Thursday 9 July 2015

അല്മായശബ്ദം: സുപ്രീം കോടതി വിധി ; വിവാഹം ഇനി സ്വര്‍ഗ്ഗത്തിലോ ?

അല്മായശബ്ദം: സുപ്രീം കോടതി വിധി ; വിവാഹം ഇനി സ്വര്‍ഗ്ഗത്തിലോ ?:           By ഫാദര്‍ ജോസഫ് വര്‍ഗീസ്                               [Fr. Joseph Varghese is a freelance writer and Executive Direct...





വിവാഹം ഇനി സ്വര്‍ഗത്തിലോ ? എന്ന ശ്രീ.ജോസഫ്‌ വറുഗീസ് കത്തനാരുടെ ഈ ചോദ്യം നമ്മുടെ കര്‍ത്താവ് കേട്ടിരുന്നെങ്കില്‍, "എന്താടോ കത്തനാരെ താന്‍ ബൈബിള്‍ വായിചിട്ടില്ലയോ"? എന്ന് മറുചോദ്യം ഉന്നയിച്ചേനേം ! "സഹോദരങ്ങളായ ഏഴു ഭര്‍ത്താക്കന്മാരുണ്ടായിരുന്ന സ്ത്രീ മരിച്ച്ചു സ്വര്‍ഗത്തില്‍ ചെന്നാല്‍ ഇവരില്‍ ഏതു പുരുഷന്റെ ഭാര്യയായിരിക്കും,? എന്ന ചോദ്യത്തിന് അന്നു ഞാന്‍ മറുപടിയായി അവനിട്ട് കൊടുത്തത് പോയി വായിച്ചിട്ടേ ഇമ്മാതിരി കുത്തിക്കുറിക്കാന്‍ മിനക്കെടാവേ വെരി റെവരെന്റെ" എന്നും പറയുമായിരുന്നു! അറുനൂറു ഭാര്യമാരും മുന്നൂറു വെപ്പാട്ടിമാരും അപ്പനായ ദാവീദിനെങ്കില്‍,നൂറുവീതം കൂടുതല്‍ മകനായ ശലോമോനു ! ഇതില്‍ ഏതു കല്യാണമാണ് സ്വര്‍ഗത്തില് വച്ചു നടന്നത് എന്ന് പറയാമോ കത്തനാരെ ? എന്നും കര്‍ത്താവ്  ചോദിച്ചേനേം !  കത്തനാരന്മാര് ഹൊമൊസെക്സു പള്ളിയില്‍ സര്‍വസാധാരനമാക്കിയപ്പോള്‍ ,ജനമാകെ ഇത് നല്ലതെന്ന് കണ്ടുപടിച്ചു ! ലിസ്ബിയന്‍ എന്റെ (കര്‍ത്താവിന്റെ) മണവാട്ടിമാരുടെ കണ്ടെത്തലുമായി സമൂഹം ഏറ്റുവാങ്ങി ! ഇതുകണ്ട്  മിടുമിടുക്കന്മാരായ ജഡ്ജിമാര്‍ അവരെ പ്രീതിപ്പെടുത്താന്‍ നിയമത്തില്‍ വ്യഭിചാരം നടത്തി ! അങ്ങിനെ "പുതിയനിയമം" ഉണ്ടായി ! കൂദാശയില്‍ (തക്സായില്‍)              ശകലം തിരുത്തലുകള്‍ പോരെ കത്തനാരെ സംഗതി ക്ലീനാകാന്‍ ;പിന്നെന്തിനീ വേവലാതി ? എന്നും കര്‍ത്താവ് ചോദിച്ചെനേം! പരിപാവനമായ വിവാഹബന്ധം പൂര്‍ത്തീകരിക്കപ്പെടുന്നത് സ്വര്‍ഗ്ഗത്തില്‍ ആണെന്ന വിശ്വാസമാണ് ഇവിടെ തകര്‍ക്കപ്പെടുന്നത്. കാരണം അതൊരു അന്ധവിശ്വാസമായിരുന്നു....

No comments:

Post a Comment

Note: only a member of this blog may post a comment.