Wednesday 1 July 2015

അല്മായശബ്ദം: വൈദികനാകാൻ യോഗ്യതാ പരീക്ഷ!

അല്മായശബ്ദം: വൈദികനാകാൻ യോഗ്യതാ പരീക്ഷ!:  Church Citizens' Voice ൽ  ഇന്ന് വൈദികനാകാൻ യോഗ്യതാ പരീക്ഷ! കൂടുതൽ വായിക്കുക: Qualifying Exam Mulled for Aspiring Priests ! ...



അടുത്ത തെരഞ്ഞെടുപ്പിൽ 'ബീ.ജെ.പീ' കേരളത്തിൽ വിജയിച്ചു തുടങ്ങും എന്നുറപ്പായതില്‍ ഈയുള്ളവന്  വല്ലാത്തോരുന്മാദം ! അഴിമതികോണ്‍ഗ്രസും അഹങ്കാരികമ്മ്യൂണിസ്റ്റും  ഇവിടെ ഇന്നല്ലെങ്കിൽനാളെ  ഇല്ലാതാകുമെന്നത് ഉറപ്പുതന്നെ ! ഇന്നേയ്ക്ക് പത്തുപതിനഞ്ചു കൊല്ലത്തിനകം കേരളത്തില്‍ താനേ 'ബീജേപീ' ഭരിക്കുമെങ്കില്‍, കഴിഞ്ഞസണ്‍‌ഡേ ഇന്ത്യ ഒട്ടാകെ 'യോഗാഭ്യാസം' തുടങ്ങിയവര്‍, സ്കൂള്‍വിദ്യാഭ്യാസരംഗത്ത് 'ഭഗവത്‌ഗീത' ഒരു 'കമ്പല്സറി'  വിഷയമാക്കില്ല എന്നാരു കണ്ടു ? അങ്ങിനെയെങ്കില്‍ പിന്നെയെന്തിനീ അചായസമൂഹത്തിനു ''വൈദീകനാകാന്‍ യോഗ്യതാ പരീക്ഷ""? എന്നൊരു ചോദ്യം ചുമ്മാതെന്റെ മനസിലുണര്‍ന്നു ! അപ്പോള്‍ പിന്നെ  "കാടന്മാരുടെ തീയോളാജി കോളേജിൽ നിന്നും പുറത്തിറങ്ങുന്ന ഈ കാട്ടുപുരോഹിതരെ നാട്ടുപുരോഹിതരായി പരിശീലനം കൊടുക്കാൻ വിവരമുള്ള അല്മായാർ ഒരു സ്കൂൾ തുടങ്ങുകയാണ് വേണ്ടത്."എന്ന ജോസഫ്‌ മാത്യു സാറിന്റെ നിര്‍ദ്ദേശത്തിനു വലിയ പ്രസക്തിയുണ്ടോ എന്നും സംശയം എന്റെ  ഉള്ളിലുദിച്ചു! എങ്കിലും കാലിക പ്രസക്തിയുള്ള ഈ 'സജഷന്' കാലം  ജോസഫ്‌ മാത്യു സാറിന് ഒരായിരം നന്ദി പറഞ്ഞേ മതിയാവൂ...

'ഭഗവത്‌ഗീത' ഹൈസ്കൂള്‍ലവലിലേ ഒരു കുഞ്ഞുതലച്ചോറില്‍ കയറിപ്പറ്റിയാല്‍ ,"അഹം ബ്രഹ്മം " "ഞാനും പിതാവും (ദൈവവും) ഒന്നാകുന്നു " എന്ന് അവന്‍റെ ഉള്ളില്‍ ഉറച്ചാല്‍ പിന്നെയാജീവി കള്ളപ്പാതിരിപ്പുറകെ പോകുകയില്ലതന്നെ ! അപ്പോള്‍ പിന്നെ നാട്ടിലാകെ മരച്ചീനി നടാനുള്ള ഭൂമിയാകെ ' വെര്യിറ്റി 'പള്ളികളും കുരിശടികളും കൊണ്ട് നിറയുമോ ,"കാശു വീഴാന്‍ കുരിശടി പണിയുവോരെ"..?  ഭഗവത്‌ഗീത മനസിലേറ്റിയ സമൂഹത്തിനു "പ്രജ്ഞാനം ബ്രഹ്മം" എന്ന ഉള്ളറിവ് ഉള്ളതിനാല്‍ പളളിയും താനേ വേണ്ടാതാകും !; അന്നേ ക്രിസ്തുവും ക്രിസ്തീയതയും ഭാരതത്തില്‍ വരികയുള്ളൂ..("പ്രാര്‍ഥിക്കാന്‍ പള്ളികളില്‍ പോകരുതേ" എന്നരുളിയവന്റെ മതവും അനുയായികളും !!!  )

No comments:

Post a Comment

Note: only a member of this blog may post a comment.