Monday 3 April 2017

അല്മായശബ്ദം: സ്ത്രീകളുടെ കാലുകഴുകൽ ചടങ്ങുമായി ഓപ്പൺ ചർച്ച് മൂവ്...

അല്മായശബ്ദം: സ്ത്രീകളുടെ കാലുകഴുകൽ ചടങ്ങുമായി ഓപ്പൺ 



ചർച്ച് മൂവ്...



ചിരിക്കാതെന്തു പറയാൻ ? ''സ്ത്രീകളുടെ  കാലുകൾ  പുരോഹിതർ കഴുകണമെന്നു'' പോപ്പും ,''അരുതേ അത് കൂടുതൽ കുഴപ്പത്തിലേയ്ക്ക് സഭയെ ചാടിക്കും'' എന്ന് കേരളമെത്രാൻമൂത്തവരും വാദിക്കുമ്പോൾ, ദേ... KCRM അത് ചർച്ചയാകുന്നു! ഉടൻ വിവേകത്തോടെ ശ്രീ,ജോസഫ് മാത്യു  [."അരുതെയെൻഗുരുവെ" എന്ന് പത്രോച്ചൻ അന്ന് കർത്താവിനോടു അപേക്ഷിച്ചതുപോലെ,] പുതിയ ഈടുറ്റ ന്യയങ്ങളുമായി രംഗത്തു വരുന്നു!



അപ്പോൾ എനിക്കൊരു സംശയം = കാലിത്തൊഴുത്തിലെ  ജനനം മുതൽ "എളിമ / വിനയം" വസ്ത്രംപോലെ ധരിച്ചവന്റെ  അവസാന കൈവേലയായി വീണ്ടും "എളിമ / വിനയം" ഈ ലോകത്തിനു, [ഓരോരുവനും പാലിക്കേണ്ടുന്ന ധര്മമായി] കാണിക്കുവാൻ ചെയ്ത ''ശിഷ്യന്മാരുടെ കാലു കഴുകൽ എന്ന ജ്ഞാനത്തിന്റെ മാതൃക''/ദൈവീക കർമ്മം  ഈ വിവരമില്ലാത്ത/വിനയമില്ലാത്ത/എളിമ എന്തെന്ന് കൂടി അറിയാത്ത അഹമ്മതിയുടെ കാറിൽ പറക്കുന്ന ഇന്നിന്റെ പൗരോഹിത്യം, ഒരു നാഴിക നേരം കർത്താവിനെ കളിയാക്കാൻ,  നടത്തിയതുകൊണ്ട് ഭൂമിയിൽ ആർക്കെന്തു ലാഭം? ഈ പുരോഹിത പുങ്കന്മാർ ഇത് നടത്താതെയിരിക്കുന്നതല്ലേ ഏറെ അഭികാമ്യം നമുക്കും,നമ്മുടെ  പാവം ക്രിസ്തുവിനും ? ചിന്തിക്കൂ അച്ചായാ ചിന്തിക്കൂ.....samuelkoodal

 

No comments:

Post a Comment

Note: only a member of this blog may post a comment.