്പറമ്പുകളും ഇനി നമുക്ക് ആവശ്യമില്ല ! "കുഴിക്കാണം" എന്ന പുരോഹിതക്കൊള്ളയും അതോടെ സ്വാഹാ..! ഒരു താലൂക്കിൽ ഒരു ഇലക്ട്രിക് സ്മശാനം! , തെക്കൻ കേരളത്തിലെ നാടാർ ക്രിസ്ത്യൻസിനെപ്പോലെ, സ്വന്തമായി മണ്ണുള്ളവരെ അവരുടെ മണ്ണിൽത്തന്നെ അലിഞ്ഞില്ലാതെയാക്കാൻ അനുവദിക്കുക ! ഹിന്ദുക്കളെപ്പോലെ നമുക്കും പരമസുഖം!



ഇന്ന് വിശ്വാസത്തിന്റെ, ആചാര / അനുഷ്ഠാനങ്ങളുടെ പേരിൽ തമ്മിൽ വെറുക്കുന്ന ദൈവമക്കൾ, ഇനിയും പരസ്പരം സ്നേഹിച്ചും വിവാഹത്തിന് കൊടുത്തും , പുണർന്നും ഇവിടെത്തന്നെ സ്വർഗ്ഗവാസത്തിനു തുടക്കം കുറിക്കും! ദൈവമക്കളേ, നമ്മെ ഇത്രയും കാലം തമ്മിലടിപ്പിച്ച ഈ നീചരെ വെറുക്കാൻ മുതിരരുതേ ..അവരെയും സ്നേഹിക്കൂ ..അവർ പണിയെടുത്തിനിയും ജീവിക്കട്ടെ ..അത്രതന്നെ ..അധ്വാനിക്കുന്നവർക്കു മാത്രമല്ലോ ക്രിസ്തുവെന്ന അത്താണി ? .ആമ്മേൻ

No comments:

Post a Comment

Note: only a member of this blog may post a comment.