Thursday 27 April 2017

പ്രിയാത്മരേ ,
ഭാരതീയ വിചാരകേന്ദ്രം പത്തനംതിട്ട ജില്ലാസമതിയുടെ ആഭിമുഖ്യത്തിൽ, 27 മെയ് ഒന്നു തിങ്കളാഴ്ച രാവിലെ പത്തുമണിമുതൽ വൈകിട്ട് അഞ്ചു മണിവരെ പത്തനംതിട്ട ടൗണ്ഹാളിൽവച്ച്  നടത്തപ്പെടുന്ന ദേശീയ തത്ത്വജ്ഞാനീദിനാചരണത്തലും  അതോടൊപ്പം നടത്തുന്ന ഗീതാജ്ഞാനസംഗമത്തിലും നിങ്ങളോടൊപ്പം പങ്കെടുക്കാൻ എനിക്ക്  മഹാഭാഗ്യം ഒരുക്കിത്തന്ന ജാതീശ്വരനോടും ഇതിന്റെ സംഘാടകരോടും സ്തുതിയും നന്ദിയും ആമുഖമായി അർപ്പിച്ചുകൊണ്ട് ഞാൻ തുടങ്ങട്ടെ ..

''ഗീതയും കൈസ്തവദൈവദര്ശനവും'' എന്ന വിഷയമാണിവിടെ ഞാൻ അവതരിപ്പിക്കേണ്ടത് ! 'കൈസ്തവദൈവദര്ശനവും' എന്ന് പറയുമ്പോൾ തന്നെ ഒരു കല്ലുകടി മനസ്സിൽ തടഞ്ഞു! ''ഭൂമിയും അതിന്റെ പൂർണ്ണതയും യഹോവയ്ക്കുള്ളതാകുന്നു''എന്ന് ബൈബിൾ ഘോഷിക്കുമ്പോൾ, പലദൈവങ്ങൾക്ക് നമ്മുടെയിടയിൽ ഇടമില്ലാതെ വരുന്നു !
''പലരാണ് ദൈവങ്ങൾ എന്ന് വന്നാകിലോ,                                  
 കലഹം സുലഭമാണുയർത്തിലും;                                                                   അവരുടെ അടിപിടി ഓശയോ ഇടിനാദം?                                
 അറിവൂറും ശാസ്ത്രങ്ങൾ അപപാഠമോ?''                                           എന്നെനിക്കു പണ്ടേപാടേണ്ടിയും വന്നു ! പാതിരിയുടെ വയറ്റിപ്പാടിനായുള്ള കൂദാശപ്പുകമറയിൽ അവർ അനോക പുന്ന്യാളൻമാരെ സ്വാർത്ഥ ലാഭത്തിനായി കാലാകാലമായി പാതിരിമാർ മെനഞ്ഞുണ്ടാക്കി രൂപക്കൂട്ടുകളിലാക്കി , നവീനയും കൊന്തചൊല്ലലെന്ന  ജല്പനപാഴ്‌വേലയും പാവം ആടുകൾക്ക് ശീലമാക്കിയെങ്കിലും ക്രിസ്തീയതയിൽ ഏകദൈവവിശ്വാസമാണ് അടിത്തറയായി എന്നും ഉള്ളത്!

