Friday 23 December 2016

അല്മായശബ്ദം: മാതാ ഹരിയെന്ന നർത്തകിയെ ക്രിസ്തുവായി കാണുന്നവരും ...

അല്മായശബ്ദം: മാതാ ഹരിയെന്ന നർത്തകിയെ ക്രിസ്തുവായി കാണുന്നവരും ...: ജോസഫ് പടന്നമാക്കൽ   പഴയകാലങ്ങളിൽ പുരോഹിതരായിരുന്നവർ സാംസ്‌കാരികമായും പാരമ്പര്യമായും മെച്ചപ്പെട്ട കുടുംബങ്ങളിൽ നിന്നും ജനിച്ചു വളർന്നവരാ...

ഏതു പുരോഹിതനും ഒരിക്കൽ അമ്മയുടെ മുലയുണ്ട് വളർന്നവനാണെന്ന നഗ്നസത്യം മറക്കാതെ, മേലിൽ ഏതു പെണ്ണിന്റെ മുലയും കണ്ടാലും [പടമാകട്ടെ ബിംബമാകട്ടെ] താൻ ഭൂമിയിൽ അവതരിച്ചയുടൻ തന്റെ കുഞ്ഞിക്കൈകൾ കൊണ്ട് പിടിച്ചു ചുണ്ടോടടുപ്പിച്ച പൊന്നമ്മച്ചിയുടെ മുലയായി അതിനെയും കരുതിയാൽ മതി, ഈ അവിഞ്ഞ പുരോഹിത കപട സംസ്കാരത്തിന് പോംവഴിയായി ! മനുഷ്യവംശത്തെ ഊട്ടാൻ മുലയും മുലപ്പാലും മുലചുണ്ടുകളും , ജന്മങ്ങളെ തലോടുവാൻ അമ്മയ്ക്ക് കൈകളിൽ വിരലുകളും വിരൽതുമ്പുകളും നൽകിയത് ഒരു പരിപാവനമായ ഉദ്ദേശ ശുദ്ധിയോടെയാണ് ഈശ്വരനെന്ന പ്രകൃതി , എന്ന് ഈ ദൈവത്തെ അറിയാത്ത പുരോഹിതൻ ഇനിയെങ്കിലും അറിഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു ? യേശുക്കുഞ്ഞിന് പാലൂട്ടാൻ മുലയുള്ള മേരിയെ ദൈവം കരുതിയതിൽ കത്തനാരെന്തിനു വ്യാകുലപ്പെടുന്നു ? നഗ്നതയല്ലേ ദൈവത്തിന്റെ സൃഷ്ടിയിലെ സത്യം ? ആ സൃഷ്ടിയുടെ ഭംഗിയില്ലാതെയാക്കാൻ നാം കണ്ടുപിടിച്ചതല്ലേ നൂലും തുണിയും? ജോസഫ് പടന്നമാക്കന്റെ ഒരു വരിയെഴുത്തുപോലും ഈ പുരോഹിതന് മരണംവരെ മനസിലാവുലയില്ല എന്നതാണ് കാലത്തിന്റെ മറ്റൊരു നിത്യദുഃഖസത്യം! കാരണം സാമാന്യ ബുദ്ധിയുള്ളവരാരും ഒരിക്കലും കത്തനാരാവുകയില്ല! അത് കുബുദ്ധികളുടെ തനി കുത്തകയായ തൊഴിലവസരമാണ്.. മാളോരേ..
ഹേ പുരോഹിതാ, നാറുന്ന തന്റെ വായ്‌ അടയ്‌ക്കൂ ,,അല്ലാഞ്ഞാൽ കാലം തന്റെ നാക്കു പിഴുതെടുക്കും ! കാരണം നിന്റെ ദുഷ്ട ചെയ്തികളും കപടതയും കാലത്തിനു മനസിലായി..മൗനം കള്ളനും ഭൂഷണം ! samuelkoodal

No comments:

Post a Comment

Note: only a member of this blog may post a comment.