Friday 23 September 2016

അല്മായശബ്ദം: കുഴിമാടത്തിലും ദളിതന് രക്ഷയില്ല.

അല്മായശബ്ദം: കുഴിമാടത്തിലും ദളിതന് രക്ഷയില്ല.: മൃതസംസ്‌കാരത്തിലും കുഴിമാടത്തിലും ദളിതന് അയിത്തം. സഭയുടെ ആചാരപ്രകാരം സംസ്‌കരിച്ച മൃതദേഹം മാന്തിയെടുത്ത് ദൂരത്ത് പൊതു ശ്മശാനത്തിൽ കുഴിച...



അല്മായശബ്ദം: കുഴിമാടത്തിലും ദളിതന് രക്ഷയില്ല.: മൃതസംസ്‌കാരത്തിലും കുഴിമാടത്തിലും ദളിതന് അയിത്തം. സഭയുടെ ആചാരപ്രകാരം സംസ്‌കരിച്ച മൃതദേഹം മാന്തിയെടുത്ത് ദൂരത്ത് പൊതു ശ്മശാനത്തിൽ കുഴിച...



"ഒരുവൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടിയായി" എന്ന തിരുവചനം ബൈബിളിൽനിന്നും നീക്കം ചെയ്യുന്ന നിക്രിഷ്ട കർമ്മമാണ്‌ ദളിതരെ ക്രിസ്ത്യാനിയാക്കിയിട്ടു, അവനെ "ദളിതക്രിസ്ത്യാനി "എന്ന് വിളിച്ചു അപമാനിക്കുന്നത്! അവനു മരണാനന്തരം പള്ളിപ്പറമ്പിലും തലചായ്ക്കാൻ ഇടംകൊടുക്കാത്തതു അവനിൽ വസിക്കുന്ന ക്രിസ്തുവിനെ കൂടി അപമാനിക്കലല്ലേ?  ദളിതൻ ക്രിസ്ത്യാനിയായതിനു ശേഷവും ദളിതനെങ്കിൽ,അവനിൽ വസിക്കുന്ന ക്രിസ്തുവും അപ്പോൾ ദളിതനാകുമല്ലോ ? ആ പാവം യേശു ആശാരിയല്ലായിരുന്നോ?







സവർണ്ണരുടെ മേല്കോയ്മയും പീഡനവും കാരണം ഈഴവർ തൊട്ടു താഴോട്ടുള്ള സകലരും കൂടി വേദമെന്തെന്നറിയാത്ത പാതിരിപ്പുരികെ പോയി 'വേദത്തിൽ' ചേർന്നതാണല്ലോ ഇന്നത്തെ കേരളത്തിലെ വേദമെന്തെന്നറിയാത്ത ഈ അവിഞ്ഞ അച്ചായപ്പട! ''ഈഴവക്രിസ്ത്യാനി'' എന്നു എന്തെ ആരെയും വിളിക്കാത്തതു ? ഈഴവൻതൊട്ടു താഴേക്കിടയിലെന്നു സവർണ്ണർ കരുതിയിരുന്ന സകല അവയലുംകൂടി ചേർന്നതാണീ അച്ചായവൃന്ദം എന്ന വലിയസത്യം "മതിലിൽകുരുത്തവരെന്നു'' സ്വയം കരുതുന്ന ഒരു പുങ്കനച്ചായനും കരുതരുതേ ..കരുതിയാൽ അതൊരാന മടത്തരമാണേ!







"അയൽക്കാരനെ സ്നേഹിക്കാൻ" , അല്ല ''ശത്രുവിനെ സ്നേഹിക്കാൻ'' പറഞ്ഞ ക്രിസ്തുവിനെ അപമാനിക്കാൻ വേഷകെട്ടിയ ജന്മങ്ങളെ, നിങ്ങള്ക്ക് ഹാ കഷ്ടം!  നിങ്ങൾ നിങ്ങളുടെ മതത്തിൽ ദളിതരെ ചേർത്തിട്ടു അവരെ വീണ്ടും [ക്രിസ്തുവിൽ പൂർണ്ണരെന്നു മാനിക്കാതെ] ദളിതരെന്നു വീണ്ടും പരിഹസിക്കുന്ന ഈ കപടത ദൈവമുണ്ടെങ്കിൽ അതിയാൻ സഹിക്കുകയില്ലേ! അങ്ങിനെയെങ്കിൽ നിങ്ങളുടെ മാമോദീസാ എന്ന ''കപടകൂദാശയ്ക്കു'' ലോകം എന്ത് വിലകൊടുക്കും? ''വെള്ളതേച്ച ശവക്കല്ലറകളെന്നു'' ക്രിസ്തു പണ്ടു വിളിച്ചവരുടെ പുനർജന്മമല്ലേ നിങ്ങൾ?







ഭാരതമാതാവിന്റെ അഭിമാനമുള്ള  ഒരു സന്തതിയും മേലിൽ ഈ ''അവിയൽ മതത്തിൽ'' 'മാമോദീസാ മുങ്ങി, അപമാനത്തിൽ സ്വയം മുങ്ങാങ്കുഴിയിടാൻ ഒരുമ്പെടരുതേ എന്നാണെന്റെ യാചന! ഒരു ഭാരതീയനും മേലിൽ ക്രിസ്ത്യാനി ആകാൻ മോഹിക്കരുതേ ; കാരണം കേരളത്തിൽ ക്രിസ്തു മതമില്ല, ക്രിസ്തുവിനെ അറിയുന്നവരുമില്ല ! ഇതുവെറും 'വെറൈറ്റി കത്തനാരുമതം' / 'പാസ്റ്റർമതം' അത്രതന്നെ! ഭേ! !



അറിവിലോ കേട്ടറിവിലോ ഭാരതീയരെ ഇവന്മാർ വീണ്ടും വേദമറിയാത്ത ഇവരുടെ വേതാളത്തിൽ ചേർക്കാൻ തുനിഞ്ഞാൽ ഇവിടുത്തെ ഹിന്ദുമൈത്രി അവരുടെ ധീരതയെന്ന ഉടവാൾ ഉറയിലിട്ടുരങ്ങരുതെ..അധർമ്മത്തെ എതിർത്തില്ലായ്മ ചെയ്‌യുന്നതല്ലേ ധർമ്മം ?

No comments:

Post a Comment

Note: only a member of this blog may post a comment.