Monday 17 April 2017

അല്മായശബ്ദം: Foot washing --open church movement

അല്മായശബ്ദം: Foot washing --open church movement:  Ceremony in Kochi, The Hindu news. Special Correspondent writes from Kochi: The Open Church Movement will organise the washing of



ക്രിസ്തുവിനെ അറിയാത്ത ക്രിസ്ത്യാനി !



''പോപ്പിനെ അനുസരിക്കാത്ത കർദ്ദിനാളും , ആ കർദ്ദിനാളെ അനുസരിക്കാത്ത കത്തനാരും,നയിക്കുന്ന ഈ അവിഞ്ഞ ക്രിസ്തീയതയിൽ , കത്തനാർവൃന്ദത്തെ ആട്ടിന്കൂട്ടം ഇനിയും ഒരുനാളും അനുസരിക്കാതെയിരിക്കുക''എന്ന സിമ്പിൾ ലോജിക്കാണീ പ്രശ്നത്തിന്റെ ഏക പരിഹാരം ! ''അനുസരണം'' എന്തെന്നുകൂടി അറിയാത്ത വെറും ലോക്കൽ പൗരോഹിത്യ മേല്കോയ്മയാണ് ''താൻ ദൈവമാണെന്ന്'' ഹുങ്കോടെ തിരുസന്നിധികളിലും, ദേവലോകങ്ങളിലും സ്ഥിരം പൊറുതിയാക്കി, ''ദൈവസന്നിധി'' എന്ന മാനവസങ്കല്പത്തെയും ദേവേന്ദ്രനെയും അപമാനിക്കുന്നത് കാലമിനിയും എത്രനാൾ സഹിക്കുമീ ''സഹനനോമ്പു'' പോലെ?കണ്ടറിയാം..



പീലാത്തോസ് മൊഴിഞ്ഞതുപോലെ "ക്രിസ്തു യഹൂദന്മാരുടെ രാജാവ്", "എന്ന് എഴുതിയത് എഴുതിയത് തന്നെ" എന്നമാതിരി കർദ്ദിനാൾ പോപ്പിനെ ധിക്കരിച്ചു എഴുതിയ ഈ ഇടയ / മടയലേഖനം ഇനിയും മാറ്റിയെഴുതപ്പെടില്ല! കാരണം അത് അതിയാന്റെ നാല്പതുമീറ്റർ കുപ്പായത്തിനും മാർത്താണ്ഡവർമ്മയെ തേൽപ്പിക്കുന്ന അരമനയ്ക്കും നാണക്കേടുണ്ടാക്കും എന്ന മുന്നറിവാണു!



സഭ തങ്ങളുടെ പെണ്ണാടുകളെ ദൈവമക്കളായി അംഗീകരിക്കാത്തത്തിൽ  ദുഃഖമുള്ള ആണാടുകൾ, ''കർദ്ദിനാളെയും അതിയാന്റെ അനുസരമില്ലാത്ത സഭയെയും ഉപേക്ഷിക്കുക'' മാത്രമാണിനിയും അഭികാമ്യം ! മൂന്നുനാളല്ല ഇനിയെന്നാളും നമ്മുടെ  പെണ്ണാടുകളുടെ കാലുകഴുകലും ഉമ്മവയ്ക്കലും KCRM നടത്തിയാലും അവയൊന്നും സഭയുടെ ഈ വൃത്തികെട്ട ദെണ്ണത്തിന് പറ്റിയ ഒറ്റമൂലി മരുന്നാവുകയില്ല! മാറ്റുവിൻ വിശ്വാസത്തെ /മാറ്റുവിൻ ശീലങ്ങളെ !



ക്രിസ്തുവിന്റെ മനസ്സറിയാത്ത, സുവിശേഷത്തിന്റെ കാമ്പറിയാത്ത ജനം അവനെ എന്നും ശാപ്പിട്ടു ശാപ്പിട്ടു ക്രിസ്തുവും ക്രിസ്തീയതയും സഭയിൽ ഇല്ലാത്തതായി! കോരിയാൽ വറ്റാത്ത കിണറുണ്ടോ? അങ്ങിനെ നാം ക്രിസ്തുവിനെ അറിയാത്ത ക്രിസ്ത്യാനികളായി ! കാലത്തിന്റെ കോലങ്ങൾ !



കാലിത്തൊഴുത്തിലെ എളിമയും അത്തിയെ ശപിച്ച വിശപ്പും, "എനിക്ക് ദാഹിക്കുന്നു"എന്ന് ഉറക്കെ കരഞ്ഞവനെയും അറിയാതെ, നിറമുള്ള ലോഹകളിൽ കയറിക്കൂടാൻ ഏതു കുടില തന്ത്രങ്ങളും രാഷ്ട്രീയക്കാരെപ്പോലെ ചെയ്തു മെത്രാനായവർ നയിക്കുന്ന ഈ സഭകൾ ഒരിക്കലും ക്രിസ്തുവിനെ അറിയില്ല, ക്രിസ്തുവിനു ഉള്ളതുമല്ല! മാമോനെ നിനക്ക് സ്തുതി..മരണമില്ലാത്തവനെ നിനക്ക് സ്തുതി ..ഏദനിൽ   വച്ച്   ഞങ്ങളുടെ അമ്മയെ പറ്റിച്ച പാതിരിപാമ്പേ, അവിടുത്തെ രാജ്യം   വാഴത്തപ്പെടുമാറാകട്ടെ !   samuelkoodal  the...

No comments:

Post a Comment

Note: only a member of this blog may post a comment.