Saturday 17 December 2016

അല്മായശബ്ദം: മെറി ക്രിസ്ത്മസ്

അല്മായശബ്ദം: മെറി ക്രിസ്ത്മസ്: "മെറി ക്രിസ്ത്മസ്" ആഘോഷിക്കുന്ന ലോകമേ,  ക്രിസ്തു ജനിച്ചതുമൂലം ലോകമാകെ പടര്‍ന്നു കിടക്കുന്ന, നാനാവിധ വിശ്വാസകലഹവുമായി തമ്മിലടിക്കു...

"മെറി ക്രിസ്ത്മസ്" ആഘോഷിക്കുന്ന ലോകമേ, ക്രിസ്തു ജനിച്ചതുമൂലം ലോകമാകെ പടര്‍ന്നു കിടക്കുന്ന, നാനാവിധ വിശ്വാസകലഹവുമായി തമ്മിലടിക്കുന്ന [ക്രിസ്തീയത എന്തെന്നറിയാത്ത] സഭകളെ, ഈ ബഹു സഹസ്രം സഭകളിലെ ദൈവത്തെ അറിയാത്ത പൌരോഹിത്യമേ, നിങ്ങള് മൂലം പീഡിപ്പിക്കപെട്ട അനേകായിരം അല്ത്താരാ ബാലന്മാര്‍ക്ക്‌ ഞാന്‍ ക്രിസ്ത്മസ് ആശംസകള്‍ നേരുകയില്ല ! കാരണം അവര്‍ക്ക് വേദനിക്കും! നിങ്ങള്‍ കാരണം സ്ത്രീത്യം നഷ്ടപ്പെട്ട [കറിവേപ്പിലകലായി നിങ്ങള്‍ തെരുവിലെറിഞ്ഞ] ആയിരമായിരം ദേവദാസികള്‍ക്കും ഞാന്‍ ക്രിസ്തുമസ് ആശംസിക്കുകയില്ല ! കാരണം അവരത് സഹിക്കില്ല ! നിങ്ങള് കാരണം പള്ളികളില്‍ വച്ച് പീഡിപ്പിക്കപ്പെട്ട ഒരു ജീവനോടും ഞാന്‍ ക്രിസ്ത്മസ് ആശംസിക്കുകയില്ല ! കാരണം അത് ഹാസ്യ ആക്ഷേപമാവില്ലേ? പകരം നിങ്ങള്‍ക്കും, നിങ്ങളുടെ പാപങ്ങള്‍ക്ക് കൂട്ടുനിന്ന പള്ളിപ്പരീശര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍! മോഡിജി നിങ്ങളുടെ വോട്ടു ബാങ്ക് കൊതിച്ചു നിങ്ങളുടെ മുപ്പതു വെള്ളികാശിന്റെ കൂമ്പാരങ്ങള്‍ കണ്ടുപിടിക്കാതെയിരിക്കാന്‍ പുതുവല്‍സരാശമ്സകള്‍ നേരുന്നു!

"പ്രാര്‍ഥിക്കാന്‍ നിങ്ങള്‍ പള്ളിയില്‍ പോകരുതെന്നും / ഭൂമിയില്‍ ആരെയും നിങ്ങള്‍ 'പിതാവേ' എന്ന് വിളിക്കരുതെന്നും '' നമ്മോട് കര്നമായി കല്‍പ്പിച്ചരുളിയവനെ മാനിക്കാതെ, ഇന്നും പാതിരിപ്പുറകെ പള്ളികളില്‍ പോകുന്നവരെ ,'നിങ്ങള്ക്ക് 'മേറി ക്രിസ്ത്മസ്'' ! ശേഷം സകല പാസ്റെര്‍ മോന്മാരുമേ ,ആഘോഷിച്ചുല്ലസിപ്പീന്‍ ,ക്രിസ്തുമസ് ആശംസകള്‍ ! [പാവം പോപ്പിനിത് വേണ്ടാ]..samuelkoodal

No comments:

Post a Comment

Note: only a member of this blog may post a comment.