Wednesday 26 April 2017

അല്മായശബ്ദം: കണ്ണ് നിറഞ്ഞുപോയി ,സന്തോഷം കൊണ്ട് ! ''ലോകമേ, ഗീത...

അല്മായശബ്ദം:

കണ്ണ് നിറഞ്ഞുപോയി ,സന്തോഷം കൊണ്ട് ! ''ലോകമേ, ഗീത...
: കണ്ണ് നിറഞ്ഞുപോയി ,സന്തോഷം കൊണ്ട് ! ''ലോകമേ, ഗീത പാടൂ '' എന്ന എന്റെ കരച്ചില്‍ ലോകം കേട്ട് തുടങ്ങി ! കൌമാര പ്രായത...





Image may contain: 2 people, people standing and text

കണ്ണ് നിറഞ്ഞുപോയി ,സന്തോഷം കൊണ്ട് ! ''ലോകമേ, ഗീത പാടൂ '' എന്ന എന്റെ കരച്ചില്‍ ലോകം കേട്ട് തുടങ്ങി ! കൌമാര പ്രായത്തിലേ ഒരു മനുഷ്യജന്മം ആര്‍ജ്ജിരിച്ചിക്കേണ്ട ജ്ഞാനമാണ് ഗീതയില്‍ എഴുനൂറു ശ്ലോഗങ്ങളിലൂടെ ശ്രീ. കൃഷ്ണന്‍ ലോകത്തിനു / കാലത്തിനു കൊടുത്തത് എന്നറിയാതെ, ''ബീ.ജേ .പീ. സര്‍ക്കാര്‍ ഇന്നും പശുവിന്റെ പുറകെ നടക്കുന്നു , ഗോപാലകൃഷ്ണന്‍റെ 'ഗീത' പഠിക്കാതെ '' എന്ന ദുഃഖവും പേറി, സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗയാത്ര ചെയ്യുമ്പോള്‍, ദേ...ബൈബിള്‍ മടക്കിവച്ച് യൂറോപ്പില്‍ മനനമുള്ള മനുഷ്യര്‍ 'ഗീത' പാടിത്തുടങ്ങി! ''സന്തോഷം         കൊണ്ടെനിക്ക് ഇരിക്കാന്‍ മേലായെ'' എന്ന പെന്തക്കൊസുകാരുടെ നിലവിളിപോലായി ഞാനും!  
അതുപോലെ, നമ്മുടെ നാട്ടിലെ ഈ അവിഞ്ഞ മദ്യനയവും മാറ്റേണ്ടിയിരിക്കുന്നു! അന്‍പതിലേറെ ലോകരാജ്യങ്ങള്‍ കണ്ട എനിക്കറിയാം മദ്യം വിലക്കിയ നാടുകളില്‍ ഒഴികെ എല്ലായിടത്തുമിത് [ബഹറിനില്‍ പോലും] ഏതു പലവെന്ജന കടയിലും / സൂപ്പര്‍ മാര്‍ക്കെറ്റിലും ലഭിക്കുമെന്ന് ! ''ഡിമാണ്ട് ആന്‍ഡ്‌ സപ്ലൈ'' നിയമപ്രകാരം 'സപ്ലൈ' കൂട്ടു ,'ഡിമാണ്ട്' താനേ കുറയും ! പക്ഷെ നിയമത്തെ കൈകൂലിയാക്കുന്ന പോലീസ് സേനയെ ശമ്പലവര്‍ദ്ധനവിലൂടെ നിയന്ത്രിക്കണം ! ''ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യും " എന്ന ചൊല്ല് കണക്കെ എ.കെ .ആന്‍റണി ചാരായ നിരോധനത്തിലൂടെ കേരളത്തെ രക്ഷിച്ചുവോ/ ശിക്ഷിച്ചുവോ ? 
സര്ക്കാര് ചിലവില്‍ ഉലകം ചുറ്റുന്ന വിവരമില്ലാത്ത രാഷ്ട്രീയക്കാര്‍ ഇനിയെങ്കിലും കണ്ണ് തുറന്നു ലോകം കാണൂ...ലോകം ഗീത പാടിത്തുടങ്ങി ..നാമോ ഇന്നും പശുവിന്റെ പുറകെ ..
"ഗുരുവായൂരപ്പന്‍ ചോന്നോരൂപദേശമൂറും        ഗീത ഒരുവട്ടം വായിചീലാ ലലലാലലാ' എന്ന് പണ്ടുഞ്ഞാന്‍ പാടിയത് ഓര്‍ത്തുപോയി ! ആ നേതാവും മണ്ണടിഞ്ഞു....  samuelkoodal   

No comments:

Post a Comment

Note: only a member of this blog may post a comment.