Monday 6 July 2015

അല്മായശബ്ദം: അതിരമ്പുഴയും അട്ടപ്പാടി...

അല്മായശബ്ദം: അതിരമ്പുഴയും അട്ടപ്പാടി...: പിതാക്കന്മാർക്ക് നാണമില്ലേന്ന്, ആലഞ്ചേരിക്കാരു തന്നെ ചോദിക്കാൻ തുടങ്ങിയാൽ എന്താ മറുപടി പറയുക? എന്നും കൊണ്ട്, അളമുട്ടിയിട്ടാണ് പ്രജകൾ ചങ്ങന...



" ദുഷ്ടനോടൊപ്പം മെത്രാനേയും ദൈവം പന പോലെ വളർത്തുന്നുണ്ട്. മെത്രാന്മാരുടേതുപോലുള്ള ഒരു തൊപ്പി എന്നും രാത്രിയിൽ രണ്ടു മണിക്കൂർ വീതം തലയിൽ വെച്ചാലും ആയുസ്സ് കൂടുമെന്ന് അടുത്ത നാളുകളിൽ നടത്തിയ ചില പരീക്ഷണങ്ങളിൽ തെളിഞ്ഞതായും കേട്ടു." ഇക്കൊല്ലം ഞാന്‍ കേട്ട ഒന്നാമ്തറി തമാശയും സത്യവും ഈ കണ്ടെത്തലാണെന്റെ രോഷാ...  ! ഇത് പറഞ്ഞപ്പോളാ എന്റെ ഇടവകപ്പള്ളിയിലെ ഒരു കാര്യം ഓര്‍ത്തത് . ഞാന്‍ ഉണ്ടാകും മുന്‍പേ ഞങ്ങടെ പള്ളിപണിയാന്‍ സ്ഥലം ദാനം കൊടുത്ത ഒരു കുടുംബത്തിലെ ഒരുവന് ,ദുര്സ്ഥിതി കാരണം പള്ളിമൂപ്പരുടെ( വാച്ച്മാന്‍ ) പണി വേണമെന്ന് പള്ളിയില്‍ അപേക്ഷകൊടുത്തു ! ഇടവക മെത്രാനും 'രെക്കമെന്റ്റ്' ചെയ്തെങ്കിലും പള്ളിക്കാര്‍ നിര്‍ദയമായി ആ അപേക്ഷ തള്ളിക്കളഞ്ഞു ! എന്റെഒരനുഭവം കൂടി  പറഞ്ഞോട്ടെ  :- നാല്പതു കൊല്ലമായെന്നു തോന്നുന്നു ,ഞങ്ങളുടെ പള്ളിക്കൊരു 'പാര്സനേജു' പണിയാന്‍ കാശിനായി കുര്ബാനമദ്ധ്യെ കത്തനാര് പിരിവു നടത്തി! ഒന്നാമതായി (അന്നത്തെകാലത്ത് അയ്യായിരം രൂപ) എന്റെമകന്‍ജോജി (ഡോക്ടര്‍.ജോര്‍ജ് സാം) വിളിച്ചുപറഞ്ഞു കൊടുത്തതുകണ്ട് ഒരു ലക്ഷം രൂപ ഉടന്‍ പിരിഞ്ഞുകിട്ടി! പക്ഷെ രണ്ടുകൊല്ലം കഴിഞ്ഞു പള്ളി കണ്വന്ഷനില്‍ പാട്ടുപാടുന്ന കുഞ്ഞുങ്ങളുടെ കൂടെ, ആ പയ്യനെ ഒന്ന് പാടിക്കാന്‍ പറഞ്ഞപ്പോള്‍ "അവന്‍ ഇവിടെ സണ്‍‌ഡേ സ്കൂളില്‍ പഠിക്കുന്നില്ലാത്തതിനാല്‍ പറ്റുകയില്ലെന്ന്: നിര്‍വികാരനായി വികാരി എന്നോട് പറഞ്ഞു ! അന്നാപയ്യാന്‍ ദൂരെ ഒരു സ്കൂളില്‍ താമസിച്ചു പഠീക്കയായിരുന്നതിനാല്‍ (ഞാനും ഭാര്യയും അബുദാബിയിലും ) പള്ളിയില്‍ നാട്ടിലെ കുഞ്ഞുങ്ങളെപ്പോലെ സണ്‍‌ഡേസ്കൂള്‍നു പോയില്ല ! ഇതാണ് പള്ളി ! ദൈവത്തെ അറിയാത്ത ഒരു സംഗം; പാതിപ്പടയാല്‍ ആത്മീയ അന്ധകാരത്തിലേക്ക് നയിക്കപ്പെടുന്ന ഒരുജനക്കൂട്ടം അത്രതന്നെ! ! youtube ഇല്‍ samuelkoodal സമസംഗീതം എന്നടിച്ചാല്‍ എന്റെ ആ മകന്‍  പാടിയ നൂറോളം പാട്ടുകള്‍ നിങ്ങള്ക്ക് കേള്‍ക്കാം... സങ്കടമുണ്ട് മാളോരെ,ഞാന്‍  ക്രിസ്തിയാനി മാതാപിതാക്കള്‍ക്ക് ജനിച്ചതില്‍ /  ക്രിസ്തുവിനെ അനുസരിക്കാതെ എനിക്കും പള്ളിയില്‍ പോകേണ്ടിവന്നതില്‍ വലിയകുറ്റബോധമുണ്ട് ! സത്യം...

No comments:

Post a Comment

Note: only a member of this blog may post a comment.