Saturday 17 September 2016

അല്മായശബ്ദം: മദർ തെരേസായും ഓഷോയുടെ വിമർശനങ്ങളും

അല്മായശബ്ദം: മദർ തെരേസായും ഓഷോയുടെ വിമർശനങ്ങളും: ജോസഫ് പടന്നമാക്കൽ ഭഗവാൻ ശ്രീ രജനീഷ് (ഓഷോ)  ഒരു ആത്മജ്ഞാനിയും യോഗാത്മക ദര്‍ശകനും അനേകായിരങ്ങളുടെ ആത്മീയ ഗുരുവുമായിരുന്നു. എന്നും വിവാ..."ക്രിസ്തുവിന്റെ ആറാം തിരുമുറിവു" സ്വയം ഭാവനയിൽ കണ്ടെത്തി, ആഘോഷപൂർവം അത് രചനയിലൂടെ കലാരൂപമാക്കിയ മനുഷ്യന് , [മനുഷ്യമനസുകൾക്കു] ഏതിനും രണ്ടു വശങ്ങൾ ഉണ്ടെന്നു തിരിച്ചറിയാൻ ആരുടേയും ഉപദേശം വേണമെന്നില്ല! 'ഓഷോ' നമ്മുടെ കാലംകണ്ട ഒരു വിസ്മയമാനുഷ്യനാണ് എന്നതു  ഒരുവനും തള്ളിക്കളയാനാകില്ല!   ഓഷോയുടെ മദർ തെരേസയെക്കുറിച്ചുള്ള കണ്ടെത്തൽ/യുക്തിവാദം നാമും ഒന്നറിഞ്ഞിരിക്കട്ടെ എന്ന സത്ബുദ്ധിയോടെ അല്മായശബ്ദത്തിൽ ജോസഫ് സാറ് പ്രസിദ്ധീകരിച്ചത് kcrm നും അലമായശബ്ദത്തിനും ഏതോ വലിയ നാണക്കേടുണ്ടാക്കുന്നു  എന്ന വാദവും ശരിയല്ല! നാം അറിയാത്ത പുതിയ സത്യങ്ങൾ ഒരു TV ചാനൽ പറഞ്ഞുപോയാൽ, നാം ആ  TV ചാനൽ തല്ലി  തകർക്കാനും  മുതിരേണ്ട! കൈരളിയിൽ ശ്രീ. ജോൺ ബ്രിട്ടാസ്  സധൈര്യം  നടത്തിയ കണ്ടെത്തലുകൾ അമൃതാനന്ദദൈവത്തിന്റെ  , കത്തോലിക്കാ മണവാട്ടിമാരുടെ, പരിശുദ്ധ പാതിരിമാരുടെ  വേശ്യാവൃത്തി ചെവിപ്പൂള്ക്കെ കെട്ടവരല്ലേ നമ്മൾ ? എന്നിട്ടെന്തുണ്ടായി ? കത്തോലിക്കാകത്തനാരന്മാരുടെ ബീജോൽപ്പാദനഗ്രന്ഥി ആരാനും എടുത്തു കളഞ്ഞോ? മഠങ്ങൾ പൂട്ടിച്ചോ ? ഇല്ല!  ഈ അനീതികൾ ഇവർ നശിക്കുന്നതുവരെ തുടര്ക്കതന്നെ ചെയ്യും ! കാരണം സഭയ്ക്ക് ഇതെല്ലാ അനിവാര്യമാണ് നിലനിൽപ്പിനായി ! അനീതിയിലും ജാടയിലും ഭോഷ്ക്കിലും അടിയുറച്ച ഈ സഭകളുടെ നെഞ്ചിൽ കർത്താവെന്നും തൂങ്ങികിടക്കുകതന്നെ ചെയ്യും! പാവം കർത്താവ്!  samuelkoodal


No comments:

Post a Comment

Note: only a member of this blog may post a comment.