Saturday 24 December 2016

അല്മായശബ്ദം: "ക്രിസ്ത്യാനിയില്ലാത്ത ക്രിസ്തുമസ് "

അല്മായശബ്ദം: "ക്രിസ്ത്യാനിയില്ലാത്ത ക്രിസ്തുമസ് ": "ക്രിസ്ത്യാനിയില്ലാത്ത ക്രിസ്തുമസ് "  ക്രിസ്ത്യാനിയല്ല ഞാന്‍ ഓര്‍ത്തഡോക്‍സ്‌ ആണെടോ, ക്രിസ്ത്യാനിയല്ല നീ പെന്തക്കോസേ ! സീ എസ് ഐ...

"ക്രിസ്ത്യാനിയില്ലാത്ത ക്രിസ്തുമസ് "

ക്രിസ്ത്യാനിയല്ല ഞാന്‍ ഓര്‍ത്തഡോക്‍സ്‌ ആണെടോ,
ക്രിസ്ത്യാനിയല്ല നീ പെന്തക്കോസേ !
സീ എസ് ഐ ആണവന്‍ മേലേലെ ചാക്കോച്ചന്‍ ,
റീത്തിലുംറീത്തെന്റെ മൂത്ത ജേഷ്ടന്‍!
മൂലേചാലിലെ ജോസു കത്തോലിക്കന്‍,
ഏതിനമോ സീറോ ലത്തീനാണോ ?
റോമന്‍,ദളിദരോ, ശാബതുകാരനോ
മേന്പടിക്കില്ല ക്രിസ്ത്യാനീയെങ്ങും !
"ക്രിസ്തുവിന്‍ വാക്കും പഴംചക്കുപോലായി!"
പാതിരി / പാസ്ടറുമോൻ നാടുവാണാ --
"നിന്റെ രാജ്യം "എന്ന സങ്കല്പമില്ലാതായ് ,
"എന്റെ രാജ്യം" വരാന്‍ മോഹമേറി...
പ്രാര്‍ഥനായക്ജ്ഞങ്ങള്‍,കൂദാശകച്ചേരി
മത്സരഭാഷണ ഘോഷങ്ങലാല്‍
മണ്ണിതും വിണ്ണും മനവും കലുഷമായ്
മണ്ണില്‍ മനുഷ്യരും തെല്ലോളമായ്.. samuelkoodal

No comments:

Post a Comment

Note: only a member of this blog may post a comment.