Thursday 15 December 2016

അല്മായശബ്ദം: ഇടുക്കി മെത്രാൻ വിവാഹം കഴിക്കണമോ?

അല്മായശബ്ദം: ഇടുക്കി മെത്രാൻ വിവാഹം കഴിക്കണമോ?: ഇടുക്കി മെത്രാൻ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പുറപ്പെടുവിച്ച ഇടയലേഖനത്തിൽ ക്രിസ്ത്യാനികൾക്ക് ഉത്പാദനശേഷിയുള്ളിടത്തോളം കാലം കുഞ്ഞുങ്ങൾക്ക...

"ഇടുക്കി മെത്രാൻ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പുറപ്പെടുവിച്ച ഇടയലേഖനത്തിൽ ക്രിസ്ത്യാനികൾക്ക് ഉത്പാദനശേഷിയുള്ളിടത്തോളം കാലം കുഞ്ഞുങ്ങൾക്ക് ജന്മം നൽകണമെന്ന ആഹ്വാനം കേട്ടു.! അദ്ദേഹത്തിന് വി.ബൈബിളിലും റോമൻ കത്തോലിക്കാ സഭയിലും പൗരസ്ത്യ കാനോനിക നിയമത്തിലും വിശ്വാസമുണ്ടെങ്കിൽ , അദ്ദേഹവും സഹപുരോഹിതരും വിവാഹം കഴിക്കണം.! മഠങ്ങളിലെ അന്തേവാസികളെ സ്വതന്ത്രരാക്കണം.! "
അല്മായശബ്ദത്തിലെ ഈ ആഹ്വാനം വായിക്കാൻ നല്ലതാണെങ്കിലും, ഒടുവിലത്തെ വാചകം "മഠങ്ങളിലെ അന്തേവാസികളെ സ്വതന്ത്രരാക്കണം'' എന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല !
"മോഹങ്ങൾ മരവിച്ചു മോതിരകൈ മുരടിച്ചു , മനസുമാത്രം മനസുമാത്രം മുരടിച്ചില്ല'' എന്ന ഷീലാമ്മയുടെ സിനിമാഗാനം പോലെ, വയസ്സായെങ്കിലും അവയവങ്ങൾ കർമ്മ നിരതമല്ലെങ്കിലും മനസുമാത്രം മുരടിക്കാത്ത ഈ ജീവനകളെ ''ദേവദാസി'' പട്ടത്തിൽനിന്നും സ്വാതന്ത്രരാക്കിയിട്ടു ഇവരെ വിവാഹിതരാകാൻ സഭ ''മാരിയേജ് ബ്യുറോ'' തുടങ്ങുമോ? എങ്കിൽ ഈ ദേവദാസികളെ മണവാട്ടിമാരാക്കാൻ ഏതു ക്രിസ്ത്യാനി മുതിരും ? ഒരിക്കൽ കർത്താവിന്റെ മണവാട്ടികളായിരുന്ന ഇവരെ ''അമ്മ'' എന്നല്ലേ ഒരു സത്യക്രിസ്ത്യാനിക്ക് കാണാനാവൂ? അപ്പോൾ പിന്നെ പഴയ കൂട്ടുകാര്ത്തന്നെ {പുരോഹിതർ} ഇവക്ക് ജാരന്മാരാകാതെ തോഴന്മാരാകട്ടെ ! ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ മുന്നിൽ നിൽക്കവേ സഭയിനിയും ഈ മാതിരി കൊലച്ചതി പെണ്ണാടുകളോട് ചെയ്യാതിരുന്നാൽ മതി ...ഒരുവന് പുരോഹിതനാകണമെന്ന വല്ലാത്ത വയറുവേദന തോന്നുന്നുവെങ്കിൽ അവൻ ഒന്നാമതായി വന്ധീകരിക്കപ്പെടട്ടെ , പണ്ടത്തെ പരിച്ഛേദനപോലെ ! അല്ലാഞ്ഞാൽ യൂറോപ്പിലെപ്പോലെ ഈപ്പണിക്ക് ആരും സ്വയം ജീവിതക്കുരുതി കഴിക്കാതിരിക്കട്ടെ! എങ്കിലും ഇടുക്കി മെത്രാനെ താങ്കളുടെ തൊലിക്കട്ടിയെയോർത്തു സലാം ....അപാരം അവര്ണനീയം!!! samuelkoodal 9447333494

No comments:

Post a Comment

Note: only a member of this blog may post a comment.