ആകെ  എഴുനൂറു ശ്ലോകങ്ങളും വെറും പതിനെട്ടു അദ്ധ്യായങ്ങളും ഉള്ള ലോകത്തിലെ ഏറ്റവും ചെറിയ പുസ്തകമായ ഭഗവത്ഗീതയെ , പഴയ/ പുതിയ നിയമങ്ങളും, സംകീർത്തനങ്ങളും ചേർന്ന് ആകെ 66  പുസ്തകങ്ങളും അതിൽ  919  അധ്യായങ്ങളുമുള്ള, കിലോയിലേറെ ഭാരംവരുന്ന ഒരു കൂറ്റൻ ബൈബിളിനോട് ഉപമിക്കാനാർക്കും സാധ്യമല്ല!  കാരണം ഒരുകിലോ സ്വർണ്ണവും, ഒരുകിലേ പഞ്ഞിക്കെട്ടും പോലെയാകും  ഗീതയും ബൈബിളും ! ഗീതയിൽ വെറും 700 ശ്ലോകങ്ങൾ മാതമേയുള്ളുവെങ്കിലും അവയുടെ സർവകാല പ്രസക്തി/മനുഷ്യനെ ദൈവത്തോളമാക്കുന്ന ഉൾക്കരുത്ത്, സാഗരങ്ങളെ വെല്ലുന്ന ആഴമുള്ള ആത്മീയ ആശയങ്ങൾ, വെറും കണ്ണൂർ ജില്ലയോളം വലിപ്പമുള്ള ഒരു ചെറു നാടിന്റെ / ഒരു കുലത്തിന്റെ രാജാക്കന്മാരുടെ /പിതാക്കന്മാരുടെ കെടുതികൾ, യുദ്ധങ്ങൾ വിവരിക്കുന്ന , കാല ത്തിനിന്നു  അപ്രസക്തമായിക്കൊണ്ടിരിക്കുന്ന ബൈബിളിനു എങ്ങിനെ വിലയും നിലയും ഉണ്ടാകാനാണ്,വിലയിരുത്താനാണ്?
'സോ കാൾഡ്'  ബൈബിൾ പണ്ഡിതന്മാർ അതിലെ വേദാന്ത രഹസ്യങ്ങൾ കണ്ടെത്തുന്നതിന് പകരം, "യേശു കണ്ണുനീർ വാർത്തു " എന്നതാണ് ബൈബിളിലെ ഏറ്റവും ചെറിയ വാചകം എന്ന് 'സൺ‌ഡേ സ്കൂളിൽ' കുട്ടികളെ പഠിപ്പിച്ചു തലമുറകളെ അല്പബുദ്ധികളാക്കി! പൗരോഹിത്യത്തിന്റെ ഈ കൊടുംചതി മനസിലാക്കിയ യൂറോപ്പിലെ  ജനത ബൈബിളിനോട്, പള്ളികളോട്, പാതിരിപ്പാടയോട് വിട പറഞ്ഞു, അതോടൊപ്പം അഞ്ചാംക്ലാസ്  മുതൽ  ''ഭഗവത്ഗീത''  എല്ലാ  സ്കൂളുകളിലും ഒരു നിര്ബന്ധ പഠനവിഷയവുമാക്കി ! ''സത്യമേവജയത്തെ / തമസോമാ ജ്യോതിർഗമയ'' എന്നറിയാതെ പാടിപ്പോകുന്നു ഞാൻ!

ഭാരതീയ ദര്ശനത്തിലെ ഉപനിഷത് വാക്യങ്ങൾ അറിയാതെ ഉരുവിട്ട കുറ്റത്തിന് ക്രിസ്തുവിനെ യഹൂദർ കുരിശിലേറ്റി! "അഹം ബ്രഹ്‌മാസ്‌മി'' /''ഞാനും പിതാവും ഒന്നാകുന്നു " എന്നും, ''തത്വമസി'' / ''എന്നെകണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു''   എന്നും പറഞ്ഞതാണ് , ''സ്വയം ദൈവമാകാൻ ശ്രമിച്ചു'' എന്ന കുറ്റമവർ ക്രിസ്തുവിൽ അന്ന്   ചുമത്തിയത്!

"പ്രാർത്ഥിക്കാൻ നിങ്ങൾ പള്ളികളിൽ  പോകരുതെന്നും /അതിനുപകരം നിങ്ങളുടെ മനസ്സാകുന്ന അറയിൽ കയറി ഇന്ദ്രിയങ്ങളാകുന്ന അഞ്ചു വാതിലുകളും അടച്ചു ,രഹസ്യത്തിലുള്ള ദൈവത്തോട് പ്രാത്ഥിക്കാൻ '' [മെഡിറ്റേഷൻ ധ്യാനം ] ക്രിസ്തു ജനത്തെ ഉപദേശിച്ചതായിരുന്നു അന്നത്തെ മെത്രാൻ കയ്യാപ്പ ക്രിസ്തുവിൽ കണ്ട മറ്റൊരു കുറ്റം ! സത്യത്തിൽ ക്രിസ്തു തന്റെ പന്ത്രണ്ടാം വയസു മുതൽ മുപ്പതുവരെ ഭാരതത്തിൽ വന്നു, ഇവിടുത്തെ അറിവുകൾ നുകർന്നു എന്നതായിരുന്നു ഇതിനെല്ലാം കാരണം ! ക്രിസ്തു തിരുവായ്‌ മൊഴിഞ്ഞതെല്ലാം ഭാരതീയ വേദാന്ത സൂക്തങ്ങളുടെ പരമമായ പൊരുളായിരുന്നു എന്ന് ഇന്ന് ലോകം അറിഞ്ഞുതുടങ്ങി എന്നതാണ് കാലത്തിന് മോദിക്കാവുന്ന ഏക വസ്തുത!  

