Monday 12 September 2016

അല്മായശബ്ദം: "നെയ്യപ്പക്രിസ്ത്യാനികൾ"

അല്മായശബ്ദം: "നെയ്യപ്പക്രിസ്ത്യാനികൾ": "നെയ്യപ്പക്രിസ്ത്യാനികൾ" ഒന്നടങ്കം ഈ പൊന്നോണനാളിൽ, മനസിൽ കൊറിക്കുവാൻ കുറെ 'ഉപ്പേരികചിന്തകൾ" ഇവി"നെയ്യപ്പക്രിസ്ത്യാനികൾ" ഒന്നടങ്കം ഈ പൊന്നോണനാളിൽ, മനസിൽ കൊറിക്കുവാൻ കുറെ 'ഉപ്പേരികചിന്തകൾ" ഇവിടെ ഞാൻ കുറിച്ചോട്ടെ!

'നെയ്യപ്പക്രിസ്ത്യാനികൾ' എന്ന് നമ്മെ കാലം വിളിക്കുന്നത് മറ്റൊന്നുംകൊണ്ടല്ല, നെയ്യപ്പത്തിൽ "നെയ്യ്" അല്പംപോലും ഇല്ലാത്തതുപോലെ, നമ്മിൽ 'ക്രിസ്തീയത' മെമ്പടിക്കുകൂടി ഇല്ലേയില്ല എന്നതാണതിനു കാരണം! ക്രിസ്തുവിനെ അറിയാത്ത, അവനെ അനുസരിക്കാത്ത, അനുകരിക്കാത്ത ഒരായിരം സഭകൾ /സംഘടനകളാണ് നമ്മൾ! വിശ്വാസാചാരാനുഷ്ഠാനങ്ങളുടെ പേരിൽ പിരിഞ്ഞു തമ്മിലടിക്കുന്ന നമ്മെ തലയിൽ ആൾതാമസമുള്ളവരാനും 'ക്രിസ്താനികൾ' എന്ന് വിളിക്കില്ലല്ലോ ! നാം, ലത്തീൻ/ സിറോ/ മലബാർ/ മലങ്കര/ ഓർത്തഡോൿസ്/ മെത്രാൻകക്ഷി/ ബാവക്കക്ഷി/പിന്നെ, നൂറിലേറെ 'പാസ്റ്റർ കക്ഷിക്കാർ'/ അഞ്ചരക്കാർ/ ശാബദുകാർ/യഹോവാ സാക്ഷികൾ ....  അങ്ങിനെ കാക്കത്തൊള്ളായിരം കൂറുമാറ്റക്കാർ നിറഞ്ഞതാണീ അവിഞ്ഞ 'നെയ്യപ്പക്രിസ്ത്യാനിവൃന്ദം'!

തമ്മിൽ തമ്മിൽ തൊട്ടുകൂടാത്തവരും, തീണ്ടിക്കൂടാത്തവരുമാണീ നെയ്യപ്പങ്ങൾ! ജനത്തെ ഓരോരോ സഭകളിലാക്കി, ഉപദേശിച്ചു "ഇരുകാലിയാടുകളാക്കി" ചൂഷണംചെയ്തു മുടിക്കുന്നതോ കാണ്ടാമൃഗത്തിന്റെ തോലുള്ള ചെന്നയിക്കളെന്ന പുരോഹിത/പാസ്റ്റർവൃന്ദവും !ഭേഷ് !! നെയ്യപ്പങ്ങൾക്കോ ഭൂമിയിൽ സ്വർഗം കിട്ടിയ അഹമ്മതിയും ! മുജ്ജന്മക്രിതംകൊണ്ട് നെയ്യപ്പക്രിസ്ത്യാനിമാതാപിതാക്കൾക്കു ജനിച്ചതുതന്നെ കാലത്തിന്റെ കൊടും ശിക്ഷയാണെന്നാലും, "രക്ഷിക്കപ്പെട്ടവർ എന്ന് സ്വയം അഹങ്കരിക്കുന്ന 'മതിലേല കുരുത്ത' അഹമ്മതിയും നെഞ്ചാകെ.... , പോരെ?

 

വി.മത്തായിയുടെ ആറിന്റെ അഞ്ചുമുതലോ/ ഇരുപത്തിമൂന്നിന്റെ ഒൻപതോ 'നെയ്യപ്പങ്ങൾ' വായിച്ചിട്ടില്ല , കണ്ടിട്ടുകൂടിയില്ല , നാളിതുവരെ കേട്ടിട്ടുമില്ലപോലും !പാവം നെയ്യപ്പങ്ങൾ! ആരാണിവരുടെ രക്ഷകൻ =ക്രിസ്തുവല്ല നിശ്ചയം! ഉത്തരം പറയൂ ലോകമേ ;  ഒരു ക്വിസ്! samuelkoodalടെ ഞാൻ കുറിച്ചോട്ടെ! &#3...

No comments:

Post a Comment

Note: only a member of this blog may post a comment.