Monday 12 September 2016

"നെയ്യപ്പക്രിസ്ത്യാനികൾ" ഒന്നടങ്കം ഈ പൊന്നോണനാളിൽ, മനസിൽ കൊറിക്കുവാൻ കുറെ 'ഉപ്പേരികചിന്തകൾ" ഇവിടെ ഞാൻ കുറിച്ചോട്ടെ!
'നെയ്യപ്പക്രിസ്ത്യാനികൾ' എന്ന് നമ്മെ കാലം വിളിക്കുന്നത് മറ്റൊന്നുംകൊണ്ടല്ല, നെയ്യപ്പത്തിൽ "നെയ്യ്" അല്പംപോലും ഇല്ലാത്തതുപോലെ, നമ്മിൽ 'ക്രിസ്തീയത' മെമ്പടിക്കുകൂടി ഇല്ലേയില്ല എന്നതാണതിനു കാരണം! ക്രിസ്തുവിനെ അറിയാത്ത, അവനെ അനുസരിക്കാത്ത, അവനെ അനുകരിക്കാത്ത ഒരായിരം സഭകൾ / സംഘടനകളാണ് നമ്മൾ! വിശ്വാസാചാരാനുഷ്ഠാനങ്ങളുടെ പേരിൽ പിരിഞ്ഞു തമ്മിലടിക്കുന്ന നമ്മെ തലയിൽ ആൾതാമസമുള്ളവരാനും 'ക്രിസ്താനികൾ' എന്ന് ഒരിക്കൽപോലും വിളിക്കില്ലല്ലോ ! നാം, വെറും ലത്തീൻ/ സിറോ/ മലബാർ/ മലങ്കര/ മാർത്തോമാ /csi  /ഓർത്തഡോൿസ്/ മെത്രാൻകക്ഷി/ ബാവക്കക്ഷി/പിന്നെ, നൂറിലേറെ 'പാസ്റ്റർ കക്ഷിക്കാർ'/ അഞ്ചരക്കാർ/ ശാബദുകാർ/യഹോവാ സാക്ഷികൾ .... അങ്ങിനെ കാക്കത്തൊള്ളായിരം കൂറുമാറ്റക്കാർ നിറഞ്ഞതാണീ അവിഞ്ഞ 'നെയ്യപ്പക്രിസ്ത്യാനിവൃന്ദം'!
തമ്മിൽ തമ്മിൽ തൊട്ടുകൂടാത്തവരും, തീണ്ടിക്കൂടാത്തവരുമാണീ നെയ്യപ്പങ്ങൾ! ജനത്തെ ഓരോരോ സഭകളിലാക്കി, ഉപദേശിച്ചു "ഇരുകാലിയാടുകളാക്കി" ചൂഷണംചെയ്തു മുടിക്കുന്നതോ കാണ്ടാമൃഗത്തിന്റെ തോലുള്ള ചെന്നയിക്കളെന്ന പുരോഹിത/പാസ്റ്റർവൃന്ദവും !ഭേഷ് !! നെയ്യപ്പങ്ങൾക്കോ ഭൂമിയിൽ സ്വർഗം കിട്ടിയ അഹമ്മതിയും ! മുജ്ജന്മക്രിതംകൊണ്ട് നെയ്യപ്പക്രിസ്ത്യാനിമാതാപിതാക്കൾക്കു ജനിച്ചതുതന്നെ കാലത്തിന്റെ കൊടും ശിക്ഷയാണെന്നാലും, "രക്ഷിക്കപ്പെട്ടവർ എന്ന് സ്വയം അഹങ്കരിക്കുന്ന 'മതിലേല കുരുത്ത' അഹമ്മതിയും നെഞ്ചാകെ.... , പോരെ? 
ഈ കാക്കത്തൊള്ളായിരം സഭകളിൽ ദൈവത്തിനു ഏറ്റവും പ്രിയമായതു ഇന്നത്   എന്നാർക്കെങ്കിലും എന്നെങ്കിലും പറയാനാകുമോ? ഇല്ല , ഇവയെല്ലാം ദൈവത്തിനു അപ്രിയങ്ങളാണ്ന്നതാണ്  സത്യം! 
വി.മത്തായിയുടെ ആറിന്റെ അഞ്ചുമുതലോ/ ഇരുപത്തിമൂന്നിന്റെ ഒൻപതോ ഈ 'നെയ്യപ്പങ്ങൾ' വായിച്ചിട്ടില്ല , കണ്ടിട്ടുകൂടിയില്ല , നാളിതുവരെ കേട്ടിട്ടുമില്ലപോലും !പാവം നെയ്യപ്പങ്ങൾ! ആരാണിവരുടെ രക്ഷകൻ =ക്രിസ്തുവല്ല നിശ്ചയം! ഉത്തരം പറയൂ ലോകമേ ; ഒരു ക്വിസ്! samuelkoodal








No comments:

Post a Comment

Note: only a member of this blog may post a comment.