Friday 9 December 2016

അല്മായശബ്ദം: കത്തോലിക്കാ പുരോഹിതന്റെ ജയിൽ ശിക്ഷ മനോരമ ഒന്നും നാ...

അല്മായശബ്ദം: കത്തോലിക്കാ പുരോഹിതന്റെ ജയിൽ ശിക്ഷ മനോരമ ഒന്നും നാ...: റെജി ഞള്ളാനി  ദേശീയ ചെയർമാൻ  കാത്തലിക് പ്രീസ്റ്റ് ,നൺസ് അ സോസിയേഷൻ
പരിശുദ്ധ സഭയുടെ പരിശുദ്ധ "അഭിഷക്തനെ" കോടതി പരിശുദ്ധ ജയിലറയിലെയ്ക്കാജീവനാന്തം പറഞ്ഞയച്ച സുദിനവും ഇന്നലെ പരിശുദ്ധമായി! ഇവിടെ സഭ, ഈ പാതിരിപയ്യനെ പണ്ട് പാതിരിപ്പട്ടം കൊടുക്കുമ്പോൾ എന്നതുകൊണ്ടാണ് ഇവനെ "അഭിഷേകം" ചെയ്തതെന്നൊരു സംശയമെനിക്കുണ്ട്!

''നെയ്യഭിഷേകം സ്വാമിക്ക് / പാലഭിഷേകം സ്വാമിക്ക് / തേനഭിഷേകം സ്വാമിക്ക്'' എന്നൊക്കെ പാടുന്ന അയപ്പന്മാര്‍ക്ക്, പതിനെട്ടാം പടി കയറിയാല്‍ ഈ അഭിഷേകങ്ങള്‍ നേരില്‍ കാണുകയും ചെയ്യാം ശബരിമലയില്‍ ! എന്നാൽ ''പാതിരിയെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെടുന്നു '' എന്ന് പുളൂസടിക്കുന്ന സഭയ്ക്ക് , അഭിഷേക കർമ്മ ചെയ്യുന്ന മെത്രാന്റെ കൈവശം ''പരിശുദ്ധാത്മാവ്'' ഉണ്ടോ എന്ന് സാക്ഷ്യപ്പെടുത്തേണ്ടിയിരിക്കുന്നു ! കാരണം അഭിഷേകം കഴിഞ്ഞാണ് ഈ പാവം പയ്യൻ ജനത്തോടു സാത്താൻ തോൽക്കുമാറ് നീചമായി വർത്തിക്കുന്നതു, എന്നതുതന്നെ! ഒടുവിൽ സാത്താനാൽ അഭിഷക്തനായവൻ ജയിലിലെ കൂരിരുളിലുമായി!

''ആത്മജ്ഞാനം'' ഇല്ലാത്ത മെത്രാനെങ്ങിനെ ആത്മാവിനെ അല്ല, പരിശുദ്ധാത്മാവിനെ അറിയും, അതിനെ കൈമാറ്റം ചെയ്യും ? തനി പുളൂ...സ്വർഗം ചിരിക്കുന്ന പുളൂ..പരിശുദ്ധാത്മാവും നാണിക്കുന്ന പരിശുദ്ധ പുളൂ...
കഴിഞ്ഞയിടെ അങ്ങ് തലമൂത്ത സ്ഥാനത്തെ മെത്രാൻ ഒരു പാവം കർത്താവിന്റെ മണവാട്ടിയെ വെപ്പാട്ടിയാക്കിയത് കണ്ടു അസൂയമൂത്ത ഒരു കത്തനാർ ബാവായോട് പരാതിപ്പെട്ടു ! പാവം ബാവാ മെത്രാനെ ചോദ്യം ചെയ്യവേ, അരിശം മൂത്ത മെത്രാൻ ആ വയസൻ ബാവായുടെ കഴുത്തിനു പിടിച്ചു കൊല്ലാൻ ശ്രമിച്ചു എന്ന സംഭവകഥ നാടാകെ നാടൻപാട്ടായി...samuelkoodal

No comments:

Post a Comment

Note: only a member of this blog may post a comment.