''ഞാൻ എന്ന ബോധവും ദൈവവും ഒന്നാകുന്നു'' എന്ന് ക്രിസ്തു മൊഴിഞ്ഞെങ്കിലും
"ഈശൻ ഉള്ളിൽ ഉണ്ടെന്നാരും പറഞ്ഞുതന്നില്ലാപ്പള്ളീൽ; പഠിപ്പുള്ളോരുണ്ടാകേണ്ടേ  ഗുരുക്കളാകാൻ"?                                    
 എന്ന ധർമ്മസങ്കടത്തിലാണിന്നത്തെ ക്രിസ്തീയ സഭകൾ ആകമാനം ! "ശത്രുവിനെ സ്നേഹിക്കൂ''/ ''നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കൂ '' എന്ന മനോഗുണമുള്ള ഒരു സഭയോ വ്യക്തിയോ ലോകത്തു രണ്ടായിരം കൊല്ലമായി ഉണ്ടായിട്ടില്ല , ഈ സഭകൾക്ക് അതിനുള്ള ശേഷിയില്ല എന്നതും ക്രിസ്തീയത കലികാലത്തു ''ചീറ്റിപ്പോയ വാണം'' കണക്കെയായി എന്നത് ഓതുന്നു  !  ''ലോകാ സമസ്താ സുഖിനോഭവന്തൂ''/ ''ഈശാ വാസമിതം സർവം'' എന്നുമുള്ള അർച്ചനമന്ത്രങ്ങൾക്കു പകരം ''എന്റെ പ്രാർത്ഥന അവന്റെ ദോഷത്തിനാകുന്നു''/ " യഹോവേ നീ എന്റെ ശത്രുക്കൾ നിഗ്രഹിച്ചെങ്കിൽ കൊള്ളാമായിരുന്നു " എന്ന ദാവീദിന്റെ ഗാനം പള്ളിയിൽ മുടങ്ങാതെ പാടുന്ന ക്രിസ്ത്യാനിക്ക് ഇതുവരെ ക്രിസ്തുവിനെത്തന്നെ മനസിലായില്ല ! കാരണം അവർ ദിനവും  ക്രിസ്തുവിനെ തിന്നുന്നു /പിറ്റേന്ന് മറപ്പുരയിൽ കളയുന്നു ! അത്രതന്നെ... .
''പ്രാർത്ഥിക്കാൻ നിങ്ങൾ പള്ളിയിൽ പോകരുതെന്ന്'' വിലക്കിയവന്റെ പേരിൽ നാടാകെ കാക്കത്തൊള്ളായിരം പള്ളികൾ പണിതു, പൗരോഹിത്യത്തിന് രാജകീയമായി വാഴാൻ ജനത്തെ നിത്യവും [അവർക്കറിയാൻമേലാത്ത ദൈവത്തിന്റെ പേരിൽ] ചൂഷണം ചെയ്യുന്ന പൗരോഹിത്യ/പാസ്റ്റർ മതങ്ങളെ ഗീതയോടോ ഭാരതീയ ദര്ശനങ്ങളോടോ ആർക്കും ചേർത്തു വായിക്കാൻ ആവുകയില്ല ! അതു 'വേ' ഇതു 'റേ' എന്നാകാം ...

