Wednesday 6 July 2016

അല്മായശബ്ദം: തോമസുകുട്ടീ വിട്ടോടാ!

അല്മായശബ്ദം: തോമസുകുട്ടീ വിട്ടോടാ!: പള്ളിയെ കുറ്റം പറഞ്ഞോണ്ടു നടന്നിട്ടു തനിക്കെന്നാ കിട്ടി? മുഖത്തടിച്ചതുപോലെ ഇങ്ങിനെ ഒരു ചോദ്യം വന്നാൽ ആരാ വിഷമി

"വഹാട്സാപ്പിലൂടെ  എന്നെ "പഞ്ഞിക്കു വയ്ക്കും"  എന്നു വധഭീഷണി മുഴക്കിയ മെത്രാൻകുഞ്ഞിനു, റോഷന്റെ ഈ വാചകം >

 "കഴിഞ്ഞ നാലു വർഷങ്ങൾക്കുള്ളിൽ ഒരു പാടു മാറ്റങ്ങൾ സഭയിൽ സംഭവിച്ചു. ഒരു ഏകീകൃത സിവിൽ കോഡ് വരുകയും ചർച്ച് ആക്റ്റ് പ്രാബല്യത്തിൽ കൊണ്ടുവരുകയും ചെയ്യാനുള്ള ഒരു സാമൂഹ്യ പശ്ചാത്തലം ഒരുക്കാനും സോഷ്യൽ മീഡിയായിലൂടെ അത്മായാ പോരാളികൾക്ക് കഴിഞ്ഞു. നിങ്ങൾ എന്തു നേടിയെന്നെന്നോടു ചോദിച്ച, വല്ലപ്പോഴുമൊക്കെ സത്യജ്വാലയും അല്മായാശബ്ദവും വായിക്കുന്ന ആ ...... ക്കു ഞാനീ കുറിപ്പ് സവിനയം സമർപ്പിക്കുന്നു. അവരോർക്കാൻ പറയട്ടെ, ഇവിടെ സംഭവിച്ചതൊന്നും ഞങ്ങളാരും സ്വപ്നം പോലും കണ്ട നേട്ടങ്ങളായിരുന്നില്ല." /  "കേരളത്തിലുള്ള ബംഗാളികൾ സദയം പോകരുത്. ഏകീകൃത സിവിൽ കോഡിനെതിരായി സമരം ചെയ്യാൻ ആളു വേണം."

 മനസിരുത്തി വായിക്കാൻ സമർപ്പിക്കുന്നു! കാലിനടിയിലെ മണ്ണൊലിപ്പറിയാതെ ളോഹയ്ക്കുള്ളിൽ നിഗളിക്കുന്ന പൗരോഹിത്യമേ, നിന്റെ കപടവാഴ്ചയുടെ ഒടുക്കത്തിനിവിടെ തുടക്കമിട്ടുകഴിഞ്ഞു! കർത്താവുതന്നെ പരിശുദ്ധാത്മാവിനെ നിറച്ച മനസുകളെ ഇവിടെ അഭിഷേകം ചെയ്തയച്ചതാണീ മനുഷ്യജന്മങ്ങൾ, [ അല്മായ , സത്യജ്വല്ല   എഴുത്തുപുരയിലെ] നീതിയുടെ പോരാളികൾ!



കുട്ടിക്കാലം മുതൽ ദൈവത്തെ സ്തുതിച്ചു ഒരായിരം പാട്ടുകൾ എന്റെ മനം പാടി ആനന്ദത്തിൽ ആറാടിയിട്ടുണ്ടെങ്കിലും , ചെറുപ്പം മുതൽ ഞാൻ കണ്ട കള്ളകത്തനാരുടെ  കൊള്ളത്തരത്തിനെതിരെ ഇന്ന് ഞാൻ എഴുതാൻ തുടങ്ങിയപ്പോൾ,അതിലേറെ സുഖം എന്റെ മാനസിലൂറുന്നു ! ചാട്ടവാർ എടുത്ത കർത്താവിനൊപ്പം യെരുശലേം പള്ളിയിൽ അന്ന് ഞാനും ഉണ്ടായിരുന്നതായൊരു തോന്നൽ !  കാലങ്ങളായി പൗരോഹിത്യം 'കള്ളന്മാരുടെ ഗുഹകളാക്കിയ' തലമുറകളുടെ ഹൃദയകോവിലുകളെ ഓർത്തു ഞാനും  അവനോടൊപ്പം വിലപിക്കുന്നു ! ആദു:ഖം / എരിവെന്നെയും തിന്നുകളയുന്നു! അങ്ങിനെ എന്നിലെ 'ഞാൻ' ഇല്ലാതെയാകുന്നു! ഹോ ! ഓർക്കാനെന്തു രസം ..   ക്കാതിരിക്കുക? സത്യമായിട്ടും...

No comments:

Post a Comment

Note: only a member of this blog may post a comment.