Sunday 26 July 2015

അല്മായശബ്ദം: കലികാലത്തിലൊരു കരി*കാലം!

അല്മായശബ്ദം: കലികാലത്തിലൊരു കരി*കാലം!: മാർത്തോമ്മാ കേരളത്തിൽ വന്നിട്ടൊരുപാട് കാലമായെങ്കിലും, കത്തോലിക്കരുടെ കഴുത്തിനു പിടി മുറുക്കിയിട്ട് ഏതാണ്ട് 25 വർഷങ്ങളേ ആയിക്കാണൂ. മാർത്തോമ...





ഒന്നാമതായി, കൂട്ടപ്രാര്‍ത്ഥന & "കരി*ധ്യാനം" ക്രിസ്തീയമല്ല എന്നുറക്കെ ഞാനും പറയട്ടെ! "മനസാകുന്ന അറയില്കയറി പഞ്ചേന്ദ്രിയങ്ങളാകുന്ന വാതിലുകള്‍ അടച്ചു രഹസ്യത്തില്‍ നീ (പരസ്യമല്ല) നിന്റെ പിതാവിനോട് പ്രാര്‍ഥിക്കാന്‍" കാലത്തോടും ലോകത്തോടും  മൊഴിഞ്ഞവനെ ഊളനാക്കുന്ന പ്രകസനമാണ് 'പ്രാര്‍ത്ഥന' എന്തെന്ന് ഇന്നോളം  അറിയാത്ത വിവരദോഷിപുരോഹിതര്‍/പാസ്റെര്മോന്മാര്‍  ഇന്ന് ഭൂമിയിലാകമാനം കാട്ടിക്കൂട്ടുന്നത് ! 'ശരി' ഏതു/തെറ്റേത്  ,എന്നറിയാനുള്ള വിവേചനമികവു ഏദനില്‍വച്ചുതന്നെ മനുകുലത്തിനു വിലക്കിയ ഒരു പഴ്ദൈവമാണല്ലോ യഹൂദകുലദൈവമായ ഈ 'യഹോവാ' ! അതിയാനല്ലല്ലോ ഭാരതീയരെ (നമ്മെ) ഭൂമിയില്‍ വിരിയാന്‍ അനുവദിച്ചത് ! പിന്നെ ഏതോ ഒരു അഭിപ്രായ / വാഗ്ദാനങ്ങളില്‍ സ്വയം വഴങ്ങി, മനം മയങ്ങി, വേദം എന്തെന്നറിയാത്ത അന്നത്തെ നമ്മുടെ പൂര്‍വീകര്‍ ( ഇരുകാലികള്‍) വേദം മാറിയപ്പോള്‍ ഉണ്ടായതാനല്ലോ ഭാരതത്തിലീ വേദപുസ്തകം തന്നെ! വേദപുസ്തകത്തിലെ 'വേദം'/'വേദാന്തം' ഇന്നുവരെ എന്താന്ന് അറിയാന്‍ ശ്രമിക്കാത്ത ചൂഷകപ്പാതിരി/പാസ്റെര്‍  പറഞ്ഞവഴിയെ കാലമെല്ലാം വഴിനടന്നു ജന്മംകോച്ചിയ ജനതയാണ് / ആടുകളാണീ ഭാരതീയ അച്ചായന്മാര്‍ ! അവരെവിടെ എങ്ങിനെ എപ്പോള്‍ ധ്യാനിക്കാന്‍, ആരെ ധ്യാനിക്കാന്‍ ? പാഴ്വേലയ്ക്കു പോട്ടയില്പോകാം,പള്ളിയില്‍ പോകാം  മൂടുചൂടാക്കാം ..കീശ കത്തനാര്‍ക്ക് പോക്കട്ടടിക്കാനും കൊടുക്കാം ,അത്രതന്നെ!  "ആത്മീയത" എന്തെന്ന് ഈ അച്ചായസമൂഹം ഇനിയും ഒരു രണ്ടായിരം കൊല്ലം കഴിഞ്ഞാലും കണ്ടെത്തുകയില്ല , അത് നമുക്ക് പറഞ്ഞുതന്ന ആ നസരായനെയും ഇവര്‍ അറിയില്ല ! കാരണം ഇവര്‍ ചെയ്യുന്നത് ഇന്നതെന്നു ഇവര്‍ തന്നെ അറിയുന്നില്ലപോലും  !!

അവ്വ കാരണമാണ് നരന്‍ നഗ്നനെന്നു സ്വയം അറിഞ്ഞത് ! അതുവരെ നഗ്നത എന്തെന്നറിയാത്ത ജന്തുവായിരുന്നു ആദംപോലും ! വിരലിന്റെ അഗ്രംപോലെ ശിസ്നവും,അത്രതന്നെ ! അവനാകുന്ന തോട്ടത്തിന്റെ നടുവില്‍ യാഹോവ വിരിയിച്ച അറിവിന്‍റെ വൃക്ഷഫലം അവ്വാ തിന്നു / അവനെ തീറ്റിച്ചു, ഉടന്‍ അവളും അവനും അറിയാൻ തുടങ്ങി ! നഗ്നത / സുഖദു:ഖങ്ങള്‍ / നന്മതിന്മകള്‍ / സ്വര്‍ഗനരകങ്ങള്‍! അങ്ങിനെ "പാപം പാമ്പുപോലെ അവരെ ചുറ്റിതുടങ്ങിയെന്നു", പാതിരിപ്പാന്പു തന്നെ പിന്നീട് അവനെ ബോധവാനാക്കി അവന്റെ സുബോധംതന്നെ  കെടുത്തി! ഒടുവില്‍ അവന്റെ കുലമാകെ രക്ഷിക്കുവാന്‍ ദൈവപുത്രന്‍ ഭൂമിയില്‍ ലാൻഡ്‌ ചെയ്തു ..രണ്ടായിരംകൊല്ലം തികയും മുന്‍പേ മനുഷ്യപുത്രന്റെ വരവും കുരിശുമരണവും പാതിരിപ്പടയും പാസ്റ്റും കൂടി വിഴുങ്ങിക്കളഞ്ഞു ,ഹാ കഷ്ടം ! ഇനിയും ഏതാവ്വ എതുപഴം തീറ്റിചാവുമോ ഈ ജനത്തെ നേര്‍വഴി കാണിക്കുക? ഏദനിലെ യഹോവയുടെ ഒരു കിഴിഞ്ഞ ബുദ്ധിയേ !!




No comments:

Post a Comment

Note: only a member of this blog may post a comment.