Saturday 10 September 2016

അല്മായശബ്ദം: ഓണപ്പായസം





"സ്വരം നന്നായിരിക്കുമ്പോഴേ പാട്ടു നിർത്തണം " എന്ന ചൊല്ല് നല്ലൊരു ചൊല്ലാണ്!ചേർത്തല ഉഴവ് പള്ളിയിൽ പാതിരി ധൂപംവച്ചു സംസ്കരിക്കേണ്ട പള്ളികൈക്കാരന്റെ ഭാര്യ ലീലാമ്മസാറിന്റെ ജഡം, സ്വന്തം പുരയിടത്തിൽ , ചിതയില്  അവരുടെ മകൻ ദഹിപ്പിച്ചത് കണ്ട നമുക്ക് ഉൽകണ്ണു തുറക്കേണ്ടതാണ്! പക്ഷെ സത്യത്തിന്റെ നേരെ കണ്ണടച്ച് ഇരുട്ടാക്കുന്ന ക്രിസ്ത്യാനി എന്ന ഇരുകാലിയാടിനു സത്യമെന്തെന്നറിയുകകൂടി വേണ്ട ! ആടിന് 'സത്യജ്വാലയും' വേണ്ടാ ,അല്മായശബ്‍ദം കേൾക്കുകയും വേണ്ടാ! കാരണം വഴിയും സത്യവും ജീവനുമായവനെ ദിവസവും കത്തനാര് ഇവറ്റകളുടെ നാവിൽ പറ്റിച്ചു കൊടുക്കുന്നുണ്ടല്ലോ! "സത്യത്തെ വിഴുന്നവനെന്തിനു വേറൊരു സത്യത്തെ അറിയണം"? എന്നാണു ചോദ്യം !  



അല്മായശബ്ദത്തിലും സത്യജ്വാലയിലും എന്റെ ചിന്തകൾ ഞാൻ കുറിക്കുന്നതു കാരണം, എന്നെ വെറുക്കുന്നവരെ, എന്നെ സ്നേഹിക്കുന്നവരെ, നിങ്ങളുടെ വെറുപ്പിനും സ്നേഹത്തിനും നന്ദി ! "എന്നെ ഞാനാക്കിയ മിത്ര ദുഃഖങ്ങളെ, ഇന്നിതെൻ ആത്മാവിന് നന്ദിഗാനം " എന്ന് വീണ്ടും ഇന്ന് ഞാൻ പാടുന്നു!  അമ്മയുടെ ഉദരത്തിൽവച്ചേ പുരോഹിതനാകാൻ നിയോഗിക്കപ്പെട്ട എന്നെ, ഈ എഴുപതാംവയസിൽ പൗരോഹിത്യ അതിക്രമങ്ങൾക്കെതിരായി എഴുതാൻ വഴിതിരിച്ചുവിട്ടു നിയതീ, നിനക്കെൻ പ്രണാമം! രണ്ടായിരം കൊല്ലംകൊണ്ട് നാലായിരം വിഭിന്ന സഭകളും ആചാരങ്ങളും വിശ്വാസങ്ങളും വേഷഭൂഷാദികളും പിരിവിന്റെ ആനുപാതികതയും  മെനഞ്ഞു ഉണ്ടാക്കിയ പുരോഹിത/പാസ്റ്റർ സമൂഹമേ, ആത്മീയക്കൊള്ളക്കാരാണ് നിങ്ങളെങ്കിലും നിങ്ങളുടെ കുബുദ്ധിയുടെ കഴിവിനെ ഞാൻ നമിക്കുന്നു! മനുഷ്യനെ ആടാക്കിയ /ദൈവത്തെ 'ഫൂളാക്കിയ' നിങ്ങളുടെ കുബുദ്ധിയെ ഞാൻ വണങ്ങുന്നു! നിങ്ങളെ സാത്താൻപോലും നമസ്കരിക്കും നിശ്ചയം! എന്തിലുമേതിലും മായം ചേർക്കുന്ന സമൂഹത്തിൽ, ആത്മീകതയിൽ ഇത്രക്കും മായം ചേർത്ത നിങ്ങളെ ബെൽസാബൂലും  സൈന്യവും സദാ നമനസ്കരിക്കും ! അവർ നിങ്ങൾക്കായി പുതിയ കൊന്തയും നൊവേനയും ഉണ്ടാക്കും നരകത്തിൽ "പാതിരി ഞങ്ങളെ രക്ഷിക്കേണമേ , ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ" എന്നൊക്കെ ശ്വാസംവിടാതെ ഉരുവിടും ! നരകത്തിലും നിങ്ങളുടെ രൂപക്കൂട്ടുകൾ ,ഹോ നിങ്ങളുടെ ഒരു നല്ലകാലം! 



"സ്വരം നന്നായിരിക്കുമ്പോഴേ പാട്ടു നിർത്തണം " എന്ന് കൂടെക്കൂടെ പറയുന്ന കത്തനാരുടെ ആടുകളെ, പള്ളിയിലെ നിങ്ങളുടെ "ആമ്മേൻ" പാട്ടു നിർത്താറായില്ലേ ? നിർത്തിയിട്ടു വേഗം  "ഓംശാന്തി ഓശാന" പാടൂ ..ഹൃദയമെന്ന ദേവാലയത്തിൽ! 

samuelkoodal  അല്മായശബ്ദം: ഓണപ്പായസം: ചേർത്തലക്കാരി ലീലാമ്മ റ്റീച്ചറിന് ഇതുപോലൊരു ഭാഗ്യം ഉണ്ടാകുമെന്ന് ആരും കരുതിയതല്ല. മദർ തെരേസായെ വിശുദ്ധയായി പ്രഖ്യാപിച്ചപ്പോൾ ചേർത്തല ഉഴവ് ...

No comments:

Post a Comment

Note: only a member of this blog may post a comment.