Wednesday 5 April 2017

അല്മായശബ്ദം: അരമനക്കോടതികള്‍ വിശുദ്ധ പാപികളുടെ സങ്കേതം

അല്മായശബ്ദം: അരമനക്കോടതികള്‍ വിശുദ്ധ പാപികളുടെ സങ്കേതം: (കേരളശബ്ദം, ഏപ്രില്‍ 2, 2017) പ്രൊഫ. സെബാസ്റ്റ്യന്‍ വട്ടമറ്റം അടുത്ത കാലത്ത് പാലക്കാട്ടുനിന്നൊരു വാര്‍ത്തയുണ്ടായിരുന്നു. സംഭവം 2013-ല...



ആദിയിൽ ആദത്തെ നഗ്നനായി സൃഷ്‌ടിച്ച ദൈവത്തിന്റെ മുന്നിൽ എന്നപോലെ, ശിശുക്കളെ നാം പിറന്നപടി ദൈവത്തിന്റെ പ്രതിപുരുഷനായ [എന്നവർ ഏകപക്ഷികമായി അവകാശപ്പെടുന്ന] പുരോഹിതന്റെ കൈകളിൽ ''മാമോദീസാ'' കൂദാശയ്ക്കായി പള്ളിയിൽ നൽകുന്നു! ആശിശുവിന്റെ ശരീരം പരിണാമത്തിനു വിധേയമാക്കുമ്പോൾ, "മാതള തേന്മലർ മാണിക്യ മുത്തുകൾ മാറത്തു കൂമ്പുന്ന പ്രായമെത്തിക്കഴിഞ്ഞാൽ'', ദൈവമെന്ന പിതാവിന് തുല്യനായ rev :ഫാദറിന് അവളെ പ്രാപിക്കണം / അവളുടെ നഗ്നത വീണ്ടും കാണണം പോലും! എതിർത്താൽ അവളെ മാമോദീസാ മുക്കിയ ആ കാരങ്ങൾകൊണ്ട് തന്നെ കഴുത്തു ഞെരിച്ചു കൊല്ലുന്നു  പോലും ! സ്വർഗം നാണിക്കുന്നു..പാത്രിപ്പടയെ ...നിന്റെ കപടതയുടെ ളോഹ വലിച്ചുകീറുന്ന കാലമിതാ എത്തിക്കഴിഞ്ഞു! !



മാമോദീസാത്തൊട്ടിലിൽ വച്ച് മാത്രം സ്ത്രീയുടെ നഗ്നത കണ്ടിട്ടുള്ള നല്ല പുരോഹിതന്മാർ വാണ ഈ കേരളത്തിൽ കാമഭ്രാന്തന്മാർ എങ്ങിനെയോ ളോഹയിൽ കയറിക്കൂടി ! കിരാതന്മാരായ ഇവരെ "ആട്ടിൻതോലിട്ട ചെന്നായ്ക്കളുടെ ഇടയിലുംനിന്നും"  സാധാരണ ജനം [വിശ്വാസമെന്ന വിഡ്ഢിത്തം സ്വയം ഭൂഷണമായി ബുദ്ധിയിൽ ചൂടിയവർ] എങ്ങിനെ തിരിച്ചറിയും ? എല്ലാരും ഒരേ കുപ്പായധാരികൾ, ഇതിലേതു കാണ്ടാമൃഗം? ഏതാണ് പുലി>,ഏതാണ് പുല്പുലി?  ഏതു കരടി> ഏതിൽ  സിംഹം? എന്നൊക്കെ എങ്ങിനെ ഉൾക്കണ്ണില്ലാത്ത അജഗണം തിരിച്ചറിയും , കണ്ടെത്തും? ആവില്ലാർക്കും !

ആയതിനാൽ ഈ നിക്രിഷ്ട ജീവികളെ നാം എന്നേക്കുമായി സ്വജീവിതങ്ങളിൽനിന്നും അകറ്റുക ഒഴിവാക്കുക എന്നതാണ് ഏറെ കമനീയം!    



"ഫാദര്‍ ആരോഗ്യരാജ് എന്ന പള്ളിവികാരിയുടെ ലൈംഗിക പീഡനശ്രമത്തെ ചെറുത്ത പെണ്‍കുട്ടിയെ അയാള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി!. മെത്രാനും നാല് വൈദികരും വികാരിയെ രക്ഷിക്കാന്‍ കുറ്റം മറച്ചുവെച്ചു! ഹോ!  " ഇന്ന് ''അല്മായശബ്ദം'' ബ്ലോഗ് ഞാൻ തുറന്നപ്പോൾ, പ്രൊഫ. സെബാസ്റ്റ്യന്‍ വട്ടമറ്റം എഴുതിയ ഈ വാചകം ഞാൻ വായിച്ചപ്പോൾ, എരിതീയിൽ എണ്ണ ഒഴിക്കുന്നതു പോലെ എന്റെയുള്ളിലൊരാളിക്കത്തൽ !

" ഞാനും എന്റെ കുടുംബവുമൊ , ഞങ്ങൾ യഹോവയെ സ്തുതിക്കും" എന്ന ദാവീദിൻറെ ''ചുണയൻ വിശ്വാസസത്യവാങ്'' പോലെ, ഞാനും അകമേ മന്ത്രിച്ചു ," ഞാനും എന്റെ കുടുംബവുമൊ, ഞങ്ങൾ കത്തനാർവർഗത്തെ വീട്ടിൽ കയറ്റുകയില്ല, വഴിയിൽ ഇവറ്റകളെ കണ്ടാൽ വന്ദിക്കുകയില്ല, ഇവന്റെയൊക്കെ കൂദാശ മൂലം കിട്ടിയേക്കാവുന്ന 'മൂഢസ്വർഗ്ഗവും' ഞങ്ങൾക്ക് വേണ്ടേ വേണ്ടാ !ഇവന്മാരുടെ പാപപങ്കിലമായ കൈകളാൽ, നാവിനാൽ അർപ്പിതമാകുന്ന ഒരു കുർബാനയും കൂദാശയും. ''സ്വർഗ്ഗസ്ഥനായ പിതാവേ'' എന്ന് നേരിട്ട് വിളിക്കുന്ന ഞങ്ങൾക്ക് സ്വപ്നത്തിൽ കൂടിപ്പോലും വേണ്ടേവേണ്ടാ" എന്ന്! samuelkoodal

No comments:

Post a Comment

Note: only a member of this blog may post a comment.