''ഹിന്ദുമതം 'സനാതനധര്മ്മ'മാണ് .
അത് സര്വ്വമതങ്ങളുടെയും മാതാവാണ്. പ്രഭവസ്ഥാനമാണ് ''

ശ്രീമദ് ഭഗവത് ഗീത  അറിവിന്റെ ഒരു മഹാത്ഭുതമാണ്, മനുഷ്യനുള്ളിടത്തിലം! ലോകമേ ഗീതാപാടൂ..എന്ന് പാടാൻ എനിക്കും  നാവുതന്ന എന്നിൽ നിറഞ്ഞുനിൽക്കുന്ന ''സത്യനിത്യചൈതന്യത്തെ'' ഞാൻ വണങ്ങുന്നു !

മഹാഭാരതം ഭീഷ്മപര്‍വ്വം 25 മുതല്‍ 45 വരെയുള്ള അദ്ധ്യായങ്ങളാണ്ശ്രീമദ് ഭഗവത് ഗീത 18അദ്ധ്യായങ്ങൾ,700 ശ്ലോകങ്ങൾ.(പല ഗീതാഗ്രന്ഥങ്ങളിലും 701 ശ്ലോകങ്ങൾ കാണാറുണ്ട്. പതിമൂന്നാം അദ്ധ്യായത്തിന്റെ ആരംഭത്തിൽ അർജുനൻ ഉന്നയിക്കുന്ന ഒരു ചോദ്യത്തിന്റെ ('' പ്രകൃതിം പുരുഷം ചൈവ ക്ഷേത്രം ക്ഷേത്രജ്ഞമേവ ച
ഏതദ്വേദിതുമിച്ഛാമി ജ്ഞാനം ജ്ഞേയം ച കേശവ '')
രൂപത്തിലുള്ളതും ഗീതയുടെ ശങ്കരഭാഷ്യത്തിൽഉൾ‍പ്പടുത്തിയിട്ടില്ലാത്തതുമായഒരു ശ്ലോകം ഒഴിവാക്കുമ്പോഴാണ് ശ്ലോകങ്ങളുടെ എണ്ണം 700 ആകുന്നത്. അവിടെ അർജുനന്റെ ചോദ്യം ഒഴിവാക്കി, കൃഷ്ണന്റെ ഉത്തരം കൊണ്ടാണ് ശങ്കരഭാഷ്യം തുടങ്ങുന്നത്.)
1.അര്‍ജ്ജുനവിഷാദയോഗം
2.സാംഖ്യയോഗം
3.കര്‍മ്മയോഗം
4.ജ്ഞാനകര്‍മ്മസന്ന്യാസയോഗം
5.കര്‍മ്മസന്ന്യാസയോഗം
6.അദ്ധ്യാത്മയോഗം
7.ജ്ഞാനവിജ്ഞാനയോഗം
8.ക്ഷരാക്ഷരബ്രഹ്മയോഗം
9.രാജവിദ്യാരാജഗുഹ്യയോഗം
10.വിഭൂതിവിസ്താരയോഗം
11.വിശ്വരൂപദര്‍ശനയോഗം
12.ഭക്തിയോഗം
13.ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം
14.ഗുണത്രയവിഭാഗയോഗം
15.പുരുഷോത്തമയോഗം
16.ദൈവാസുരസമ്പദ്വിഭാഗയോഗം
17.ശ്രദ്ധാത്രയവിഭാഗയോഗം
18.മോക്ഷസന്ന്യാസയോഗം
1-6വരെയുള്ള അദ്ധ്യായങ്ങളെ കര്‍മ്മയോഗം,7-12ഭക്തിയോഗം,13-18ജ്ഞാനയോഗം എന്നും പറയാറുണ്ട് .
ഇവിടം കൊണ്ട് തീരുന്നതല്ല
സാഗരത്തിന് തുല്ല്യം സാഗരം മാത്രമാണ് , ആയതിനാൽ ഉപമിക്കാനോ .. തർക്കിക്കിനോ.. ആരും വരില്ല!
സ്വ ധർമ്മത്തെ അറിയൂ..
ഒപ്പം എല്ലാ മതത്തിനും അതിന്റെതായ മഹത്വം ഉണ്ടെന്നും സ്വമതത്തെ വിശ്വസിക്കും പോലെ മറ്റു മതങ്ങളെ ബഹുമാനിക്കുകയും ചെയ്യുക.... അതാവട്ടെ മാനവത്വം


