Thursday 29 September 2016

അല്മായശബ്ദം: കത്തോലിക്കാ സഭ വിട്ടു പോയവർക്കും കൂദാശകൾ ലഭിക്കും....

അല്മായശബ്ദം: കത്തോലിക്കാ സഭ വിട്ടു പോയവർക്കും കൂദാശകൾ ലഭിക്കും...



''കത്തോലിക്കാ സഭ വിട്ടു പോയവർക്കും കൂദാശകൾ ലഭിക്കും.''

ഈ പരസ്യം കാണുമ്പോൾ ''കൂദാശ '' എന്നത്  ''പ്രാണവായുപോലെ, കുടിവെള്ളംപോലെ, കിടക്കാനൊരിടംപോലെ, ഒരുനേരത്തെ ആഹാരം പോലെ , ജീവിക്കാനിത്തിരി സ്നേഹത്തിന്റെ കുളിരുകോരുന്ന ചൂടുപോലെ, ഇരുട്ടിലൊരു മിന്നാമിനുങ്ങിന്റെ  വാലിലെ വെളിച്ചം പോലെ '' , മനുഷ്യന് ഈ ഭൂമിയിൽ ജീവിക്കാൻ അവശ്യമായ ഏതോ ഒരു പ്രകൃതിയുടെ ദാനമായേ അല്പബുദ്ധികൾക്കു തോന്നുകയുള്ളൂ!  എന്നാൽ ''കൂദാശ '' എന്നത് തട്ടിപ്പുവീരന്മാർ , പുരോഹിതർ സ്വയം കണ്ടുപിടിച്ച ഒരു മയക്കുതന്ത്രമാണെന്നു, സ്വല്പം മനസിരുത്തി ചിന്തിക്കുവാൻ മനസുള്ളവർക്കെല്ലാം മനസിലാകും ! ''ചിന്തിക്കുവാൻ ഒരു മനസ് ഞങ്ങൾക്കും ദൈവം തന്നിട്ടുണ്ടെങ്കിലും , ചിന്തിക്കുവാൻ ഞങ്ങൾക്ക് മനസില്ല; പകരം കള്ളപാതിരിയെയും  / അവന്റെ പതിവ് ജല്പനകൂദാശയിലും വിശ്വസിച്ചുകൊള്ളാം' എന്ന് മനസ്സിൽ ഉറച്ചു നൊയമ്പു നോക്കുന്ന ഇരുകാലി ആടുകൾക്കേ ഇനിയുമീ ''കപടനാടകജല്പനകൂദാശ'' ജീവനസത്യമായി വേണമെന്ന് വരികയുള്ളൂ! കർത്താവേ, നീ വീണ്ടും വരില്ല എന്നാകിലും, കല്പാന്തകാലത്തോളം ഈ കൂദാശത്തട്ടിപ്പുമായി ഇവന്മാർ നിന്റെ ജനത്തെ ചൂഷണം ചെയ്യാൻ അനുവദിക്കരുതേ..കേഴുന്നു ഞാൻ! samuelkoodal .

No comments:

Post a Comment

Note: only a member of this blog may post a comment.