Saturday 22 April 2017

അല്മായശബ്ദം: "കുരിശു എന്ത് പിഴച്ചു" ?

അല്മായശബ്ദം: "കുരിശു എന്ത് പിഴച്ചു" ?: "കുരിശു എന്ത് പിഴച്ചു" ? ഈ ചോദ്യം തന്നെ ഒരു കവിതയാണ്! നിർജീവ വസ്തുവായ കുരിശിൽ ജീവൻ സങ്കല്പിച്ചു, അതിൽ കുറ്റാരോപണവും, കുറ്റവിമോചന...



ഇന്നത്തെ സഭകളുടെ കൈവശമുള്ള മൂലധനമായ ''കുരിശു,നമ്മുടെ  കർത്താവിന്റേതല്ലേ'' എന്ന് കുറെ കാലമായി ഞാൻ കരയുന്നു! ഇന്ന് ഏവരും അത് സമ്മതിച്ചത് കണ്ടപ്പോൾ എനിക്ക് വല്ലാത്ത ഒരു ആനന്ദാനുഭൂതി! കാൽവരിയിലെ കള്ളന്മാരുടെ കുരിശുമായി തമ്മിലടിക്കുന്ന ഈ സഭകൾക്കോ, പാതിരിക്കോ , പാസ്റ്റർക്കോ, കർത്താവിനെ  അറിയില്ല, അവന്റെ ത്യാഗത്തിന്റെ കുരിശോ ഇവർ കണ്ടിട്ടുമില്ല ! അതിന്റെ തെളിവല്ലേ പണ്ട് പിണറായിതന്നെ അരിശം മൂത്തു ബിഷപിയ്‌നു ''നിക്രിഷ്ട ജീവി''എന്ന് പുതിയ പേരിട്ടത് ?! കർത്താവിന്റെ കുരിശു എടുത്തവനെ പിണറായിക്കു ഒരിക്കലും അങ്ങിനെ വിളിക്കാൻ നാവനങ്ങില്ല എന്നതല്ലേ സത്യം ! പക്ഷെ ഇന്നിതായ അവരുടെ ആ നീചകുരിശിൽ പിണറായിത്തന്നെ തൂങ്ങി മരിക്കാൻ തുടങ്ങുന്നു! അരുതു നേതാവേ, അരുതേ...  ഇനിയൊരിക്കലും ഉയിര്ത്തെഴുനെൽക്കാത്ത നിത്യമായ മരണമാണു  ഫലം  !

വിധി! തമ്മിലടിക്കുന്ന അലങ്കോല നേതാക്കൾ കോൺഗ്രസിൽ പെരുകിയതുകാരണം, അധികാര മോഹവും കുതികാൽവെട്ടും മക്കൾരാഷ്ട്രീയവും കോൺഗ്രസിനെ നിത്യമായി കുരിശിൽ തറച്ചു ! ''എനിക്ക് ദാഹിക്കുന്നു'' എന്ന മിശിഹായുടെ തേങ്ങലുപോലെ നിങ്ങളും ഇനിയും വോട്ടിനു വേണ്ടി ദാഹിക്കും! മരണമില്ലാതെ  കുരിശിൽ കിടക്കുന്നവരെ പശുവിനെ തിന്നുകൊണ്ടു BJP ഭരിക്കും ! അവർക്കത്തിനുള്ള വിവേകം പശുവിൻ പാലുതന്നെ കൊടുക്കും !  samuelkoodal

 

No comments:

Post a Comment

Note: only a member of this blog may post a comment.