Sunday 18 September 2016

അല്മായശബ്ദം: സഭാപൗരോഹിത്യം -- അനീതിയുടെ കാവലാള്‍സ്ഥാപനം

അല്മായശബ്ദം: സഭാപൗരോഹിത്യം -- അനീതിയുടെ കാവലാള്‍സ്ഥാപനം: (എഡിറ്റോറിയൽ - സത്യജ്വാല മാസിക സെപ്റ്റംബർ ലക്കം)    കേരളകത്തോലിക്കാസഭയില്‍ നല്ലവരും പ്രഗത്ഭരുമായ ധാരാളം പുരോഹിതരുണ്ട്. സഭയുടെ ഇടുങ്ങിയ ദ... അല്മായശബ്ദം: സഭാപൗരോഹിത്യം -- അനീതിയുടെ കാവലാള്‍സ്ഥാപനം

സഭാപൗരോഹിത്യം -- അനീതിയുടെ കാവലാള്‍സ്ഥാപനം

(എഡിറ്റോറിയൽ - സത്യജ്വാല മാസിക സെപ്റ്റംബർ ലക്കം) ശ്രീ .ജോർജ് മൂലേച്ചാലിൽ ഹൃദയമുരുകി എഴുതിയ ഈ മുഖക്കുറി ഒരാവർത്തിയെങ്കിലും മനസിരുത്തി വായിച്ചു, ഭൂമിയിൽ നിന്നും 'ക്രിസ്തീയത' ഇല്ലാതാക്കാൻ ശ്രമിക്കുന്ന പൗരോഹിത്യത്തിന്റെ ഈ അനീതിയോടു പടപൊരുതാൻ വരാത്ത ഒരു മനസും ക്രിസ്തീയമല്ല ! ക്രിസ്തുവിനെ 'തിന്നു തൂറുന്ന' പ്രാകൃതരാണ് നാം എന്നേ കാലം നമ്മെ വിളിക്കൂ ..അവന്റെ ജീവനരീതി [ക്രിസ്തീയത] സ്വായത്തമാക്കാത്ത നാണംകെട്ട ജന്മങ്ങളെ [പുരോഹിതന്റെ വെറും ആടുകളെ] നിങ്ങള്ക്ക് ഹാ കഷ്ടം ! "സവർണ്ണരെ ഭയന്നണ് സനാതനമതം വീട്ടീ സ്രേയസെന്തെന്നറിയാത്ത സഭയിലെത്താൻ, ഭാരതത്തിനുപനിഷത്തുപേക്ഷിച്ച്ചെൻ വല്യപ്പച്ചൻ; തലമുറയ്ക്ക് ആത്ത്മജ്ഞാന ദാഹമില്ലതായ് " എന്ന എന്റെ പല്ലവി [അപ്രിയ യാഗങ്ങൾ] ഒരിക്കൽ കാലത്തിന്റെ ഗാനമാകും നിശ്ചയം!



ഇത് കത്തോലിക്കാ സഭയുടെ മാത്രം പ്രശ്നമല്ല,  കേരളത്തിലെ സകല അച്ചായസംഘടനകളും ഇത് പോലെ ചൂഷിതരാണ് , ചൂഷകരായ പൗരോഹിത്യ പാസ്റ്റർമോന്മാരാൽ! "ഞങ്ങളെ രക്ഷിക്കേണമേ "എന്ന് പ്രാർത്ഥിക്കാൻ മാത്രമറിയാവുന്ന ''ആമ്മേൻ'' കരയുന്ന ആടുകളുടെ മൗനനൊമ്പരം അറിയുവാനും , അതിനു പരിഹാരം ആരായുവാനും ഒരു സർക്കാരിവിടെ   എന്നുണ്ടാകുമോ? ന്യൂനപക്ഷ പ്രീണനത്തിലൂടെ ഭൂരിപക്ഷ പീഡനം നടത്തുന്ന വിരുതന്മാരായ രാഷ്ട്രീയ നേതാക്കളെ ഉണരുവീൻ.. !



ഈ ലേഖനത്തിലെ 'ജീവിക്കുന്ന സത്യങ്ങൾ' ഇനിയെങ്കിലും [വെറും വോട്ടുബാങ്ക്നു വേണ്ടി ഈ നിക്രിഷ്ട ജീവികളുടെ കൈമുത്തുന്ന] രാഷ്ട്രീയ കൊള്ളക്കാർ മനസ്സിലാക്കിയിരുന്നെങ്കിൽ, നാളെ കേരളത്തിൽ ഉണ്ടാകാവുന്ന രക്തച്ചൊരിച്ചിൽ ഒഴിവാക്കാമായിരുന്നു ! പക്ഷെ നിങ്ങൾ കണ്ണടച്ചിരുട്ടാക്കുന്ന മിടുമിടുക്കന്മാരെന്നു അറിഞ്ഞുകൊണ്ട്  വെറുതെ മോഹിക്കുന്നു ഞാൻ, ഒരു പൊന്നോണ നാളിനായി.... samuelkoodal

No comments:

Post a Comment

Note: only a member of this blog may post a comment.