Wednesday 28 September 2016

അല്മായശബ്ദം: "ദൈവജനത്തിന് കറ പുരണ്ട പണം ആവശ്യമില്ല - ഫ്രാൻസിസ് ...

അല്മായശബ്ദം: "ദൈവജനത്തിന് കറ പുരണ്ട പണം ആവശ്യമില്ല - ഫ്രാൻസിസ് ...: ജോലി ചെയ്യുന്നവർക്ക് ന്യായമായ പ്രതിഫലം നിഷേധിച്ചു കൊണ്ടും മറ്റ് അന്യായമായ മാർഗ്ഗങ്ങളിലൂടെയും സമാഹരിക്കുന്ന ധനത്തിൽ കുറച്ചു ഭാഗം സഭയ്ക്..

'' പണമാണീശ്വരൻ, പണമാണീശ്വരൻ  '' ; ''അധികാരമാണവന്റെ സിംഹാസനം'' എന്ന് ദിനവും കത്തനാര് കൂദാശയിൽ പാടുകയും, അവരുടെ 'കാനോൻ' നിയമത്തിനു കൂടെക്കൂടെ ''ആമ്മേൻ'' ചൊല്ലി, സ്വയം അടിമത്ത്വത്തിലേയ്ക്കു മനസിനെ കൂപ്പുകുത്തിക്കുകയും ചെയ്യുന്ന അജങ്ങളുടെ  സംഘടനയായ സഭയിൽ, ''പണമല്ലീശ്വരൻ  സ്‌നേഹമാണീശ്വരൻ ,ത്യാഗമാണീശന്റെ ഭാഷ'' എന്നൊക്കെ വായ്‌ തോരാതെ പറയുന്ന ഫ്രാൻസിസ് മാർപ്പാപ്പ എനിക്കൊരു ''അത്ഭുത പുരോഹിതനാണ്'' ! കാലം കാതോർത്തിരുന്ന ദൈവീക വാക്കുകൾ ഒരു പുരോഹിതൻ പറയാൻ തുടങ്ങി! പക്ഷെ ആരുണ്ടിവിടെ ആ നാദബ്രഹ്മം കേട്ടനുസരിക്കാൻ ? അനീതിയുടെ മാമോനെ സേവിക്കുന്ന മതതീവ്രവാദികളുടെ ഗുഹകളാണിന്നോരോ ദേവാലയങ്ങളും അന്നും ഇന്നും ! ഈ കള്ളന്മാരുടെ ഗുഹകളിൽ പ്രാർത്ഥിക്കാൻ പോകരുതെന്ന് നാസറായൻ മുന്കൂട്ടിപറഞ്ഞതിന്റെ പൊരുൾ എന്നീ ആടുകൾ

മനസിലാക്കുമോ ആവൊ?

ചെത്തികൊണ്ടുവരുന്ന കള്ള് ഭാര്യയെ കൊണ്ട് വില്പന നടത്തുന്ന പണ്ടത്തെ കേരളംപോലെ ; വീട്ടിൽ വരുന്ന അറബിയെ സൽക്കരിക്കാൻ ഭാര്യയെ തല്ലുകൊടുത്തു വഴിക്കാക്കുന്ന അച്ചായന്മാർ ഗൾഫിൽ തഴച്ചുവാഴുന്ന കാലത്താണ് എനിക്കും U A E  യിലേക്ക് എൻട്രി കിട്ടിയത് ! അന്ന് അബുധാബിയിൽ വന്ന കാതോലിക്കായിക്കു എന്റെ ഒരുമാസ ശമ്പളം കൈമുത്തായി ഞാൻ കൊടുത്തപ്പോൾ , ഒരു  എമ്പോക്കി അച്ചായൻ ബാവായുടെ കണ്ണ് തെളിക്കുന്ന പണക്കിഴി കൊടുത്തു ! കുര്ബാനയ്ക്കിടയിലെ പ്രസംഗത്തിൽ ആ ശുമ്പന്റെ പേരെടുത്തു പറഞ്ഞു കാതോലിക്കാബാവ അവനെ വാഴ്ത്തുന്നത് കേട്ടപ്പോൾ എന്റെ തോലുരിഞ്ഞുപോയി.. ഏതുവിധ ശാപത്തിന്റെ കാശായാലും ''കാശു കാശുതന്നെ''യെന്നാണ് പള്ളിയിലെ ചൊല്ല്! കർത്താവിന്റെ ''വിധവയുടെ ചില്ലിക്കാശിന്റെ'' പ്രയോഗം പാവം ബാവായിക്കൊരിക്കലും പിടികിട്ടാതെ , അതിയാനെ  കാലൻ ചെയ്തു!''ശാപമാർഗ്ഗത്തിലെ ധനം യാതൊരു വിധമായ നേർച്ച കാഴ്ചയായും  ദേവാലയത്തിൽ കൊണ്ടുചെല്ലരുത് ; അത് യഹോവയ്‌ക്കു വെറുപ്പാകുന്നു'' എന്ന പഴയനിയമത്തിലെ ചൊല്ലും ഈ ബാവാ ഒരിക്കലും വായിച്ചിട്ടില്ലെന്നു അന്നെനിക്ക് മനസിലായി! അതോടെ ഞാൻ ഇവറ്റകളുടെ കൈമുത്തും നിർത്തി! കൈക്കും എനിക്കും പിന്നീട് പരമസുഖം! samuelkoodal

No comments:

Post a Comment

Note: only a member of this blog may post a comment.