Sunday 4 December 2016

അല്മായശബ്ദം: പുതിയ ക്രിസ്തീയ സംഘടനക്ക് തുടക്കമായി വായിക്കുക.......

അല്മായശബ്ദം: പുതിയ ക്രിസ്തീയ സംഘടനക്ക് തുടക്കമായി വായിക്കുക.......: ഓപ്പൺ ചർച്ച് മൂവ്‌മെന്റ് ചരിത്രത്തിലേയ്ക്ക്.   വ്യത്യസ്ത കാരണങ്ങളാൽ കത്തോലിക്കാസഭവിട്ടുപോയവരുടെ ഏ  കികരണത്തിനുംനവീകരണത്തിനും ആരംഭം കുറിച..."പുതിയ ക്രിസ്തീയ സംഘടനക്ക് തുടക്കമായി വായിക്കുക.....
ഈ തലക്കെട്ടുതന്നെ ക്രിസ്തുവിന്റെ മുള്‍ക്കിരീടത്തിനു മുകളിലെ മറ്റൊരു മുള്‍മുനയായി കാലം കരുതുമെന്ന സത്യം ഞാനിവിടെ കുറിക്കുന്നു! കാക്കത്തൊള്ളായിരമായി " ക്രിസ്തീയ സംഘടനകള്‍ ", "പരിശുദ്ധ സഭകള്‍" എന്ന ഓമനപ്പേരില്‍ കലികാലത്തെ കുത്തകമുതലാളിമാരെപ്പോലെ ഭൂലോകം അടക്കി വാഴുമ്പോള്‍, ഇനിയൊരു "പുതിയ ക്രിസ്തീയ സംഘടനക്ക്'' തുടക്കമായി എന്നതുതന്നെ വളരെ അപകടകരമാണെന്നാണെന്റെ എളിയ ചിന്ത എന്റെ മാളോരെ .. നന്മയുടെ പേരില്‍ വീണ്ടും തിന്മ ചെയ്യാന്‍ ആരും മുതിരരുതെ..ഇതൊരു അപേക്ഷയാണ് ,ആക്ഷേപമല്ല!

''നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്നേഹിക്കാന്‍'' മനസുള്ള സകലരും ക്രിസ്തീയരാന്, ക്രിസ്ത്യാനികള് തന്നെയാണ് ! ''നല്ലശമര്യനെ'' ജീവിതത്തില്‍ പകര്‍ത്താനാകുന്ന സകല സുമനസുകളും നന്മയില്‍ ക്രിസ്തുവില്‍ സംഘടിതരുമാണ്! അവര്‍ക്ക് നാടാകെ പള്ളി വേണ്ടാ ,അമ്പലവും വേണ്ടാ ,പകരം ഹൃദയമാണവരുടെ ദേവാലയം; സല്കര്‍മ്മമാണ് {ത്യാഗമാണ്} കൂദാശകളും പൂജകളും ! ഇതിനായി പുതിയ സംഘടനയും കണക്കപിള്ളയും പണപ്പിരിവും രസീതുകുറ്റിയും വേണ്ടെവേണ്ടാ ...samuelkoodal

No comments:

Post a Comment

Note: only a member of this blog may post a comment.