Saturday 4 July 2015

അല്മായശബ്ദം: യേശുവും ക്രിസ്തുവും വിവാദ ചിന്തകളും

അല്മായശബ്ദം: യേശുവും ക്രിസ്തുവും വിവാദ ചിന്തകളും: By ജോസഫ് പടന്നമാക്കൽ 'ജീസസ്' അഥവാ 'യേശു'വെന്ന നാമം ഹീബ്രു വാക്കായ 'യെഷുവാ' യിൽ നിന്നും ഗ്രീക്ക് തർജിമയിൽക്കൂടി  ല...





യേശുതന്‍റെ പന്ത്രണ്ടാംവയസില്‍ യരുസലേംദേവാലയത്തില്‍ പോയകഥ കഴിഞ്ഞാല്‍ പിന്നെ, അവന്‍തന്‍റെ മുപ്പതാംവയസില്‍ സ്നാപകയോഹന്നാനാല്‍ സ്നാനമേല്‍ക്കുവാന്‍ യോര്‍ദാന്‍നദിക്കരയില്‍ ചെല്ലുന്നസീന്‍ മുതലാണ്‌ കഥവീണ്ടും ബൈബിളില്‍  പറഞ്ഞുതുടങ്ങുന്നത്  ! ഈ പതിനെട്ടുകൊല്ലക്കാലം (ജീവിതകാലത്തിന്റെ വലിയപങ്കു) അവന്‍ എവിടെയായിരുന്നു എന്ന് കണ്ടുപിടിക്കാന്‍ അച്ചായന്മാരും അവരുടെ കുരുടന്മാരായ വഴികാട്ടിപാതിരിമാരും ഒത്തിരിയങ്ങു മിനക്കെടെണ്ടാ ...പകരം ഭാരതവേദാന്തം ഒന്ന് ചെറുവിരല്കൊണ്ട് തൊട്ടാല്‍മതി ! കറണ്ടടിക്കുന്നതുപോലെ ഉടന്‍ മനസ്സില്‍തെളിയും ഉപനിഷത്തുകളിലെ സൂത്രരഹസ്യങ്ങളാണ് ആനസരായന്‍ അന്നു മൊഴിഞ്ഞതത്രയും എന്ന് ! നാം ഭാരതീയര്‍ =ഇവിടുത്ത അറിവും നമ്മുടേത്‌ , എന്ന അഭിമാനത്തോടെ ഓരോ ക്രിസ്തീയനും ഭഗവത്ഗീതയും അതിനാധാരമായ ഉപനിഷത് വചനങ്ങളും ഇന്ന് മുതല്‍ മനസിലേറ്റിക്കാട്ടെ...

അനാദികാലംമുതല്‍ ലോകത്തിന്റെ ആകമാനഅറിവിന്റെ വിതരണം ഇവിടെയാണാദ്യം തുടങ്ങിയത്,നളന്ദ /തക്ഷശില യൂണിവേര്‍‌സിറ്റികളില്‍ ! ക്രിസ്തുവിന്റെ കല്ലറ നമ്മുടെ കാശ്മീരില്‍ കണ്ടെത്തിയതായും ,അവന്‍ അവിടെ നൂറ്റിഇരുപത്തിഅഞ്ചു വയസുവരെ ജീവിച്ചതായും ഈയിടെ bbc youtube ലൂടെ ലോകത്തെ അറിയിച്ചതുമാണല്ലോ ! പിന്നെയും പിന്നെയും സംശയം വിശ്വാസികള്‍ക്ക് ! സംശയം ബുദ്ധിയുള്ളവന്റെ ലക്ഷണമാണ് ,അവനേ അന്വേഷണത്തിലൂടെ സത്യം ഒരിക്കല്‍ കണ്ടെത്തുകയുള്ളൂ ...പകരം വിശ്വാസിയോ ? അവന്‍ എന്നെങ്കിലും സത്യമറിഞ്ഞാല്‍ തനിക്കു പറ്റിയ ചതിയോര്‍ത്തു ചങ്കുപൊട്ടി ചാവുകയും ചെയ്യും ! വിശ്വസിക്കുന്നത് കുഴിമടിയന്റെ ലക്ഷനവുമാണ് ... നാം അദ്ധ്വാനിക്കുന്നവരും സത്യമറിയുവാന്‍ അറിവുതേടി അന്വേഷണത്തിലൂടെ അലയെണ്ടവരുമാണ് ! എങ്കിലേ ക്രിസ്തു നമ്മെ ആശ്വസിപ്പിക്കയുള്ളൂ ...

No comments:

Post a Comment

Note: only a member of this blog may post a comment.