Tuesday 19 July 2016

"സത്യവിശ്വാസി "എന്ന പേരുതന്നെ ചിന്തനീയമാണ്! സത്യംപോലെ തോന്നിക്കുന്ന മിഥ്യയുടെ ആഴക്കടലിൽ തുഴയുന്ന അൽപായുസാകുന്ന പാവം മനുഷ്യന്, സത്യം തേടി കണ്ടുപിടിക്കാൻ നേരംകിട്ടാത്തതുമൂലം , 'സത്യാന്വേഷി' ആകാൻ അവൻ സംസാരദുഃഖങ്ങൾക്കിടയിൽ മിനക്കെടാതെ , സത്യത്തിന്റെ മുഖംമൂടി ധരിച്ച 'മിഥ്യയെ' 'സത്യമായി' കരുതി മനസിനെ ആശ്വസിപ്പിക്കുന്നതാണ് പതിവ്!
"മൃഗബലികൊണ്ടു യഹോവാ തൃപ്തിപ്പെടും" എന്നു കയ്യാപ്പ പുരോഹിതരും കൂട്ടരും പറഞ്ഞപ്പോൾ, 'നല്ലശമരായനെ' ഉപമയായി ആ നീതിശാസ്ത്രിക്ക് കാണിച്ചു കൊടുത്തിട്ടു, യേശു "ബലിയല്ല എനിക്കു വേണ്ടത് കരുണയാണല്ലോ" എന്നു, [യാഗമല്ല /ത്യാഗമാണ് അഭികാമ്യം] എന്നു സമൂഹത്തോട് പറഞ്ഞില്ലേ, എന്റെ വിശ്വാസിക്കുഞ്ഞേ ? വിശ്വാസിയാകൽ ഏതു മണ്ടനും പറ്റുന്നപണിയാണ് ; അതു അലസന്മാരുടെ കുത്തകയുമാണ്! എന്നാൽ അവിശ്വസിച്ചുകൊണ്ടു സത്യം അന്വേഷിക്കുമ്പോൾ കുറെയേറെ കഴ്ട്ടപ്പാടും മിനക്കേടും വരും! അലസനാകാതെ പേയ്‌ പരിശ്രമിയായാൽ, നീ അന്വേഷിച്ച സത്യത്തെ നീ കണ്ടെത്തുകതന്നെ ചെയ്യും ! "അന്വേഷിപ്പീന് കണ്ടെത്തും" ഈ വചനത്തിൽ വിശ്വസിക്കൂ സത്യവിശ്വാസി നീ അലസനാകാതെ ! വിശ്വാസം അലസരുടെതും, അന്വേഷണം പരിശ്രമിയുടെയും വഴിത്താരയാകുന്നു! അന്നുമെന്നും പരന്നു കിടന്ന ഭൂമിയെ ഒരു ഗലീലിയോ ഉരുട്ടിത്തന്നില്ലേ പോപ്പിന്റെ പീഡനമേറ്റുകൊണ്ടുപോലും ? ആ ബുദ്ധിയുടെ പ്രയഗ്നമാണ് മനുഷ്യനെ മൃഗത്തിൽനിന്നും വേറിട്ട ജീവിയാക്കുന്നതും ! കേൾപ്പാൻ ചെവികടം വാങ്ങൂ സത്യവിശ്വാസി...
പുരോഹിത മതത്തിന്റെ പൊള്ളത്തരങ്ങളിലും ചൂഷണങ്ങളിലും പെട്ടു തലമുറകൾ സത്യമറിയാതെ ആത്മീകാന്ധതയുടെ ഇരുളിൻ മറവിൽ അമരുന്നത് കണ്ടു മനസ്സലിഞ്ഞവനാണാ ആശാരിക്കുഞ്ഞു! 'ഒറ്റയാൻ പട്ടാളംപോലെ'സമൂഹത്തെ തിരുത്താൻ ശ്രമിച്ചത് ഈ എരിവുതന്നെ; ഒടുവിൽ കുരിശിതനാകാൻ കാലം കഠിനത കാട്ടിയെങ്കിലും ! പക്ഷെ , നന്നാവുകയില്ലെന്നൊരുൾവാശിയുള്ളവർ "അവനെ കുരിശിക്ക" എന്നാർത്തുവിളിച്ചു !
"അവനെകുരിശിക്ക "എന്നാർത്തിടും നാദം പരിസരമെങ്ങും മുഴങ്ങിടുമ്പോൾ,
"അവനെ കുരിശിക്കരുതേ" എന്നൊരുനാവും കനിവാർന്നു ചൊന്നതില്ലാ ലാസറും!
കുരിശിക്കുവാനെന്തു കാരണം? എന്നൊന്നു തിരയാതെ കുരിശിക്കാൻ ആർത്തിടുന്ന
ജനമേ, നിനക്കന്തക്കരണമില്ലാതാകാൻ അവനിൽ കാരണം കാണുകില്ല!
അസുരജന്മങ്ങളെ, 'നന്മയിൽ' 'തിന്മയെ' കാണുന്നൊരന്ധർ നിങ്ങൾ ; ശരിയെന്ന ബോധത്തിൽ തെറ്റുകൾ തലമുറ മതിവരാതിന്നും തുടർന്നിടുന്നു!"
എന്റെ [സാമാസംഗീതം] വരികൾ ഒരുവട്ടം കൂടി ഞാനൊന്നു മനഃസമാധാനത്തിനായി മൂളിക്കൊട്ടെ ..
"വൈദിക വ്രുത്തി മഹാപാപമാണെന്നും അതിനെ ക്രിസ്തു തന്നെ നിരോധിച്ചതുമാണെന്നു പറയുന്ന സാമുവല്‍ കൂടലിനെതിരെ ആക്രമണ ഭീഷണി ഉണ്ടായതിനെതിരെ പത്രാധിപര്‍ ജോര്‍ജ് മൂലേച്ചാലില്‍ എഴുതിരിക്കുന്നു. കൂടല്‍ സാറെ, താങ്കള്‍ അങ്ങനെ വിശ്വസിച്ചോളൂ. വേണമെങ്കില്‍ അതിനനുസ്രുതമായി ഒരു സഭ തന്നെ സ്ഥാപിച്ചോളൂ. ഞങ്ങള്‍ കുറച്ച് അന്ധകാരത്തിലൊക്കെ കഴിഞ്ഞോളാം."
മനസിൽ താനേ വിരിയുന്ന അറിവിന്റെ പൊരുളുകൾ വായ് തുറന്നു പറയുന്നതല്ലാതെ, സഭ സ്ഥാപിക്കൽ എന്റെ ജോലിയല്ലെന്റെ മുത്തേ..അതു വാകീറി കത്തനാരുടെ പാസ്റ്ററുടെ കൈത്തൊഴിലാണ് മോനെ! "എന്നെ തല്ലണ്ടാ ഞാൻ നന്നാവൂല്ലാ "എന്ന സിനിമാഗാനം ഇതുവായിച്ചപ്പോൾ അറിയാതെ ഓർത്തുപോയി,സോറി.. samuelkoodal
“നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.” യോഹ. 8:32 (KCRM ഒരുക്കുന്ന ചര്ച്ചാവേദി)
ALMAYASABDAM.BLOGSPOT.COM|BY JOSEPH MATTHEW
LikeShow more reactions
Comment
Comments
Samuel Koodal Koodal
Write a comment...

No comments:

Post a Comment

Note: only a member of this blog may post a comment.