Thursday 22 December 2016

അല്മായശബ്ദം: 'സത്യജ്വാല ആറാം വയസ്സിലേക്ക്!

അല്മായശബ്ദം: 'സത്യജ്വാല ആറാം വയസ്സിലേക്ക്!: പ്രമുഖര്‍ വിലയിരുത്തുന്നു! 2016 ഡിസംബര്‍ 31, ശനിയാഴ്ച ഉച്ചകഴിഞ്ഞ് 1.30-ന് പാലാ ടോംസ് ചേമ്പര്‍ ഹാളില്‍ { സത്യജ്വാലയുടെ ഇതുവരെ പ്ര...

"ദുഖങ്ങളെ, നിങ്ങൾ പിച്ച നടത്തിയീ
മുക്തിതൻ പാതയിൽ ഞാനണഞ്ഞു ;
കഷ്ടങ്ങളെ, നിങ്ങൾ എത്തിയ കാരണം
ഇഷ്ടദേവസ്വരം ഞാൻ തിരഞ്ഞു !

മുക്ത പ്രമോദത്തിൻ കുത്തക വാഴ്ചയാൽ
മത്തു പിടിച്ചെൻ മനം മയങ്ങി ;
മൃത്യുവിൻ കാലൊച്ച എത്തിടും മുൻപേ
എൻ ഉച്ചയുറക്കം ഉണർത്തി നിങ്ങൾ !

നേരമില്ലേറെ എന്നാകിലും വേലകൾ
ഏറെ എൻ പാതയിൽ ,ഞാനറിഞ്ഞു ;
എന്നെ ഞാനാക്കിയ മിത്രദുഖങ്ങളെ ,
ഇന്നിതെൻ ആത്മാവിൻ നന്ദി ഗാനം ,,"

എന്ന "സാമസംഗീതത്തിലെ" എന്റെ "ദുഃങ്ങൾക്കൊരു നന്ദിഗാനം" പോലെ , എന്നെ ഞാനാക്കിയത് "സത്യജ്വാലയും " ,"അല്മായശബ്ദവും" മാത്രമാണ് ! കുട്ടിക്കാലത്തെ എന്നിലെ അൾത്താരാബോയ്ക്കു അന്നേ ചിന്താക്കുഴപ്പം ഉണ്ടാക്കിയ ഈ നാറുന്ന പാതിരിപ്പടയെക്കുറിച്ച് ഒന്ന് ഹൃദയം തുറന്നെഴുതാൻ 'ഇടം' തന്ന ശ്രീ .ജോർജ്ജ് മൂലേച്ചാലിയും [ഇടയനും] എഴുതാൻ എന്റെ വിരൽക്കൂട്ടിൽ അക്ഷരവടിവ് പകർന്നുതന്ന ശ്രീ സക്കര്യായാസ നെടുങ്കനാലും [ഗുരു],എഴുത്തിന്റെ തുടക്കത്തിലെന്നെ കൊത്തിപ്പറിക്കാൻ വന്ന വിമര്ശകരുടെ ചുണ്ടിൽ നിന്നും എന്നെ യുക്തിപൂർവം വിടുവിച്ച എന്റെ പ്രിയൻ ശ്രീ,ജോസഫ് പടന്നമാക്കൽ , ഇടയ്ക്കിടെ മുനവച്ച ഫലിതംപറഞ്ഞെന്നെ ഇക്കിളിപ്പെടുത്തിയ എന്റെ രോഷന്മോനെയും ,എന്നും എനിക്ക് പ്രേരണയായിരുന്ന ശ്രീ,ജോസഫ് മറ്റപ്പള്ളിസാറിനെയും ,തുടക്കത്തിലേ ടെക്‌നിക്കൽ അഡ്വൈസറായിരുന്ന നല്ലവനായ എന്റെ ജോസ് മൂലേച്ചാലിയെയും ഞാൻ നന്ദിയോടെ സ്മരിക്കുന്നു !
"സത്യജ്വാലയും " ,"അല്മായശബ്ദവും" നിങ്ങളും ഇല്ലായിരുന്നെങ്കിൽ ഈ ഞാൻ ആരാകുമായിരുന്നു ? എന്നെ ഞാനാക്കിയ എന്റെ പൊന്ന് സ്നേഹിതരെ എനിക്ക് കാലം തന്ന നന്മയുടെ 'മന്ന' എന്നെന്മനമെന്നും കരുതും!
പത്തിരുപതു കൊല്ലം മുൻപേ നിങ്ങളെനിക്കുണ്ടായിരുന്നെങ്കിൽ,,എന്ന് ഞാൻ വെറുതെ ആശിച്ചുപോകുന്നു ! ശ്രീ. ചാക്കോ കളരിക്കലിന്റെ വറ്റാത്ത അറിവിന്റെ തീരങ്ങളിൽ എനിക്കുമിത്തിരി ഉല്ലസിക്കാൻ 'ഇടം' തന്ന കാലമേ, നിനക്കും നന്ദി ! 'ഇടം' തന്ന ഇടയന്മാരെ , ഒരു പാതിരിയുമല്ലെന്റെ ഇടയൻ , നിങ്ങളാണ്! നിങ്ങൾക്കെന്റെ ഒരായിരം നന്ദി,,ആത്മാവിന്റെ നന്ദി,, samuelkoodal

No comments:

Post a Comment

Note: only a member of this blog may post a comment.