Image may contain: 2 people, people standing and text

കണ്ണ് നിറഞ്ഞുപോയി ,സന്തോഷം കൊണ്ട് ! ''ലോകമേ, ഗീത പാടൂ '' എന്ന എന്റെ കരച്ചില്‍ ലോകം കേട്ട് തുടങ്ങി ! കൌമാര പ്രായത്തിലേ ഒരു മനുഷ്യജന്മം ആര്‍ജ്ജിരിച്ചിക്കേണ്ട ജ്ഞാനമാണ് ഗീതയില്‍ എഴുനൂറു ശ്ലോഗങ്ങളിലൂടെ ശ്രീ. കൃഷ്ണന്‍ ലോകത്തിനു / കാലത്തിനു കൊടുത്തത് എന്നറിയാതെ, ''ബീ.ജേ .പീ. സര്‍ക്കാര്‍ ഇന്നും പശുവിന്റെ പുറകെ നടക്കുന്നു , ഗോപാലകൃഷ്ണന്‍റെ 'ഗീത' പഠിക്കാതെ '' എന്ന ദുഃഖവും പേറി, സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗയാത്ര ചെയ്യുമ്പോള്‍, ദേ...ബൈബിള്‍ മടക്കിവച്ച് യൂറോപ്പില്‍ മനനമുള്ള മനുഷ്യര്‍ 'ഗീത' പാടിത്തുടങ്ങി! ''സന്തോഷം         കൊണ്ടെനിക്ക് ഇരിക്കാന്‍ മേലായെ'' എന്ന പെന്തക്കൊസുകാരുടെ നിലവിളിപോലായി ഞാനും!  
അതുപോലെ, നമ്മുടെ നാട്ടിലെ ഈ അവിഞ്ഞ മദ്യനയവും മാറ്റേണ്ടിയിരിക്കുന്നു! അന്‍പതിലേറെ ലോകരാജ്യങ്ങള്‍ കണ്ട എനിക്കറിയാം മദ്യം വിലക്കിയ നാടുകളില്‍ ഒഴികെ എല്ലായിടത്തുമിത് [ബഹറിനില്‍ പോലും] ഏതു പലവെന്ജന കടയിലും / സൂപ്പര്‍ മാര്‍ക്കെറ്റിലും ലഭിക്കുമെന്ന് ! ''ഡിമാണ്ട് ആന്‍ഡ്‌ സപ്ലൈ'' നിയമപ്രകാരം 'സപ്ലൈ' കൂട്ടു ,'ഡിമാണ്ട്' താനേ കുറയും ! പക്ഷെ നിയമത്തെ കൈകൂലിയാക്കുന്ന പോലീസ് സേനയെ ശമ്പലവര്‍ദ്ധനവിലൂടെ നിയന്ത്രിക്കണം ! ''ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യും " എന്ന ചൊല്ല് കണക്കെ എ.കെ .ആന്‍റണി ചാരായ നിരോധനത്തിലൂടെ കേരളത്തെ രക്ഷിച്ചുവോ/ ശിക്ഷിച്ചുവോ ? 
സര്ക്കാര് ചിലവില്‍ ഉലകം ചുറ്റുന്ന വിവരമില്ലാത്ത രാഷ്ട്രീയക്കാര്‍ ഇനിയെങ്കിലും കണ്ണ് തുറന്നു ലോകം കാണൂ...ലോകം ഗീത പാടിത്തുടങ്ങി ..നാമോ ഇന്നും പശുവിന്റെ പുറകെ ..
"ഗുരുവായൂരപ്പന്‍ ചോന്നോരൂപദേശമൂറും        ഗീത ഒരുവട്ടം വായിചീലാ ലലലാലലാ' എന്ന് പണ്ടുഞ്ഞാന്‍ പാടിയത് ഓര്‍ത്തുപോയി ! ആ നേതാവും മണ്ണടിഞ്ഞു....  samuelkoodal   

No comments:

Post a Comment

Note: only a member of this blog may post a comment.