Wednesday 6 July 2016

അല്മായശബ്ദം: യേശു ഇപ്പോള്‍ സഭയ്ക്കു പുറത്താണ്; പുതിയ വിവാദവുമായ...

അല്മായശബ്ദം: യേശു ഇപ്പോള്‍ സഭയ്ക്കു പുറത്താണ്; പുതിയ വിവാദവുമായ...: സിസ്റ്റർ ജെസ്മി മംഗളം പത്രം പ്രസിദ്ധീകരിച്ചത്: എന്ത് തെറ്റ് കണ്ടാലും സിസ്റ്റര്‍മാരെ എളുപ്പത്തില്‍  പുറത്താക്കും. അച്ചന്മാര്‍ക്ക് പക്ഷെ...

പൗരോഹിത്യം പറഞ്ഞുപരത്തിയ ഏറ്റവുംവലിയ നുണയാണ്  അതൊരു "കൂദാശയാണെന്നു "! സ്ഥിരമായതു ഒന്നും ഇവിടെയില്ല എന്നിരിക്കെ കത്തനാരുടെ ഈ കൂദാശ  മാത്രം എങ്ങിനെ സ്ഥിരമാകും ? 'ചിന്തയെന്ന' മനസിന്റെ ജോലി ചെയ്യാൻ മടിക്കുന്ന അലസന്മാരായ ആടുകൾക്കിതൊക്കെ ധാരാളം മതി ഒരാജീവനാന്ത അടിമവാഴ്ചയ്ക്കു !  ഏതു തൊഴിലിലും 'സസ്പെൻഷൻ / ഡിസ്മിസ്സൽ'  ഒക്കെയുള്ളപ്പോൾ പാതിരിപ്പണിക്കുമാത്രം ആ പദവി ഒരു ആജീവനാന്ത ബിരുദമായി /പട്ടമായി  ജനം കരുതിക്കോളണം എന്നതാണ് പട്ടക്കാരൻ കണ്ടുപിടിച്ച ഏറ്റവും വലിയ വിശ്വാസക്കുരുക്ക് /പറ്റിരുപണി !  ഒരു കത്തനാർക്കു ആ തൊഴിൽ വേണ്ടാ എന്ന് വരികിൽ അതിയാനു കുപ്പായം ഊരി സഭയുടെ മോന്തയ്ക്കു എറിഞ്ഞിട്ടു ഏതു ഹീനജീവിതവും  തുടങ്ങാം! കൂടലിൽ , എന്റെ ചെറിയ ഗ്രാമത്തിൽ പോലും ഒന്നിലധികം ഉദാഹരണം ഞാൻ കണ്ടിട്ടുണ്ട് ! എന്നാൽ കുപ്പായമിട്ടുകൊണ്ടു വിടാനായി ജീവിക്കുന്ന കത്തനാരുടെ / മെത്രാന്റെ ളോഹ ഊരിപ്പിക്കാൻ സഭയെ ഈ പറിഞ്ഞകൂദാശ സമ്മതിക്കിലപോലും; ഹോ ! ദൈവത്തിന്റെ ഭാവനയിൽ പോലും ഇല്ലാത്ത പൗരോഹിത്യമേ, നിനക്കാരു തന്നു  ഈ "കൂദാശ"? ഇതിന്റെ ഒരു 'റെഫെറെൻസ്' ബൈബിളിൽ എവിടെ രേഖപ്പെടുത്തിയിരിക്കുന്നു? ഇല്ല, ദൈവവും ബൈബിളുമറിഞ്ഞതേയില്ല ഈ കൂദാശപ്പണിയുടെ കാര്യം !



സിസ്റ്റർ ജെസ്മിയുടെ ഈ പുതിയ വെളിപ്പെടുത്തലുകൾ അന്ധമായി പുരോഹിതനെ ദൈവത്തിന്റെ 'ആരേച്ചാരായി'  കരുതുന്ന തലമുറയുടെ കണ്ണു തുറപ്പിക്കുമെന്നാശിക്കുന്നു !  

"സഭയില്‍ ഇപ്പോഴുള്ളതില്‍ ഒരു ശതമാനത്തിന് മാത്രമേ സത്യസന്ധമായ ദൈവ വിളിയുള്ളൂ. ബാക്കി ചുമ്മാ ഉടുപ്പുമിട്ട്  സഭയ്ക്ക് കളങ്കം വരുത്തുന്നവരാണ്."

"എന്ത് തെറ്റ് കണ്ടാലും സിസ്റ്റര്‍മാരെ എളുപ്പത്തില്‍  പുറത്താക്കും. അച്ചന്മാര്‍ക്ക് പക്ഷെ മുദ്ര പോകില്ല. അവര്‍ക്ക് മരണം വരെ അഭിഷേകമുദ്രയുണ്ടത്രേ. ആ പട്ടം ഒരു ദിവ്യ കൂദാശയാണ്." സിസ്റ്റർ ജെസ്മിയുടെ ഈ വചനങ്ങൾ / രചന, കാലത്തിന്റെ ശാപമായ പൗരോഹിത്യമെന്ന ഈ 'വെള്ളതേച്ച ശവക്കല്ലറകളുടെ' ഉള്ളറകൾ ജനത്തെ കാണിക്കുവാൻ ഉതകട്ടെ.. "കണ്ണു തുറക്കാത്ത ദൈവങ്ങളെ" ...

No comments:

Post a Comment

Note: only a member of this blog may post a comment.