Friday 7 April 2017

അല്മായശബ്ദം: സ്ത്രീകളുടെ കാലുകഴുകൽ ശുശ്രൂഷയിൽ പങ്കാളികളാകൂ -ഓപ്...

അല്മായശബ്ദം: സ്ത്രീകളുടെ കാലുകഴുകൽ ശുശ്രൂഷയിൽ പങ്കാളികളാകൂ -ഓപ്...: പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പയുടെ ആഹ്വാനം ഞങ്ങൾ സ്വീകരിക്കുകയാണ്.  സ്ത്രീകളെ പരിഗണിക്കേണ്ടതില്ലെന്നുള്ള ആഭിവന്ദ്യ ആലഞ്ചേരി മെത്രാന്റെ സർക്...



"കത്തേലിക്കാ സഭയുടെ നട്ടെല്ലായ സ്ത്രീകൾ അപമാനിതരും അവഗണിക്കപ്പെട്ടവരും മാറ്റിനിർത്തപ്പെട്ടവരുമായി മാറിയിരിക്കുന്നു."  എന്ന ദുഃഖസത്യം ഹൃദയത്തിൽ വഹിച്ചുകൊണ്ട്, ''ഓപ്പൺ ചർച്ച് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ 13-4-2017 പെസഹാവ്യാഴാഴ്ച്ച 2- മണിക്ക് എറണാകുളം മഹാരാജാസ് കോളേജുഗ്രൗണ്ടിന് എതിർവശത്തുള്ള ( സുഭാഷ് പാർക്കിന്റെ പടിഞ്ഞാറെ അറ്റം ) ഐ. എം. എ ഹാളിൽ വച്ച്  സ്ത്രീകളുടെ കാലുകഴുകൽ ശുശ്രൂഷ നടത്തുകയാണ്.''



ക്രിസ്തു നട്ടെല്ലും തലയുമായിരിക്കേണ്ട സഭ, വിധിദോഷം മൂലം പെണ്ണിനെ നട്ടെല്ലാക്കി! ,മണവാട്ടിയാക്കി!,പുരോഹിത രാസലീലയുടെ  ഉപഭോഗ വസ്തുവാക്കി  ! സ്വർഗം നാണിക്കുന്ന ഈ നടപടിക്കൊരു അറുതി ഇതാ വന്നു കഴ്ഞ്ഞു ! സ്വാഭമാനമുള്ള ഭാരതസ്ത്രീകൾ അവരുടെ 'ഭാവശുദ്ധിയെ' അപമാനിക്കുന്ന പൗരോഹിത്യത്തെ നൊയമ്പുകാലത്തു 'പോത്തിറച്ചി' എന്നപോലെ വർജിക്കും! കത്തനാരുടെ സൊദോം കലാപരിപാടിക്കായി കുഞ്ഞുങ്ങളെ ഇനിയും അമ്മമാർ പള്ളിയിൽ വിടുകയുമില്ല! പാതിരിയുടെ കാമകേളിയിനി  കട്ടപ്പൊക! ഹോ ,എന്തൊരാശ്വാസം !



സ്ത്രീകൾ /പെണ്ണാടുകൾ സഭയുടെ നട്ടെല്ലായി ഇന്നലെവരെ വിലസിയ സഭ , ഇനിയും നട്ടെല്ലും നാണവുമില്ലാതെ കാലമാകെ അലയുന്നതിന്റെ തുടക്കനാൾ ഇതാ എറണാകുളത്തു ഈ പെസഹാദിനത്തിൽ പിറക്കുന്നു ! വിശ്വാസികളെ /അവിശ്വാസികളെ ,വരുവിൻ കാണുവീൻ, ക്രിസ്തു കാണിച്ച വിനയത്തിന്റെ കർമ്മം കണ്ടു പഠിക്കുവീൻ... മാലോകരെ ! samuelkoodal

No comments:

Post a Comment

Note: only a member of this blog may post a comment.