Wednesday 15 July 2015

അല്മായശബ്ദം: വൈന്‍ ഉല്പാദനം കൂട്ടാന്‍ അപേക്ഷയുമായി കത്തോലിക്കാ...

അല്മായശബ്ദം: വൈന്‍ ഉല്പാദനം കൂട്ടാന്‍ അപേക്ഷയുമായി കത്തോലിക്കാ...: രാജഗോപാല്‍ വാകത്താനം 'സത്യജ്വാല' പത്രാധിപര്‍ക്കുള്ള കത്ത് സര്‍, മെയ് ലക്കം 'സത്യജ്വാല' കിട്ടിയ ദിവസംതന്നെ 'ഇന്ത്...



അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനാവില്‍ വച്ചു പച്ചവെള്ളത്തെ വീഞ്ഞാക്കിയ ക്രിസ്തുവിന്റെ പ്രതിപുരുഷരായ പുരോഹിതര്‍ വീഞ്ഞ് ദിനവും  കുടിക്കുന്നുണ്ടായിരുന്നു, ഇനിയും എന്നും കുടിക്കണംതാനും ! കള്ളവാറ്റു നടത്തുന്നത് പൌരോഹിത്യത്തിന് ചേര്ന്നതല്ലാത്തതിനാല്‍, ബ.സര്‍ക്കാര്‍ ന്യൂനപക്ഷസംരക്ഷണാര്‍ത്ഥം അതിനുള്ള അനുമതി ചുമ്മാതങ്ങു കൊടുക്കന്ടതിനു പകരം, ഹിന്ദുമൈത്രി ഇതുകണ്ട് പ്രതികരിക്കുവോളം ഈ ചര്‍ച്ച ഇങ്ങനെ നീട്ടികൊണ്ടുപോകുന്നത് അഭികാമ്യമല്ല സാറന്മാരെ..

കുര്‍ബാനയ്ക്ക് ആകര്‍ഷണമൊന്നുകൂട്ടാന്‍വേണ്ടി  എല്ലവിശ്വാസികള്‍ക്കും ഓരോഗ്ലാസ് വീഞ്ഞെങ്കിലും പള്ളികളില്‍ കൊടുക്കുവാന്തക്കവണ്ണം unlimited പെര്‍മിറ്റ്‌ സര്‍ക്കാര്‍ കൊടുക്കേണ്ടതാണ് ! പെന്തക്കോസുകാര്‍ കുര്‍ബാനയും വീഞ്ഞും ഉപേക്ഷിച്ചവരാണങ്കിലും അവരും ക്രിസ്തിയാനികളാകയാല്‍ വീഞ്ഞിനുപകരം 'ബിയര്‍' ഉണ്ടാക്കുവാനും സര്‍ക്കാര്‍ ഏവരെയും അനുവദിക്കണം ! ഓരോ രൂപതയ്ക്കും മെത്രാസനത്തിനും ഇതിനായുള്ള അനുമതിയോടൊപ്പം ഫാക്ടറി തുടങ്ങുവാന്‍ ഗ്രാനന്റും കൊടുക്കുമാറാകണം എന്ന് ഈ ഇടതുപക്ഷ /വലതുപക്ഷ ക്രിസ്തീയ വോട്ടര്‍ അപേക്ഷിക്കുന്നു  !  

No comments:

Post a Comment

Note: only a member of this blog may post a comment.